സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്, തിരിച്ചടിക്കുമെന്ന് ഇറാന്‍, അമേരിക്കന്‍ പൗരന്മാരെ വിലക്കുമെന്ന് സൂചന. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിക്ക് നിയമപരവും തുല്യവുമായ നടപടി ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇറാന്‍ കൈക്കൊള്ളുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിദേശകാര്യ മന്ത്രാലയം …
സ്വന്തം ലേഖകന്‍: ‘മദ്ധ്യ പൂര്‍വേഷ്യയില്‍ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്’, മുസ്ലീം നിരോധനത്തെ ന്യായീകരിച്ച് ട്രംപ്. അതുകൊണ്ട് തന്നെ ഈ ഭയം ഇനിയും തുടരാന്‍ അനുവദിക്കാന്‍ കഴിയില്ല എന്നും ട്രംപ് പറഞ്ഞു. മുസ്‌ലിം വിരുദ്ധ നീക്കങ്ങളെ തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധക്കടലിനെ നേരിടുന്നതിനിടെയാണ് പുതിയ പ്രസ്താവനയുമായി ട്രംപ് എത്തിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അതോടൊപ്പം …
സ്വന്തം ലേഖകന്‍: അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യം, ട്രംപിന്റെ മുസ്ലീം കുടിയേറ്റ വിലക്കിനെതിരെ ഫേസ്ബുക്കില്‍ ആഞ്ഞടിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തു കൊണ്ടാണ് ഫേസ്ബുക്ക് തലവനായ സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണെന്നും അതില്‍ അമേരിക്കക്കാര്‍ അഭിമാനിക്കണമെന്നും സക്കര്‍ബര്‍ഗ് പറയുന്നു. കുടിയേറ്റം നിയന്ത്രിക്കാനും തീവ്ര മുസ്ലീംചിന്താഗതിക്കാര്‍ രാജ്യത്ത് …
സ്വന്തം ലേഖകന്‍: വിഖ്യാത ബ്രിട്ടീഷ് നടന്‍ ജോണ്‍ ഹര്‍ട്ട് അന്തരിച്ചു. 77 വയസായിരുന്നു. രണ്ടു തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ബ്രിട്ടീഷ് നടന്‍ സര്‍ ജോണ്‍ വിന്‍സന്റ് ഹര്‍ട്ട് നോര്‍ഫോള്‍ക്കിലെ വസതിയില്‍വച്ചാണ് അന്തരിച്ചത്. ദീര്‍ഘകാലമായി പാന്‍ക്രിയാറ്റിക് കാന്‍സര്‍ രോഗബാധിതനായിരുന്നു. എലഫെന്റ് മാന്‍, എ മാന്‍ ഫോര്‍ ഓള്‍ സീസണ്‍സ്, എലീയന്‍. മിഡ്‌നൈറ്റ് എക്‌സ്പ്രസ്, ഹാരിപോട്ടര്‍ തുടങ്ങിയ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് പൂര്‍ണ പിന്തുണയുമായി ട്രംപ്, യുഎസ് എന്നും ബ്രിട്ടനോടൊപ്പമെന്ന് തെരേസാ മേയ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിച്ച് കൂടിക്കാഴ്ച. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം (ബ്രെക്‌സിറ്റ്) ലോകത്തിന് മാതൃകയാണെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ബ്രെക്‌സിറ്റോടെ ബ്രിട്ടന്‍ സ്വന്തം വ്യക്തിത്വം തിരിച്ചുപിടിച്ചതായും ട്രംപ് പറഞ്ഞു. ഓവല്‍ ഓഫിസില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ …
സ്വന്തം ലേഖകന്‍: മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ വിലക്കാനുള്ള ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായി. ചില മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം ഹൃദയഭേദകമെന്ന് പാകിസ്താനി വിദ്യാര്‍ത്ഥി പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി പ്രസ്താവിച്ചു. ലോകത്തെ ഏറ്റവും അശരണായവരെ അമേരിക്കന്‍ പ്രസിഡന്റ് കൈയ്യൊഴിയരുതെന്ന് …
സ്വന്തം ലേഖകന്‍: ഫ്‌ളോറിഡയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ പാമ്പു പിടുത്തക്കാരാണ് താരം! പാമ്പിന്റെ ശല്യം തീര്‍ക്കാനായി ആരെ കിട്ടുമെന്ന് അന്വേഷിച്ച് ലോകമെങ്ങും അന്വേഷിച്ച ശേഷമാണ് ഒടുവില്‍ തമിഴ്‌നാട്ടില്‍ നിന്ന് രക്ഷകരെ കിട്ടിയത്. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ചിലയിടങ്ങളില്‍ വര്‍ഷങ്ങളായി പെരുമ്പാമ്പുകളെ കൊണ്ട് നട്ടംതിരിഞ്ഞിരിപ്പായിരുന്നു കാട്ടുകാര്‍. വീടുകള്‍ക്കുള്ളില്‍ കയറി വരുന്ന പെരുമ്പാമ്പുകള്‍ വളര്‍ത്തു മൃഗങ്ങളെ ശാപ്പിടുന്നത് ഇവിടെ നിത്യ …
സ്വന്തം ലേഖകന്‍: കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നാസികളുടെ ദയാവധത്തിന് ഇരയായവര്‍ക്ക് ജര്‍മന്‍ പാര്‍ലമെന്റിന്റെ ആദരം. രണ്ടാം ലോകയുദ്ധ കാലത്ത് പോളണ്ടിലെ ഓഷ്വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് റഷ്യന്‍ ചെമ്പട മോചിപ്പിച്ചതിന്റെ 72 ആം വാര്‍ഷികം പ്രമാണിച്ചാണ് അനുസ്മരണം സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാര്‍, മനോരോഗികള്‍ തുടങ്ങി സമൂഹത്തിനു പ്രയോജനമില്ലാത്തവരെന്നു മുദ്രകുത്തപ്പെട്ട മൂന്നു ലക്ഷത്തോളം പേര്‍ നാസികള്‍ നടത്തിയ ദയാവധ പരിപാടിയുടെ ഇരകളായെന്നാണ് …
സ്വന്തം ലേഖകന്‍: ട്രംപിന്റെ വിസാ നയത്തിലെ മുസ്ലീം വിരുദ്ധത, ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതായി പ്രശസ്ത ഇറാനിയന്‍ നടി. ട്രംപിന്റെ വിസാ നയത്തോടുള്ള പ്രതിഷേധ സൂചകമായി ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി പ്രഖ്യാപിച്ചു. ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ദ സെയില്‍സ്മാന്‍ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ് തരാനെ. ഇറാനികള്‍ക്ക് …
സ്വന്തം ലേഖകന്‍: സിറിയയിലെ സമാധാന ശ്രമങ്ങള്‍ വീണ്ടും പാളം തെറ്റുന്നു, ജനീവ സമാധാന ചര്‍ച്ച നീട്ടിവച്ചു. ജനീവയില്‍ യു.എന്‍ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിന് നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചതായി സിറിയന്‍ വിഷയത്തില്‍ മധ്യസ്ഥശ്രമവുമായി രംഗത്തുള്ള റഷ്യ അറിയിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ സിറിയന്‍ വിമതരുമായി വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് നടത്തിയ ചര്‍ച്ചക്കുശേഷമാണ് ജനീവ യോഗം മാറ്റിവെച്ചതായി അറിയിച്ചത്. …