സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി തേടണമെന്ന ഉത്തരവിന് കേരള ഹൈക്കോടതി സ്റ്റേ. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മൃതദേഹവും ചിതാഭസ്മവും കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അബൂദബിയിലെ യൂനിവേഴ്‌സല്‍ ആശുപത്രി മാനേജര്‍ ഹനില്‍ സജ്ജാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌റ്റേ. നിബന്ധനകള്‍ അടങ്ങുന്ന വിജ്ഞാപനം വിദേശത്ത് മരിച്ച ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്ത്, സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച സൗദിയിലെത്തിയ തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്‍ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച കുവൈത്ത്, ഖത്തര്‍ ഭരണകര്‍ത്താക്കളുമായും ഉര്‍ദുഗാന്‍ ചര്‍ച്ച നടത്തും. സൗദി സഖ്യവും ഖത്തറും …
സ്വന്തം ലേഖകന്‍: ഡയാന രാജകുമാരിയുടെ അവസാനത്തെ ഫോണ്‍ കോള്‍, വേദനിപ്പിക്കുന്ന ഓര്‍മകള്‍ തുറന്നു പറഞ്ഞ് മക്കള്‍ ഹാരിയും വില്യമും. 20 വര്‍ഷം മുന്പ് പാരീസില്‍ നിന്ന് തങ്ങളെ തേടിയെത്തിയ ആ ഫോണ്‍ കോള്‍ അമ്മയുമൊത്തുള്ള അവസാന സംഭാഷണമാണെന്ന് വിചാരിച്ചിരുന്നില്ലെന്ന് ഡയാന രാജകുമാരിയുടെ മക്കളായ ഹാരിയും വില്യമും ഓര്‍മ്മിക്കുന്നു. തിടുക്കത്തില്‍ അവസാനിപ്പിച്ച ആ ഫോണ്‍സംഭാഷണത്തെ ചൊല്ലി ജീവിതത്തില്‍ …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ വീണ്ടും വംശീയ അക്രമം, മുസ്ലീം യുവതിയുടെ ഹിജാബ് വലിച്ചൂറി മര്‍ദ്ദിച്ചതായി പരാതി. ശിരോവസ്ത്രം അണിഞ്ഞ മുസ്‌ലിം സ്ത്രീക്കുനേരെ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റ് സ്‌റ്റേഷനില്‍ വച്ചാണ് അക്രമം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്റ്റേഷനില്‍ സാധനം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്ന അനിസോ അബ്ദുല്‍ ഖാദര്‍ എന്ന സ്ത്രീയാണ് അക്രമത്തിന് ഇരയായത്. അനിസോയുടെ ശിരോവസ്ത്രത്തിനു മേല്‍ …
സ്വന്തം ലേഖകന്‍: ഇറാഖ് ജയിലില്‍ കുടുങ്ങിയ 39 ഇന്ത്യക്കാരുടെ മോചനം, ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാഖ് വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് ചര്‍ച്ച നടത്തും. മൊസൂളില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാഖി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരിയുമായി തിങ്കളാഴ്ചയാണ് സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: ശത്രുവിന്റെ ചിറകരിയാന്‍ തയ്യാറെടുത്ത് ഇന്ത്യ, പുതുപുത്തന്‍ മിഗ് 35 വിമാനങ്ങള്‍ വാങ്ങുന്നു. മിഗ്35 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യാമസേനയ്ക്കു വില്‍ക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് മിഗ് കോര്‍പ്പറേഷന്റെ സിഇഒ ഇല്യ തരാസെന്‍കോയും രംഗത്തെത്തി. കഴിഞ്ഞ ജനുവരിയിലാണ് മിഗ് 35 വിമാനങ്ങള്‍ അവതരിപ്പിച്ചത്. മിഗ് 35 വില്‍ക്കുന്നതു സംബന്ധിച്ച് ഇന്ത്യയുടെ വ്യോമസേനയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. ടെന്‍ഡര്‍ …
സ്വന്തം ലേഖകന്‍: ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഇസ്രായേലിനെതിരെ പ്രതിഷേധം പടരുന്നു, മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു, ഇസ്രായേലിന് യുഎന്നിന്റെ രൂക്ഷ വിമര്‍ശനം. പുരാതനമായ പള്ളിയില്‍ പലസ്തീന്‍ യുവാക്കള്‍ പ്രാര്‍ഥിക്കാനെത്തുന്നതിന് വിലക്കിയതു ചോദ്യംചെയ്ത ഒരു ബാലനും രണ്ടു യുവാക്കളുമടക്കം മൂന്നു പലസ്തീന്‍കാരെ വധിച്ച ഇസ്രയേല്‍ സൈന്യത്തിനെതിരെ ജനരോഷം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നവാസ് ഷെരീഫിന്റെ ഭാവി തുലാസില്‍, സുപ്രീം കോടതി വിധി ഉടന്‍, ഷെരീഫ് രജിവക്കുമെന്ന് അഭ്യൂഹം. പാനമഗേറ്റ് അഴിമതിക്കേസിന്റെ വിചാരണ പൂര്‍ത്തിയായെന്നു മൂന്നംഗ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. വിധി പിന്നീടു പ്രഖ്യാപിക്കുമെന്നു പറഞ്ഞ കോടതി ഇതിനു കൃത്യതീയതി നിശ്ചയിച്ചില്ല. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിധി ഉണ്ടാവുമെന്നാണു കരുതുന്നത്. ഷരീഫ് കുറ്റക്കാരനാണെന്നു കോടതി പ്രഖ്യാപിച്ചാല്‍ അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: പോളണ്ടില്‍ കോടതികള്‍ക്കു മേല്‍ ഇനി സര്‍ക്കാരിന് അധികാരം, വിവാദ ബില്‍ സെനറ്റ് പാസാക്കി. കോടതി നടപടികളില്‍ സര്‍ക്കാറിന് ഇടപെടാന്‍ അനുമതി നല്‍കുന്ന ബില്‍ പോളിഷ് സെനറ്റ് പാസാക്കി. 55 സെനറ്റര്‍മാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 23 പേര്‍ എതിര്‍ത്തു. നിയമവ്യവസ്ഥയിലെ ജനാധിപത്യം അട്ടിമറിക്കുന്ന തീരുമാനമാണിതെന്ന് യൂറോപ്യന്‍ യൂനിയന്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ കുറ്റപ്പെടുത്തി. പ്രസിഡന്റിന്റെ അനുമതി …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ സന്ദര്‍ശിക്കുന്നതില്‍നിന്ന് തങ്ങളുടെ പൗരന്മാരെ അമേരിക്ക വിലക്കാന്‍ ഒരുങ്ങുന്നു. യങ് പയനിയര്‍ ടൂര്‍സ്, കൊര്‍യോ എന്നീ ടൂറിസം ഏജന്‍സികളാണ് വാര്‍ത്ത പുറത്തുവിട്ടത്. ജൂലൈ 27 മുതല്‍ ഒരു മാസത്തേക്കാണ് വിലക്ക് പ്രാബല്യത്തില്‍ വരുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം യു.എസ് സ്ഥിരീകരിച്ചിട്ടില്ല. അന്തരിച്ച യു.എസ് വിദ്യാര്‍ഥി ഓട്ടോ വാംബിയര്‍ യോങ് ഏജന്‍സി വഴിയാണ് …