1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2017

സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്, തിരിച്ചടിക്കുമെന്ന് ഇറാന്‍, അമേരിക്കന്‍ പൗരന്മാരെ വിലക്കുമെന്ന് സൂചന. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിക്ക് നിയമപരവും തുല്യവുമായ നടപടി ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇറാന്‍ കൈക്കൊള്ളുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയില്ല.

അതേസമയം സാധുവായ ഇറാന്‍ വിസയുള്ള ആര്‍ക്കും രാജ്യത്തേക്ക് വരാമെന്ന് വിദേശകാര്യ മരന്തി ജവാദ് സരീഫ് ട്വീറ്റ് ചെയ്തു. അമേരിക്കയെപ്പോലെ പിറകോട്ടു പോകുന്ന നയമല്ല തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ അടക്കം ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് പ്രത്യേക ഉത്തരവിലൂടെ ട്രംപ് വിലക്കിയിരുന്നു. മൂന്ന് മാസത്തേക്കാണ് പ്രവേശന വിലക്ക്.

ട്രംപിന്റെ ഉത്തരവിന് മറുപടിയായി അമേരിക്കന്‍ പൗരന്‍മാരെ ഇറാനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അമേരിക്കയ്ക്ക് മറുപടിയായി എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയില്‍ വിലക്കിയത് മുസ്ലീം സമുദായത്തോടുള്ള അവഹേളനമാണെന്നും മന്ത്രാലയം പ്രതികരിച്ചു.

ഏഴ് ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് വെള്ളിയാഴ്ചയാണ് ഒപ്പുവച്ചത്. തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്കുള്ള ഏഴു യാത്രക്കാരെ ഈജിപ്തിലെ കെയ്‌റോ വിമാനത്താവളത്തില്‍ വിലക്കിയിരുന്നു. ഇറാഖ്, ഇറാന്‍, യെമന്‍, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ അമേരിക്കയില്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് 120 ദിവസത്തേക്കു മരവിപ്പിക്കാനും ട്രംപിന്റെ പുതിയ ഉത്തരവില്‍ പറയുന്നു.

മുസ്ലീം രാജ്യങ്ങളില്‍ നിന്നുളള അഭയാര്‍ഥികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കിയ ട്രംപിന്റെ നടപടിക്കെതിരേ മിച്ചിഗണ്‍ സര്‍വകലാശാല രംഗത്ത്. സര്‍വകലാശായിലുളള വിദേശ വിദശ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.

മതവും ജാതിയും പൗരത്വവും നോക്കാതെയാണ് ഇവിടെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്. 1840 മുതല്‍ സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍കലകശാല പ്രതിജ്ഞാബദ്ധമാണെന്നും സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.