സ്വന്തം ലേഖകന്‍: യു.എസിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ ഒറോവിലില്‍ വിള്ളല്‍, ഏതു നിമിഷവും തകരുമെന്ന് മുന്നറിയിപ്പ്, പരിസരവാസികളെ ഒഴിപ്പിച്ചു തുടങ്ങി. അണക്കെട്ടിന്റെ സ്പില്‍വേകളില്‍ ഒന്നിലാണ് തകരാര്‍ കണ്ടെത്തിയത്. കാലിഫോര്‍ണിയയിലെ ജല അതോറിറ്റിയാണ് അണക്കെട്ടിന്റെ സ്ഥിതി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദുര്‍ബലമായ എര്‍ത്ത് ഡാമായ ഒറോവിലിന്റെ പദ്ധതി പ്രദേശത്ത് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 16,000 ലധികം …
സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുസ്ലീം കുടിയേറ്റക്കാരുടെ പിന്മുറക്കാര്‍ക്ക് പൗരത്വം ലഭ്യമാക്കാനുള്ള നടപടികള്‍ ലഘൂകരിക്കണമെന്ന് ജനഹിത പരിശോധനാ ഫലം. സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരാണ് ഇതു സംബന്ധിച്ച പ്രമേയം ജനഹിതപരിശോധനയ്ക്കായി സമര്‍പ്പിച്ചത്. 51 ശതമാനം പേരും സര്‍ക്കാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. നിലവിലെ സംവിധാനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച കുടിയേറ്റക്കാരുടെ പിന്മുറക്കാര്‍ക്ക് സ്വിസ് പൗരത്വം ലഭിക്കണമെങ്കില്‍ കാലതാമസമുണ്ട്. ചെലവും …
സ്വന്തം ലേഖകന്‍: ജര്‍മനിക്ക് പുതിയ പ്രസിഡന്റ്, തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ രൂക്ഷ വിമര്‍ശകനായ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയന്‍മയര്‍ക്ക് ജയം. സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായ സ്റ്റയന്‍മയര്‍ ഉപചാന്‍സലര്‍, വിദേശ മന്ത്രി എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. വന്‍ ഭൂരിപക്ഷത്തോടെയാണ് സ്റ്റയന്‍മയര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 1260 വോട്ടില്‍ 931 വോട്ടുകളും സ്റ്റയന്‍മയര്‍ക്ക് …
സ്വന്തം ലേഖകന്‍: ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തില്‍ അജ്ഞാതന്റെ കുരുമുളകു സ്‌പ്രേ പ്രയോഗം, യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു. കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിനെ തുടര്‍ന്ന് ചില യാത്രക്കാര്‍ക്കു ശ്വാസതടസം നേരിട്ടതിനാലാണ് വിമാനത്താവളത്തില്‍നിന്നു യാത്രക്കാരെ ഒഴിപ്പിച്ചത്. വിമാനത്താവളത്തിലെ വെന്റിലേഷനിലൂടെ ആരോ ഒരാള്‍ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവം ഭീകരാക്രമണ ശ്രമമല്ലെന്ന് പോലീസ് പറഞ്ഞു. നേരത്തെ വിമാനത്താവളത്തില്‍ …
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു, അപകടം ടാങ്ക് വൃത്തിയാക്കുന്നതിനിടെ. വ്യവസായ മേഖലയായ സജയിലാണ് മൂന്നു തൊഴിലാളികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പഞ്ചാബ് സ്വദേശികളായ കിഷന്‍ സിങ്, മോഹന്‍സിങ്, ഉജേന്ദ്ര സിങ് എന്നിവരാണ് മരിച്ചത്. അല്‍ അമീര്‍ യൂസ്ഡ് ഓയില്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരാണ് മരണപ്പെട്ടവര്‍. ഞായറാഴ്ച രാവിലെ ഡീസല്‍ …
സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സിനു പിന്നാലെ ന്യൂസിലന്റിലും ശക്തമായ ഭൂചലനം, ഫിലിപ്പീന്‍സില്‍ മരണം എട്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ന്യൂസിലന്റില്‍ ഉണ്ടായത്. രാജ്യത്തെ ഭൂകമ്പ പഠന കേന്ദ്രമായ ജിയോനെറ്റ് സയന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ കാന്റര്‍ബറി പ്രവശ്യയിലാണ് ഭൂചലനം ഉണ്ടായത്. എട്ടോളം തുടര്‍ചലനങ്ങളും ഉണ്ടായതായി ജിയോനെറ്റ് …
സ്വന്തം ലേഖകന്‍: ട്രംപിനെ ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയവുമായി കണ്‍സര്‍വേറ്റീവ് എംപിമാര്‍. മുന്‍ മന്ത്രികൂടിയായ കണ്‍സര്‍വേറ്റീവ് എംപി ജയിംസ് റഡ്രിഡ്ജ് ആണ് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഭരണകക്ഷിയിലെ 150 ഓളം എംപിമാരുടെ പിന്തുണയും ജയിംസ് റഡ്രിഡ്ജിനുണ്ട്. അതേസമയം അവിശ്വാസ പ്രമേയ നോട്ടീസിനെക്കുറിച്ച് …
സ്വന്തം ലേഖകന്‍: കുടിയേറ്റ നിരോധന നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ട്രംപ്, ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ അടുത്തയാഴ്ച. വൈറ്റ് ഹൗസില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തല്‍. കുടിയേറ്റ നിരോധനത്തില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നതായും അന്തിമ വിജയം തനിക്കൊപ്പമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.കോടതി കൈവിട്ടാല്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വ്യാപക കുടിയേറ്റ വിരുദ്ധ റെയ്ഡ്, മതിയായ രേഖകളില്ലാത്ത നൂറുകണക്കിന് പേര്‍ പിടിയില്‍. യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ ഒരാഴ്ചക്കിടെ ആറു സംസ്ഥാനങ്ങളില്‍ നടത്തിയ കുടിയേറ്റവിരുദ്ധ റെയിഡിലാണ് നൂറുകണക്കിന് പേര്‍ അറസ്റ്റിലായത്. ജനുവരി 26 ലെ, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യാത്രാ വിലക്ക് ഉത്തരവിനുശേഷം ആദ്യമായാണ് ഇത്തരത്തില്‍ വ്യാപക കുടിയേറ്റ വേട്ട. …
സ്വന്തം ലേഖകന്‍: ഗോളയില്‍ കളി കാര്യമായി, ഫുട്ബാള്‍ സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 17 മരണം. അംഗോളയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ യൂജിലില്‍ നടന്ന സംഭവത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി ഫുട്‌ബോള്‍ മല്‍സരം കാണുന്നതിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മല്‍സരത്തിന്റെ ടിക്കറ്റ് ലഭിക്കാതിരുന്നവര്‍ കൂട്ടത്തോടെ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക …