സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സൗദിയും, പുതിയ കറന്‍സി പുറത്തിറക്കി, പഴയ കറന്‍സി വൈകാതെ പിന്‍വലിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചത്രങ്ങള്‍ ആലേഖനം ചെയ്തും കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് പുതിയ നാണയങ്ങളും കറന്‍സിയും സൗദി മൊണെറ്ററി ഏജന്‍സി പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം 26 മുതല്‍ പുതിയ കറന്‍സികളും നാണയങ്ങളും ലഭ്യമായിത്തുടങ്ങും. പിന്നാലെ ഒരു റിയാലിന്റെ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനും ക്യൂബയും അടുക്കുന്നു, സഹകരണത്തിന് സുപ്രധാന കരാര്‍ ഒപ്പുവച്ചു. തിങ്കളാഴ്ച ബ്രസല്‍സില്‍ നടന്ന ചടങ്ങില്‍ ഇയു വിദേശനയവിഭാഗം തലവന്‍ ഫെദറിക മൊഗെറിനിയും ക്യൂബന്‍ വിദേശമന്ത്രി ബ്രൂണോ റോഡ്‌റിഗുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇയു അംഗങ്ങളായ 28 രാജ്യങ്ങളും ക്യൂബയും തമ്മിലുള്ള ബന്ധങ്ങളില്‍ പുതിയ കരാര്‍ വലിയ മാറ്റങ്ങള്‍ വരുത്തും. നയതന്ത്ര, യാത്രാതടസങ്ങള്‍ ഇത് …
സ്വന്തം ലേഖകന്‍: ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയിലെ സ്‌ഫോടനം, ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തത്. അബു അബ്ദുള്ള അല്‍ മസ്രി എന്നയാളാണ് പള്ളിയില്‍ ചാവേറായി പൊട്ടിത്തെറിച്ചത്. ബെല്‍റ്റ് ബോംബ് ധരിച്ച ഇയാള്‍ ജനകൂട്ടത്തിനിടയിലേക്ക് ഓടി കയറുകയായിരുന്നെന്നും ഐഎസ് അവകാശപ്പെട്ടു. നേരത്തെ, 22കാരനായ …
സ്വന്തം ലേഖകന്‍: മതനിന്ദ കേസില്‍ കുറ്റാരോപിതനായ ജകാര്‍ത്ത ഗവര്‍ണര്‍ക്ക് വിചാരണ. ഖുര്‍ആന്‍ വചനങ്ങള്‍ നിന്ദിച്ച ജകാര്‍ത്ത ഗവര്‍ണര്‍ ബാസുകി തഹജ പൂര്‍ണമ മതനിന്ദ നടത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. എന്നാല്‍, കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ വാക്കുകള്‍ രാഷ്ട്രീയ ലക്ഷ്യംവെച്ച് വളച്ചൊടിക്കുകയായിരുന്നുവെന്നും ഇന്തോനേഷ്യന്‍ കോടതിയെ ബോധിപ്പിച്ച പൂര്‍ണമ പൊട്ടിക്കരഞ്ഞു. വിചാരണ ഡിസംബര്‍ 20ലേക്ക് മാറ്റി. കുറ്റം തെളിഞ്ഞാല്‍ അഞ്ചു …
സ്വന്തം ലേഖകന്‍: അലപ്പോയില്‍ സിറിയന്‍ സൈന്യത്തിന്റെ താണ്ഡവം, സാധാരണക്കാരെ കൂട്ടക്കുരുതി നടത്തിയതായി യുഎന്‍. കിഴക്കന്‍ അലപ്പോയിലെ വിമതരുടെ അവസാനത്തെ കേന്ദ്രവും ബശ്ശാര്‍ സൈന്യം ബോംബിങ്ങില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. കണ്‍മുന്നില്‍ വന്നുപെടുന്ന സിവിലിയന്മാരെ വെടിവെച്ചു വീഴ്ത്തിയാണ് സൈന്യത്തിന്റെ മുന്നേറ്റം. സിവിലിയന്മാരെ കൂട്ടക്കുരുതി നടത്തുന്നതില്‍ യു.എന്‍ സെക്രട്ടറി ജനറലായിരുന്ന ബാന്‍ കി മൂണും ആശങ്കപ്പെട്ടു. വീടുകളില്‍ അതിക്രമിച്ചു കയറി …
സ്വന്തം ലേഖകന്‍: യുഎസ് വിദേശകാര്യ സെക്രട്ടറിയായി എക്‌സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവന്‍. എക്‌സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവന്‍ റെക്‌സ് ടില്ലേഴ്‌സണെയാണ് അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയുക്ത പ്രസിഡന്റ ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുത്തത്. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റെക്‌സ്. വ്‌ളാഡിമര്‍ പുടിനുമായി 15 വര്‍ഷത്തെ പരിചയമുണ്ടെന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി അന്റോണിയെ ഗുട്ടെറെസ് അധികാരമേറ്റു. പോര്‍ച്ചുഗീസ് മുന്‍പ്രധാനമന്ത്രിയായ അന്റോണിയെ ഗുട്ടെറെസ് തിങ്കളാഴ്ചയാണ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി സത്യപ്രതിജ്ഞ ചെയ്തത്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന പ്രത്യേക പ്ലീനറിയോഗത്തില്‍ പൊതുസഭാ അധ്യക്ഷന്‍ പീറ്റര്‍ തോംസണുമുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി ഒക്ടോബറില്‍ …
സ്വന്തം ലേഖകന്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ അട്ടിമറി, അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഒബാമ. തെരഞ്ഞെടുപ്പു ഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറിച്ചെന്ന ആരോപണം അന്വേഷിച്ച് താന്‍ അധികാരമൊഴിയുന്നതിന് മുമ്പ്, ജനുവരി 20നകം റിപ്പോര്‍ട്ട് നല്‍കാനാണ് ഒബാമ അന്വേഷണ ഏജന്‍സികളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കുനേരെ റഷ്യ സൈബര്‍ ആക്രമണം നടത്തുന്നതായി ഒക്ടോബറില്‍ യു.എസ് …
സ്വന്തം ലേഖകന്‍: യുഎസിന്റെ തായ്‌വാന്‍ നയം, ട്രംപിന് ചൈനയുടെ താക്കീത്. ഏക ചൈനാ നയത്തില്‍ ഉറച്ചുനില്‍ക്കേണ്ടയാവശ്യമില്ലായെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേയാണ് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്. ഫോക്‌സ് ന്യൂസ് സണ്‍ഡേയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നാലു പതിറ്റാണ്ടായി അമേരിക്ക പിന്തുണ നല്‍കിവന്ന ഏക ചൈനാ നയത്തെ ട്രംപ് തള്ളിക്കളഞ്ഞത്. എക്കാലവും ആ നയം പിന്തുടരാനുള്ള …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ നീസ് ഭീകരാക്രമണം, ആസൂത്രകരെന്ന് സംശയിക്കുന്ന 11 പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ തീരദേശ നഗരമായ നീസില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ 84 പേരെ ട്രക്ക് ഇടിപ്പിച്ചുകൊന്ന സംഭവവുമായി ബന്ധപ്പെട്ടാണ് 11 പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. പത്തുപേരെ നീസില്‍ നിന്നും അവശേഷിച്ച ഒരാളെ നാന്റേസില്‍ നിന്നുമാണ് തീവ്രവാദ …