സ്വന്തം ലേഖകന്‍: ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കിടെ ഫ്രാന്‍സില്‍ കാലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, ആയിരത്തോളം കുടിലുകള്‍ കത്തി നശിച്ചു. വടക്കന്‍ ഫ്രഞ്ച് പ്രദേശമായ കാലെയില്‍ ഏഴായിരത്തോളം കുടിയേറ്റക്കാര്‍ താമസിക്കുന്ന ക്യാമ്പാണ് തീയിട്ട് നശിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന …
സ്വന്തം ലേഖകന്‍: ദോഹയില്‍ കെട്ടിയിട്ട നിലയില്‍ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി, മരണത്തില്‍ ദുരൂഹത. കണ്ണൂര്‍ അഴീക്കോട് സ്വദേശി കടവത്ത് പീടികയില്‍ മുഹമ്മദ് അക്രമിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. 45 വയസുള്ള അക്രമിനെ ദോഹയിലെ ഒരു വില്ലയില്‍ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതിനാല്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നജ്മയില്‍ സര്‍വീസ് സെന്റര്‍ നടത്തുകയായിരുന്ന …
സ്വന്തം ലേഖകന്‍: നാഷണല്‍ ജിയോഗ്രഫിക്കിലൂടെ പ്രശസ്തയായ ‘അഫ്ഗാന്‍ പെണ്‍കുട്ടി’ പാകിസ്താനില്‍ അറസ്റ്റില്‍. പെഷവാറില്‍ നിന്നാണ് പാകിസ്താന്റെ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. തിരിച്ചറിയല്‍ കാര്‍ഡ് അനധികൃതമായി നിര്‍മ്മിച്ചുവെന്ന കുറ്റത്തിനാണ് ബീബീയുടെ അറസ്റ്റ്. ഇതിന് പുറമെ ബീബീയുടെ പക്കല്‍ നിന്നും പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു. 1984ല്‍ പെഷവാറിലെ ദുരിതാശ്വാസക്യാമ്പില്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ലണ്ടന്റെ നഷ്ടം പാരീസിന്റെ നേട്ടമാകുന്നു, സംരഭകരുടേയും കമ്പനികളുടേയും ശ്രദ്ധ മുഴുവന്‍ പാരീസിലേക്ക്. ഫാഷന്‍ തലസ്ഥാനമായ പാരിസ് അധികം വൈകാതെ യുവ സംരഭകരുടെ പ്രിയ കേന്ദ്രമായി മാറുമെന്ന് നിരീക്ഷകര്‍ കരുതുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോയ പശ്ചാത്തലത്തില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലണ്ടന്റെ സ്ഥാനം പാരീസ് ഏറ്റെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപിലെ ഇന്‍ക്യുബേറ്ററുകളില്‍ …
സ്വന്തം ലേഖകന്‍: പാക് ബലൂചിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണം, 61 പേര്‍ കൊല്ലപ്പെട്ടു, നൂറിലേറെ പേര്‍ക്ക് ഗുരുതര പരുക്ക്. ബലൂചിസ്ഥാനിലെ ക്വെറ്റയില്‍ പോലീസ് ട്രെയിനിംഗ് കോളജിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയത്. മരിച്ചവരില്‍ 60 പേര്‍ പോലീസ് ട്രെയിനികളും ഒരാള്‍ സൈനികനുമാണ്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് 700 ട്രെയിനി പോലീസ് കേഡറ്റുകളും പരിശീലകരും …
സ്വന്തം ലേഖകന്‍: ‘മിഷേല്‍ വിവാഹ മോചനം ആവശ്യപ്പെട്ടേക്കും’, മൂന്നാമതും മത്സരിക്കുമോ എന്ന ചോദ്യത്തിന് ഒബാമയുടെ രസികന്‍ മറുപടി. മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയുമായിരുന്നെങ്കിലോ എന്ന ടെലിവിഷന്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യുഎസ് പ്രസിഡന്റ് ബാരക് ഒബാമ. എബിസി ചാനലിലെ ‘ ജിമ്മി കിമ്മേല്‍ ലൈവ്’ എന്ന നൈറ്റ് ഷോയിലാണ് ഒബാമയുടെ തമാശ. …
സ്വന്തം ലേഖകന്‍: മൊസൂളില്‍ സാധാരണക്കാരുടെ അവസ്ഥ അതിദയനീയമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന, പലായനം ചെയ്യുന്നവരെ ഇറാഖില്‍ തന്നെ പുനരധിവസിപ്പിക്കാന്‍ നിര്‍ദ്ദേശം. ഐഎസ് ഭീകരരും ഇറാഖി സൈന്യവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന മൊസൂളില്‍ ഏതാണ്ട് 7000 ഇറാഖികളാണ് അഭയാര്‍ഥികളായി അലയുന്നത്. ഇവരെ രാജ്യത്തിനകത്തുതന്നെ പുനരധിവസിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സംഘടനയായ ‘ഒസിഎച്എ’ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മൊസൂളില്‍ …
സ്വന്തം ലേഖകന്‍: ചൈനയിലെ മുസ്ലീം ഭൂരിപക്ഷ പ്രവിശ്യകളില്‍ നവംബര്‍ 1 മുതല്‍ കുട്ടികള്‍ക്കിടയിലെ മതപഠനത്തിന് നിയന്ത്രണം. ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാംഗില്‍ നവംബര്‍ 1 മുതല്‍ പുതിയ വിദ്യാഭ്യാസ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രവിശ്യകളില്‍ രക്ഷിതാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രവൃത്തികള്‍ ചെയ്യാനോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് കുട്ടികളെ നിര്‍ബന്ധിക്കാനോ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പേടിയില്‍ പ്രമുഖ ബാങ്കുകള്‍ ബ്രിട്ടന്‍ വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ബ്രക്‌സിറ്റ് നടപടിക്രമങ്ങള്‍ തുടനാരിക്കെ ബ്രിട്ടനിലെ വന്‍കിട, ചെറുകിട ബാങ്കുകള്‍ അവിടം വിടാന്‍ ഒരുങ്ങുന്നെന്നാണ് സൂചന. 2017 ന്റെ തുടക്കത്തോടെ വന്‍കിട ബാങ്കുകള്‍ ബ്രിട്ടനെ ഉപേക്ഷിക്കാന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷാന്ത്യത്തോടെ ചെറുകിട ബാങ്കുകളും ബ്രിട്ടന്‍ വിട്ടേക്കും. ബ്രിട്ടീഷ് ബാങ്കേഴ്‌സ് …
സ്വന്തം ലേഖകന്‍: 23 വര്‍ഷം ഖത്തര്‍ ഭരിച്ച മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി അന്തരിച്ചു, മൂന്നു ദിവസം ദുഃഖാചരണം. 84 വയസ്സായിരുന്നു. ഖത്തര്‍ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. 1972 മുതല്‍ 1995 വരെ ഖത്തര്‍ ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫയുടെ മരണത്തോട് അനുബന്ധിച്ച് ഖത്തറില്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം …