1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2017

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ യുദ്ധക്കപ്പലുകള്‍, ഇരുരാജ്യങ്ങളും വാക് പോരാട്ടം തുടരുന്നു. ഇന്ത്യയും ചൈഅനയും തമ്മില്‍ സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍ എത്തിയത് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായാണ് നിരീക്ഷകര്‍ കരുതുന്നത്. നാവിക സേനയുടെ കൃത്രിമോപഗ്രഹമായ രുക്മിണിയുടേയും ദീര്‍ഘദൂര നിരീക്ഷണ വാഹനമായ പൊസീഡന്‍ 81 ന്റേയും സഹായത്തോടെ 13 ചൈനീസ് നാവിക സേനാ കപ്പലുകള്‍ തിരിച്ചറിഞ്ഞതായാണ് സൂചന.

ചൈനീസ് കപ്പലായ ലുയാങ് 3 ആണ് വിന്യസിച്ചിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രാലയങ്ങള്‍ പരോക്ഷമായ ഏറ്റുമുട്ടലുകള്‍ തുടരുന്നതിനിടയിലാണ് യുദ്ധക്കപ്പലുകള്‍ രംഗത്തുവന്നിരിക്കുന്നത്. സംഘര്‍ഷം മികച്ച രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ യുദ്ധത്തിന് സാധ്യതയെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടെംസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി.

നേരത്തെ 1962 ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് കേന്ദ്രപ്രതിരോധമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത് വന്നിരുന്നു. എന്നാല്‍ അതിന് മറുപടിയായി 1962ലെ ചൈനയുമല്ല ഇന്നത്തെത് എന്നും ചൈന പ്രതികരിച്ചിരുന്നു.ഭൂട്ടാന്റെ പേരും പറഞ്ഞ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സിക്കിം പ്രവശ്യയില്‍ ഇന്ത്യ കയ്യേറ്റം നടത്തുന്നതായുള്ള ആരോപണവുമായി ചൈനീസ് വിദേശകാര്യ വക്താവ് രംഗത്ത് വന്നതും സ്ഥിതിഗതികള്‍ വഷളാക്കി. തുടര്‍ന്ന് തര്‍ക്ക പ്രദേശത്തുനിന്നും സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.