സ്വന്തം ലേഖകന്‍: പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും വന്‍ മഞ്ഞുവീഴ്ച, മരണം നൂറു കവിഞ്ഞു. അഫ്ഗാനിസ്ഥാന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം മാത്രം നൂറു കവിഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കു കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യകളിലും മധ്യ മേഖലയിലുമാണ് മഞ്ഞുവീഴ്ച ശക്തമായി അനുഭവപ്പെടുന്നത്. മൂന്ന് ദിവസമായി തുടരുന്ന മഞ്ഞു വീഴ്ചയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. …
സ്വന്തം ലേഖകന്‍: പിതാവ് ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടുവന്ന അഞ്ചു വയസുകാരനെ പാകിസ്ഥാനിലുള്ള അമ്മയുടെ അടുത്തേക്ക് മടക്കി, ഇന്ത്യക്ക് നന്ദി അറിയിച്ച് പാകിസ്താന്‍. പിതാവ് ആരുമറിയാതെ കടത്തിക്കൊണ്ടുവന്ന അഞ്ചു വയസുകാരന്‍ ഇഫ്തികര്‍ അഹമ്മദിനെ വാഗ അതിര്‍ത്തിയില്‍ വച്ചാണ് ഇന്ത്യന്‍ അധികൃതര്‍ അമ്മ റോഹിന കിയാനിക്കു കൈമാറിയത്. കുട്ടിയെ അവന്റെ അമ്മയുടെ അടുത്തെത്തിക്കുന്നതിന് അനുഭാവപൂര്‍വമായ സമീപനം പ്രകടിപ്പിച്ച ഇന്ത്യന്‍ അധികൃതര്‍ക്ക് …
സ്വന്തം ലേഖകന്‍: മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക്, ട്രംപിന്റെ ഉത്തരവ് പുനഃസ്ഥാപിക്കില്ലെന്ന് കോടതി. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനാനുമതി വിലക്കികൊണ്ടുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് ജില്ലാ കോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന യുഎസ് നിയമ മന്ത്രാലയത്തിന്റെ ആവശ്യം യുഎസ് മേല്‍ക്കോടതി തള്ളി. ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പുനഃസ്ഥാപിക്കണമെന്നായിരുന്നു യുഎസ് …
സ്വന്തം ലേഖകന്‍: പ്രക്ഷോഭം ഫലം കണ്ടു, അഴിമതിക്കാരെ സംരക്ഷിക്കുന്ന വിവാദ നിയമം റൊമാനിയന്‍ സര്‍ക്കാര്‍ മരവിപ്പിക്കുന്നു. വിവാദമായ അഴിമതി വിരുദ്ധ നിയമത്തില്‍ ഇളവു വരുത്താനുള്ള ഉത്തരവില്‍നിന്ന് പിന്‍വാങ്ങാന്‍ റൊമേനിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഞായറാഴ്ച ചേര്‍ന്ന അടിയന്തര കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ലക്ഷക്കണക്കിന് ജനങ്ങളാണ് വിവാദ ഉത്തരവിനെതിരേ തെരുവുകളില്‍ പ്രക്ഷോഭം നടത്തിയത്. രാജ്യം ഭിന്നിക്കാതിരിക്കാനാണ് തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖം മേശയില്‍ ഇടിച്ചു പൊളിക്കണമെന്ന ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറുടെ പരാമര്‍ശം വിവാദമാകുന്നു. ഹോളിവുഡ് സൂപ്പര്‍താരവും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ മെന്‍സ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ട്രംപിന്റെ ജോലി തനിക്ക് തന്നാല്‍ ആളുകള്‍ക്ക് സ്വസ്ഥമായി ഉറങ്ങാനാകുമെന്നും അര്‍ണോള്‍ഡ് അഭിമുഖത്തില്‍ …
സ്വന്തം ലേഖകന്‍: എച്ച്1ബി വീസാ പരിഷ്‌ക്കരണം, ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ പരിഭ്രാന്ത്രി പടരുന്നു, ഐടി കമ്പനികളുടെ തലവന്മാര്‍ ട്രംപ് ഭരണകൂടവുമായി ചര്‍ച്ചക്കൊരുങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‌റെ വിസ പരിഷ്‌കരണങ്ങള്‍ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ഭീതിയും ആശയക്കുഴപ്പവും വിതയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജോലി നഷ്ടപ്പെടാതിരിക്കാനുള്ള വഴികള്‍ അന്വേഷിച്ച് മാന്‍പവര്‍ കണ്‍സള്‍ട്ടന്‌റുമാരെ സമീപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് പ്രമുഖ ഏജന്‍സികള്‍ പറയുന്നു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: അമേരിക്കയും ബ്രിട്ടനും അടുക്കുന്നതില്‍ മുഖം കറുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍, മാള്‍ട്ട ഉച്ചകോടിയില്‍ ട്രംപിനും തെരേസാ മേയ്ക്കുമെതിരെ വിമര്‍ശനവുമായി നേതാക്കള്‍. മാള്‍ട്ടന്‍ തലസ്ഥാനമായ വാലറ്റയില്‍ നടന്ന സമ്മേളനത്തിലാണ് ഇ.യു നേതാക്കള്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കുമെതിരെ പരസ്യ വിമര്‍ശനം നടത്തിയത്. പുതിയ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും യു.എസും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: ഏഴ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാ വിലക്കില്‍ ഇളവ്, കോടതി ഇടപെടല്‍ പരിഹാസ്യമെന്ന് ട്രംപ്, ഇതുവരെ തള്ളിയത് ഒരു ലക്ഷത്തിലേറെ വീസാ അപേക്ഷകള്‍. റദ്ദാക്കാത്ത വീസ ഉള്ളവര്‍ക്കെല്ലാം അമേരിക്കയിലേക്ക് യാത്രചെയ്യാമെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വീസ നിയന്ത്രണം യുഎസ് കോടതി സ്റ്റേചെയ്ത സാഹചര്യത്തിലാണ് നടപടി. അതേസമയം സര്‍ക്കാര്‍ നടപടി തടഞ്ഞ സിയാറ്റില്‍ …
സ്വന്തം ലേഖകന്‍: കെനിയയില്‍ കൊടുംവരള്‍ച്ച പിടിമുറുക്കുന്നു, വെള്ളത്തിനും ഭക്ഷണത്തിനുമായി കൈയ്യാങ്കളി നിത്യസംഭവം. കുടിവെള്ളത്തിനും ഭൂമിക്കും വേണ്ടി കന്നുകാലി വളര്‍ത്തുകാര്‍ സ്വകാര്യ ഭൂമികള്‍ കൈയേറുന്ന റിപ്പോര്‍ട്ടുകളാണ് കെനിയന്‍ പത്രങ്ങളില്‍ നിറയെ. ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വകാര്യ ഭൂമിയില്‍ അതിക്രമിച്ചു കടക്കുന്ന കന്നുകാലികള്‍ വിനോദ സഞ്ചാരികളുടെ താമസകേന്ദ്രങ്ങളും …
സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റ് നടപടികള്‍ വിശദീകരിക്കുന്ന ധവള പത്രം പുറത്തിറക്കി തെരേസാ മേയ് സര്‍ക്കാര്‍, ഏകീകൃത വിപണിയില്ല, യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ മാത്രം. ‘യൂറോപ്യന്‍ യൂണിയന്‍ നോട്ടിഫിക്കേഷന്‍ ഓഫ് വിത്ത്‌ഡ്രോവല്‍’ എന്ന യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവരാനുള്ള ബില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് ബ്രെക്‌സിറ്റ് നടപടികള്‍ വിശദീകരിക്കുന്ന ധവളപത്രം സര്‍ക്കാര്‍ …