1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് അടുത്ത സര്‍ക്കാര്‍ പണം ഈടാക്കിയേക്കും
എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് അടുത്ത സര്‍ക്കാര്‍ പണം ഈടാക്കിയേക്കും
എന്‍എച്ച്എസില്‍നിന്ന് ലഭിക്കുന്ന പ്രാഥമിക സേവനങ്ങള്‍ക്ക് രോഗികള്‍ ഇനി മുതല്‍ പണമടക്കേണ്ടി വന്നേക്കാം. എന്‍എച്ചഎസിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.
ഈ സമ്മറില്‍ വെയിലിന് പകരം മഴയും കാറ്റും ഇടിയുമായിരിക്കും
ഈ സമ്മറില്‍ വെയിലിന് പകരം മഴയും കാറ്റും ഇടിയുമായിരിക്കും
സമ്മറില്‍ മഴ ഒരു അപൂര്‍വ സംഭവമാണ്. എന്നാല്‍ ബ്രിട്ടണിലെ ഈ വേനല്‍ക്കാലത്ത് മഴയും കാറ്റും മിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാസങ്ങളോളം ചിലപ്പോള്‍ ഈ മോശം കാലാവസ്ഥ നീണ്ടു നിന്നേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ദുഃഖവെള്ളി പ്രമാണിച്ച് സൈറ്റില്‍ വാര്‍ത്തകളുടെ അപ്‌ഡേഷന്‍ കുറവായിരിക്കും
ദുഃഖവെള്ളി പ്രമാണിച്ച് സൈറ്റില്‍ വാര്‍ത്തകളുടെ അപ്‌ഡേഷന്‍ കുറവായിരിക്കും
സ്വന്തം ലേഖകന്‍: ദുഃഖവെള്ളി പ്രമാണിച്ച് അവധിയായതിനാല്‍ എന്‍ആര്‍ഐ മലയാളി വെബ്‌സൈറ്റില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത് കുറവായിരിക്കുമെന്ന് മാന്യ വായനക്കാരെ ഓര്‍മ്മിക്കുന്നു. ഏറ്റവും പുതിയ ലോക, യുകെ, ദേശീയ, സംസ്ഥാന വാര്‍ത്തകളുമായി നാളെ വീണ്ടും എന്‍ആര്‍ഐ മലയാളി നിങ്ങള്‍ക്കു മുന്നിലെത്തും.
ദുബായിയില്‍ മണല്‍ക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് നൂറു കണക്കിന് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി
ദുബായിയില്‍ മണല്‍ക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് നൂറു കണക്കിന് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി
ദുബായിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മണല്‍ക്കാറ്റ്. അന്തരീക്ഷത്തില്‍ നിറയെ പൊടി നിറഞ്ഞിരിക്കുന്നത് ജനജീവിതത്തെ ബുദ്ധിമുട്ടിക്കുന്നതിന് പിന്നാലെ യാത്രാക്ലേശവും.
യുകെയിലെ മലിനീകരണം കൂടുതല്‍ മരണങ്ങളുണ്ടാക്കുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്
യുകെയിലെ മലിനീകരണം കൂടുതല്‍ മരണങ്ങളുണ്ടാക്കുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്
യുകെയില്‍ ഒരു വര്‍ഷം അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണം 29,000 ആണ്. വരും വര്‍ഷങ്ങളില്‍ വായു മലിനീകരണം കൊണ്ട് മരിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായി വര്‍ദ്ധനവുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് അതിന് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.
ജര്‍മ്മന്‍ വിമാനത്തിന്റെ സഹ പൈലറ്റ് എങ്ങനെ ആത്മഹകത്യ ചെയ്യണമെന്ന് ഇന്റര്‍നെറ്റില്‍ തെരഞ്ഞെിരുന്നതായി അന്വേഷണസംഘം
ജര്‍മ്മന്‍ വിമാനത്തിന്റെ സഹ പൈലറ്റ് എങ്ങനെ ആത്മഹകത്യ ചെയ്യണമെന്ന് ഇന്റര്‍നെറ്റില്‍ തെരഞ്ഞെിരുന്നതായി അന്വേഷണസംഘം
ജര്‍മ്മന്‍വിംഗ്‌സ് വിമാനത്തിന്റെ സഹ പൈലറ്റായിരുന്നയാള്‍ ആത്മഹത്യ ചെയ്യേണ്ടത് എങ്ങനെയാണെന്നും കോക്ക്പിറ്റ് വാതില്‍ സുരക്ഷ എങ്ങനെയാണെന്നും ഗവേഷണം നടത്തിയിരുന്നതായി അധികൃതര്‍. ഫ്രഞ്ച് ആല്‍പ്‌സില്‍ സഹപൈലറ്റ് വിമാനം ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് 150 പേര്‍ മരിച്ചിരുന്നു.
2050 ആകുമ്പോള്‍ യൂറോപ്പില്‍ 10 ശതമാനം മുസ്ലീംങ്ങളായിരിക്കും
2050 ആകുമ്പോള്‍ യൂറോപ്പില്‍ 10 ശതമാനം മുസ്ലീംങ്ങളായിരിക്കും
യൂറോപ്പിലുള്ള മുസ്ലീംഗങ്ങളുടെ എണ്ണം 2050 ഓടെ നിലവിലുള്ള കണക്കുകളുടെ ഇരട്ടിയാകുമെന്ന് സര്‍വെ. ലോകത്തെ മതങ്ങളുടെ വളര്‍ച്ചാ സാധ്യത സംബന്ധിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. 2070 ഓട് കൂടി ലോകത്തെ ക്രിസ്ത്യാനികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ മുസ്ലീം മതവിശ്വാസികളായിരിക്കുമെന്നും സര്‍വെയില്‍ പറയുന്നു.
ദുബായിയില്‍ കാലാവസ്ഥ മോശമായിരിക്കും; ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ദുബായിയില്‍ കാലാവസ്ഥ മോശമായിരിക്കും; ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ദുബായിയിലെ അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞും പൊടിയും മണ്ണും നിറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനിലയില്‍ ക്രമാധീതമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആളുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
16 ശതമാനം വിദേശ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത് കമ്പനികള്‍
16 ശതമാനം വിദേശ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത് കമ്പനികള്‍
യുഎഇയില്‍ താമസിക്കുന്ന 16 ശതമാനം വിദേശീയരുടെയും കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കുന്നത് കമ്പനികളാണെന്ന് കണ്ടെത്തല്‍. യുഎഇയിലെ ഒരു എഡ്യുക്കേഷനല്‍ കണ്‍സല്‍ട്ടന്‍സിയാണ് ഇതു സംബന്ധിച്ച സര്‍വെ നടത്തിയത്.
സെന്‍ട്രല്‍ ലണ്ടനില്‍ അണ്ടര്‍ഗ്രൗണ്ടില്‍ തീപ്പിടുത്തം; 2000 ത്തോളം ആളുകളെ ഒഴിപ്പിച്ചു
സെന്‍ട്രല്‍ ലണ്ടനില്‍ അണ്ടര്‍ഗ്രൗണ്ടില്‍ തീപ്പിടുത്തം; 2000 ത്തോളം ആളുകളെ ഒഴിപ്പിച്ചു
സെന്‍ട്രല്‍ ലണ്ടനിലുള്ള കെട്ടിടങ്ങളില്‍നിന്ന് 2000 ത്തോളം ആളുകളെ ഒഴിപ്പിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന് സമീപത്ത് അണ്ടര്‍ ഗ്രൗണ്ടില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചത്. ഹോള്‍ബോണിലെ നടപ്പാതയ്ക്ക് അടിയിലൂടെ പോകുന്ന പവര്‍ കേബിളില്‍നിന്നാണ് തീ പടര്‍ന്നതെന്ന് അഗ്നിശമന സേന അറിയിച്ചു.