സ്വന്തം ലേഖകന്‍: യുഎസില്‍ നടക്കുന്ന റോബോട്ടിക്‌സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍ക്ക് വിസയില്ലെന്ന് യുഎസ് അധികൃതര്‍, ഒടുവില്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് വിസ. അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍ക്ക് വിസ നിഷേധിച്ചത് പുനഃപരിശോധിച്ച അമേരിക്ക പിന്നീട് ഇവര്‍ക്ക് വിസ അനുവദിക്കുകയായിരുന്നു. നേരത്തെ അഫ്ഗാനിലെയും ഗാംബിയയിലെയും മത്‌സരാര്‍ഥികളുടെ വിസ അപേക്ഷ അമേരിക്ക തള്ളിയിരുന്നു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 5000 വര്‍ഷത്തോളം പഴക്കമുള്ള മരിച്ചവരുടെ വീട് കണ്ടെത്തി, നിര്‍ണായകമായ ചരിത്ര തെളിവുകള്‍ ലഭിച്ചേക്കുമെന്ന് ചരിത്രകാരന്മാര്‍. ഇംഗ്ലണ്ടിലെ ചരിത്രസ്മാരകമായ സ്‌റ്റോണ്‍ഹെഞ്ചിന് സമീപം കാറ്റ്‌സ് ബ്രെയിന്‍ എന്ന സ്ഥലത്താണ് നവീനശിലായുഗ കാലഘട്ടത്തിലെ ശ്മശാനമാണെന്ന് കരുതപ്പെടുന്ന സ്ഥലം കണ്ടെത്തിയത്. അക്കാലത്ത് ഇവിടെ താമസിച്ചിരുന്നവരുടെ ശേഷിപ്പുകള്‍ ഈ സ്ഥലത്ത് ഉണ്ടായേക്കാമെന്നാണ് കരുതുന്നതെന്ന് ബ്രിട്ടനിലെ യൂനിവേഴ്‌സിറ്റി ഓഫ് റീഡിങ്ങിലെ …
സ്വന്തം ലേഖകന്‍: കശ്മീരില്‍ തലയിടാന്‍ വീണ്ടും ചൈന, കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനം. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ആദ്യമല്ലെന്നും എല്ലാം സംസാരിച്ച് തീര്‍ക്കാമെന്നും, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ പ്രതികരണത്തിന് പിന്നാലെയണ് കശ്മീര്‍ പ്രശ്‌നത്തിന് മധ്യസ്ഥത വഹിക്കുവാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈന രംഗത്തെത്തിയത്. ഇന്ത്യാ പാക്ക് അതിര്‍ത്തില്‍ അസ്വസ്ഥത നിലനില്‍ക്കുന്നത് മേഖലയില്‍ …
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്റെ മൃതദേഹം വിട്ടുകിട്ടുന്നത് അനന്തമായി നീളുന്നു. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും കഴിഞ്ഞമാസം ഇരുപതിന് ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീട് ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ സിഎംഐയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം വിട്ടു നല്‍കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ലഞ്ച് ബോക്‌സിലെ സാന്‍ഡ് വിച്ചിനുള്ളില്‍ ചീസ് വച്ച സഹപാഠിയുടെ വികൃതി ഇന്ത്യക്കാരനായ 13 കാരന്റെ ജീവനെടുത്തു. സാന്‍ഡ് വിച്ചില്‍ കൂട്ടുകാരന്‍ രഹസ്യമായി തിരുകിവച്ച പാല്‍ക്കട്ടി(ചീസ്) അറിയാതെ കഴിച്ച ഇന്ത്യന്‍ വംശജനായ സ്‌കൂള്‍ വിദ്യാര്‍ഥി കരന്‍ബീര്‍ കീമാ(13) മരിച്ചു. വെസ്റ്റ് ലണ്ടനിലെ ഗ്രീന്‍ഫോര്‍ഡിലെ സ്‌കൂളിലാണു സംഭവം. സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം …
സ്വന്തം ലേഖകന്‍: വിദേശത്തെ ചൈനയുടെ ആദ്യ സൈനിക താവളം ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ തുറന്നു, നീക്കം ഇന്ത്യന്‍ സമുദ്ര മേഖലയില്‍ സാന്നിധ്യം ഉറപ്പാക്കാന്‍. ദക്ഷിണ ചൈനയിലെ ഷന്‍ജിയാംഗില്‍ നിന്ന് പിഎല്‍എ(പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) സൈനികരുമായി ഇന്നലെ ചൈനീസ് യുദ്ധക്കപ്പലുകള്‍ ജിബൂട്ടിക്കു തിരിച്ചതായി സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ജിബൂട്ടിയിലേക്ക് അയച്ച സൈനികരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ …
സ്വന്തം ലേഖകന്‍: സൗദിയിലെ നജ്‌റാനില്‍ കെട്ടിടത്തിനു തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു, മരിച്ചവരില്‍ മൂന്ന് മലയാളികളും. നജ്‌റാനില്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തിലാണ് രണ്ടു മലയാളികള്‍ അടക്കം പതിനൊന്ന് പേര്‍ മരിച്ചത്. ആറ് പേരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സൗദി യമന്‍ അതിര്‍ത്തിയായ നജ്‌റാനില്‍ നിര്‍മാണ തൊഴിലാളികള്‍ …
സ്വന്തം ലേഖകന്‍: മൊസൂളില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഇരകളില്‍ ഭൂരിപക്ഷവും സാധാരണക്കാരായ നഗരവാസികള്‍. മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ പങ്കെടുത്ത എല്ലാ കക്ഷികളും കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു. സിവിലിയന്മാരെ മനുഷ്യപ്പരിചകളായി ഉപയോഗിച്ച ഐഎസ് ഭീകരരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി. ഐഎസിനെതിരേ പോരാടിയ ഇറാക്ക് സൈനികരും അവരെ …
സ്വന്തം ലേഖകന്‍: ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ യുഎസും ഖത്തറും പുതിയ കരാറില്‍ ഒപ്പുവച്ചു, ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ ചുവടെന്ന് സൂചന. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സനും ഖത്തര്‍ വിദേശമന്ത്രി ഷേക്ക് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ത്തനിയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, ഈജിപ്ത്, …
സ്വന്തം ലേഖകന്‍: അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരണം. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം പുറത്തുവിട്ടതെന്ന് സിറിയയിലെ മനുഷ്യാവകാശ സംഘടന അറിയിച്ചു. എന്നാല്‍ എവിടെ വച്ച്, എങ്ങനെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ റമി അബ്‌ദേല്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയുടെ കിഴക്കന്‍ മേഖലയായ ഇറാഖിനോട് ചേര്‍ന്ന് കിടക്കുന്ന …