സ്വന്തം ലേഖകന്‍: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അമേരിക്കയ്ക്കുള്ള സ്വാതന്ത്ര്യ ദിന സമ്മാനമാണെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കഴിഞ്ഞ ദിവസം പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലിന് ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതായും ഭൗമാന്തരീക്ഷത്തില്‍ തിരികെ പ്രവേശിക്കാകുമെന്നും ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടു. മിസൈല്‍ പരീക്ഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ കിം സുന്ദരനായ ആണ്‍കുട്ടി …
സ്വന്തം ലേഖകന്‍: യുകെ മലയാളികളെ ഞെട്ടിച്ച് ഒരു മരണം കൂടി, അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി മരണത്തിന് കീഴ്ടടങ്ങി. അങ്കമാലി താവളപ്പാറ സ്വദേശി പുളിക്കല്‍ ടീന പോള്‍ (30) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് 8.50 നു കാര്ഡിഫ് ഹോസ്പിറ്റലില്‍ നിര്യാതയായത്. 2010 ല്‍ വിദ്യാര്‍ഥിയായി യുകെയില്‍ എത്തിയ ടീനയ്ക്ക് അഞ്ച് വര്ഷം …
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി വൈദികന്‍ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീളുന്നു. സ്‌കോട്‌ലന്‍ഡില്‍ മരിച്ച ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുകയാണ്. അന്വേഷണ ചുമതലയുള്ള സ്‌കോട്‌ലന്‍ഡ് സിഐഡി വിഭാഗം കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് ഫിസ്റ്റല്‍ ഓഫിസര്‍ക്കു കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫിസ്റ്റല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍, ഇരുരാജ്യങ്ങളും വാക് പോരാട്ടം തുടരുന്നു. ഇന്ത്യയും ചൈഅനയും തമ്മില്‍ സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍ എത്തിയത് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായാണ് നിരീക്ഷകര്‍ കരുതുന്നത്. നാവിക സേനയുടെ കൃത്രിമോപഗ്രഹമായ രുക്മിണിയുടേയും ദീര്‍ഘദൂര നിരീക്ഷണ വാഹനമായ പൊസീഡന്‍ 81 ന്റേയും സഹായത്തോടെ 13 ചൈനീസ് …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം, സ്വീകരിക്കാന്‍ നേരിട്ടെത്തി ഹിന്ദിയില്‍ സ്വാഗതമോതി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, ഹീബ്രുവില്‍ മറുപടി പറഞ്ഞ് മോദി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മോദി ഇസ്രയേലിലെത്തിയത്. ടെല്‍അവീവ് വിമാനത്താവളത്തിലെത്തിയ മോദിയെ പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ജറുസലേമില്‍ നടക്കുന്നത്. ഭീകരവാദത്തിനെതിരെ ഒന്നിച്ചു …
സ്വന്തം ലേഖകന്‍: ജപ്പാന്റെ മുറ്റത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉത്തര കൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഉത്തര കൊറിയന്‍ ഭീഷണി നേരിടാന്‍ ദക്ഷിണ കൊറിയ അമേരിക്ക ഉച്ചകോടി നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മിസൈല്‍ പരീക്ഷണം. വടക്കന്‍ പ്യോംഗാങ്ങിലെ ബാങ്കിയൂണില്‍ നിന്നാണ് ബാലസ്റ്റിക് മിസൈല്‍ …
സ്വന്തം ലേഖകന്‍: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ യുകെയിലെ പൊതുമേഖലാ തൊഴിലാളികളുടെ ശരാശരി വരുമാനം 6% കുറഞ്ഞു, അധ്യാപകര്‍ക്കും നഴ്‌സുമാര്‍ക്കും തിരിച്ചടി. അധ്യാപകര്‍ക്ക് ശരാശരി ഒരു മണിക്കൂറിന് 3 പൗണ്ടും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു മണിക്കൂറിന് 2 പൗണ്ടും വരുമാനത്തില്‍ കുറവുണ്ടായപ്പോള്‍ നഴ്‌സുമാരുടെ വേതനം ഒരു ദശകത്തോളമായി പൊതുമേഖലാ ശമ്പള ക്ഷാമത്തിന്റെ പിടിയിലമര്‍ന്ന് മാറ്റമില്ലാതെ തുടരുകയാണ്. സര്‍ക്കാരിന്റെ …
സ്വന്തം ലേഖകന്‍: പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിന് 48 മണിക്കൂര്‍ കൂടി നല്‍കി സൗദിയും സഖ്യ രാജ്യങ്ങളും, നടപടി നേരിടാന്‍ അവസാനഘട്ട തയ്യാറെടുപ്പുകളുമായി ഖത്തര്‍. പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടുവച്ച 13 ഇന ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള സമയപരിധി രണ്ടു ദിവസത്തേക്കു നീട്ടിയ സൗദി, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ബുധനാഴ്ച കെയ്‌റോയില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം, രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് 8 മരണം. ഇന്തോനേഷ്യയിലെ മധ്യ ജാവ പ്രവിശ്യയിലെ തെമാന്‍ഗുംഗ് പ്രവിശ്യയിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്‍ന് എത്തിയ ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്. സ്‌ഫോടനം നടന്ന സ്ഥലത്ത് എത്താന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കേയാണു ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഇന്തോനേഷ്യയിലെ പ്രമുഖ വിനോദ സഞ്ചാര …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം, സൈബര്‍ സുരക്ഷ, ബഹിരാകാശ ഗവേഷണം, കൃഷി എന്നിവ പ്രധാന വിഷയങ്ങള്‍, പലസ്തീന്‍ വിഷയത്തില്‍ സ്പര്‍ശിക്കാതെ പ്രധാനമന്ത്രി. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകുമ്പോള്‍ ബഹിരാകാശ സഹകരണം, കൃഷി– ജല സംരക്ഷണം, സിഇഒ ഫോറം എന്നീ മൂന്നു കാര്യങ്ങളില്‍ ഇന്ത്യയും ഇസ്രയേലും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്നാണ് …