1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2017

സ്വന്തം ലേഖകന്‍: ജപ്പാന്റെ മുറ്റത്തേക്ക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉത്തര കൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഉത്തര കൊറിയന്‍ ഭീഷണി നേരിടാന്‍ ദക്ഷിണ കൊറിയ അമേരിക്ക ഉച്ചകോടി നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മിസൈല്‍ പരീക്ഷണം.

വടക്കന്‍ പ്യോംഗാങ്ങിലെ ബാങ്കിയൂണില്‍ നിന്നാണ് ബാലസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലക്കുള്ളിലാണ് പതിച്ചതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാല വക്താവ് അറിയിച്ചു. തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മിസൈല്‍ പതിച്ചത്.

അമേരിക്ക ദക്ഷിണ കൊറിയ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് ഉത്തര കൊറിയയുടെ ആയുധ നയത്തോട് സഹിഷ്ണത പുലര്‍ത്തില്ലെന്ന് തുറന്നടിച്ചിരുന്നു. ഉത്തര കൊറിയയുടെ അശ്രദ്ധവും ക്രൂരവുമായ ഭീഷണി അഭീമുഖീകരിക്കുകയാണെന്നും അവരുടെ ആണവ ബാലസ്റ്റിക് മിസൈല്‍ പദ്ധതികളെ എതിര്‍ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

200 കിലോമിറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍ വിക്ഷേപിക്കുന്നതിന് അമേരിക്കയും ഐക്യരാഷ്ട്രസംഘടനയും താക്കീത് നല്‍കിയിരുന്നു. ഇതിനെ വെല്ലുവിളിച്ചുകൊണ്ടാണ് കിങ് ജോങ് ഉന്‍ മിസൈല്‍ വിക്ഷേപണം നടത്തിയിരിക്കുന്നത്. നേരത്തെ ജപ്പാന്‍ കടലില്‍ യുഎസും ജപ്പാനും തമ്മിലും യുഎസും ദക്ഷിണ കൊറിയയും തമ്മിലും സംയുക്ത സൈനീകാഭ്യാസം നടത്തിയതിനുള്ള മറുപടിയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണമെന്നാണ് സൂചന.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.