1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായിലെ വായനാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, ജോലിക്കിടെ വായിക്കാന്‍ സ്ഥലവും സമയവും നല്‍കുന്ന പുതിയ നിയമം നിലവില്‍ വന്നു
ദുബായിലെ വായനാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, ജോലിക്കിടെ വായിക്കാന്‍ സ്ഥലവും സമയവും നല്‍കുന്ന പുതിയ നിയമം നിലവില്‍ വന്നു
സ്വന്തം ലേഖകന്‍: ദുബായിലെ വായനാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, ജോലിക്കിടെ വായിക്കാന്‍ സമയം നല്‍കുന്ന പുതിയ നിയമം നിലവില്‍ വന്നു. വായന പ്രോത്സാഹിപ്പിക്കാനായി പുസ്തകങ്ങള്‍ക്ക് ഫീസും മറ്റു നികുതികളും ഒഴിവാക്കിയിട്ടുമുണ്ട്. പ്രസിഡന്റ് ശൈഖ് ഖലീഫയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഒപ്പം ഇടപാടുകാര്‍ക്ക് വായനാ സാമഗ്രികള്‍ ലഭ്യമാക്കാന്‍ കോഫീ ഷോപ്പുകള്‍ക്കും നിര്‍ദ്ദേശമുണ്ട്. പുതിയ തലമുറയെ വായനയിലൂടെ അറിവിന്റെ …
ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതനം ആസന്നം, ഇറാഖി സഖ്യസേന നഗരത്തില്‍ പ്രവേശിച്ചു
ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതനം ആസന്നം, ഇറാഖി സഖ്യസേന നഗരത്തില്‍ പ്രവേശിച്ചു
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതനം ആസന്നം, ഇറാഖി സഖ്യസേന നഗരത്തില്‍ പ്രവേശിച്ചു. ഐ.എസിന്റെ ശക്തികേന്ദ്രമായിരുന്ന മൊസൂളില്‍ ടാങ്കറുകളടക്കം വന്‍ യുദ്ധസന്നാഹത്തോടെയാണ് ഇറാഖി സേന പ്രവേശിച്ചിരിക്കുന്നത്. സേന മൊസൂളിന് തൊട്ടടുത്തുവരെ എത്തിയ സമയത്ത് ഇറാഖി പ്രധാനമന്ത്രി ഐ.എസിന് അന്ത്യശാസനം നല്‍കിയിരുന്നു. കീഴടങ്ങുകയോ മരിക്കാന്‍ തയ്യാറെടുക്കുകയോ വേണമെന്നായിരുന്നു നിര്‍ദേശം. ഇറാഖി സേനയും ഇസ്ലാമിക് സ്റ്റേറ്റും …
കേരളത്തിന് അറുപതാം പിറന്നാള്‍, ഒരു വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നിയമസഭ, ഒപ്പം വരള്‍ച്ചാ ബാധിത സംസ്ഥാനമെന്ന പദവിയും
കേരളത്തിന് അറുപതാം പിറന്നാള്‍, ഒരു വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നിയമസഭ, ഒപ്പം വരള്‍ച്ചാ ബാധിത സംസ്ഥാനമെന്ന പദവിയും
സ്വന്തം ലേഖകന്‍: കേരളത്തിന് അറുപതാം പിറന്നാള്‍, ഒരു വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നിയമസഭ, ഒപ്പം വരള്‍ച്ചാ ബാധിത സംസ്ഥാനമെന്ന പദവിയും. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം സര്‍ക്കാറുമായി ചേര്‍ന്നാണ് നിയമസഭ വജ്രകേരളം എന്ന പേരില്‍ ആഘോഷിക്കുന്നത്. ഒരു വര്‍ഷം നീളുന്ന ആഘോഷം നിയമസഭാ അങ്കണത്തില്‍ ചൊവ്വാഴ്ച 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം ആശങ്കപ്പെടുത്തുംവിധം മഴ …
ചരിത്രത്തില്‍ ആദ്യമായി വൈറ്റ്ഹൗസിലെ യുഎസ് പ്രസിഡന്റിന്റെ ഓഫീസില്‍ ദീപാവലി ആഘോഷം
ചരിത്രത്തില്‍ ആദ്യമായി വൈറ്റ്ഹൗസിലെ യുഎസ് പ്രസിഡന്റിന്റെ ഓഫീസില്‍ ദീപാവലി ആഘോഷം
സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി വൈറ്റ്ഹൗസിലെ യുഎസ് പ്രസിഡന്റിന്റെ ഓഫീസില്‍ ദീപാവലി ആഘോഷം. അന്ധകാരത്തെ പ്രകാശം കീഴടക്കുന്നതിന്റെ പ്രതീകമായി ദീപം തെളിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഒബാമ പറഞ്ഞു. ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഈ കീഴ്വഴക്കം പിന്തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ഔദ്യോഗിക …
സഭാ ചരിത്രത്തിലെ നാഴികകല്ലായി മാര്‍പാപ്പയുടെ സ്വീഡന്‍ സന്ദര്‍ശനം
സഭാ ചരിത്രത്തിലെ നാഴികകല്ലായി മാര്‍പാപ്പയുടെ സ്വീഡന്‍ സന്ദര്‍ശനം
സ്വന്തം ലേഖകന്‍: സഭാ ചരിത്രത്തിലെ നാഴികകല്ലായി മാര്‍പാപ്പയുടെ സ്വീഡന്‍ സന്ദര്‍ശനം. 500 വര്‍ഷം മുമ്പ് കത്തോലിക്ക സഭയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ നടത്തിയ നവീകരണ പ്രക്ഷോഭത്തിന്റെ വാര്‍ഷികാഘോഷത്തില്‍ സംബന്ധിക്കാനാണ് പോപ് ഫ്രാന്‍സിസ് സ്വീഡനില്‍ എത്തിയത്. ദക്ഷിണ നഗരമായ ലൂണ്ടില്‍ തുടങ്ങിയ വാര്‍ഷികാഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളര്‍പ്പിന്റെ ആഘോഷം ഉദ്ഘാടനം …
യെമന്‍ ജയിലിനു നേരെ സൗദി സേനയുടെ ബോംബാക്രമണം, 60 പേര്‍ കൊല്ലപ്പെട്ടു
യെമന്‍ ജയിലിനു നേരെ സൗദി സേനയുടെ ബോംബാക്രമണം, 60 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യെമന്‍ ജയിലിനു നേരെ സൗദി സേനയുടെ ബോംബാക്രമണം, 60 പേര്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ബോംബാക്രമണത്തില്‍ പടിഞ്ഞാറന്‍ യെമനിലെ ഹൂതി വിമതരുടെ കീഴിലുള്ള ജയില്‍ ഉള്‍പ്പെടെയുള്ള സുരക്ഷാകേന്ദ്രങ്ങള്‍ നിലംപരിശായി. വിമതരും വിമതര്‍ തടവിലാക്കിയവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഹോദൈദയിലുള്ള വിമതകേന്ദ്രത്തിനുനേരേ ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. ജയിലില്‍ 84 പേര്‍ തടവുകാരായുണ്ടായിരുന്നു എന്നാണ് …
തുര്‍ക്കിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേട്ടയാടുന്നത് തുടരുന്നു, 10000 ത്തോളം പേരെ പിരിച്ചുവിട്ടു
തുര്‍ക്കിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേട്ടയാടുന്നത് തുടരുന്നു, 10000 ത്തോളം പേരെ പിരിച്ചുവിട്ടു
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേട്ടയാടുന്നത് തുടരുന്നു, 10000 ത്തോളം പേരെ പിരിച്ചുവിട്ടു. അട്ടിമറി ശ്രമത്തിന്റെ പേരിലാണ് 10,131 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെക്കൂടി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. ഈയിടെയുണ്ടായ സൈനികഅട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെടുന്ന ഫെത്തുള്ള ഗുലെനുമായി ബന്ധം പുലര്‍ത്തിയവരാണ് പുറത്താക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. നീതിന്യായ മന്ത്രാലയത്തിലെ 2534 പേരും വിദ്യാഭ്യാസമന്ത്രാലയത്തിലെ 2219 പേരും ആരോഗ്യമന്ത്രാലയത്തിലെ …
സ്‌പെയിനില്‍ പ്രധാനമന്ത്രിയായി മരിയാനൊ രജോയിക്ക് രണ്ടാമൂഴം
സ്‌പെയിനില്‍ പ്രധാനമന്ത്രിയായി മരിയാനൊ രജോയിക്ക് രണ്ടാമൂഴം
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ പ്രധാനമന്ത്രിയായി മരിയാനൊ രജോയിക്ക് രണ്ടാമൂഴം. നേരത്തെ പൊതുചെലവ് കര്‍ശനമായി വെട്ടിച്ചുരുക്കി ജനപ്രീതി നഷ്ടപ്പെട്ട പ്രധാനമന്ത്രിയായ മരിയാനൊ രജോയിക്ക് 10 മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവില്‍ കഴിഞ്ഞദിവസം സമ്മേളിച്ച പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെയാണ് അംഗീകാരം നല്‍കിയത്. യാഥാസ്ഥിതിക പീപ്പിള്‍സ് പാര്‍ട്ടി (പി.പി) നേതാവായ രജോയിക്ക് 350 അംഗ പാര്‍ലമെന്റില്‍ 170 അനുകൂല വോട്ടുകള്‍ ലഭിച്ചു. …
പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീ, ഷിക്കാഗോ വിമാനത്താവളത്തില്‍ അപകടം ഒഴിവായത് തലനാരിഴക്ക്
പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീ, ഷിക്കാഗോ വിമാനത്താവളത്തില്‍ അപകടം ഒഴിവായത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീ, ഷിക്കാഗോ വിമാനത്താവളത്തില്‍ അപകടം ഒഴിവായത് തലനാരിഴക്ക്. ഷിക്കാഗോയിലെ ഒഹയര്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിച്ച് ഇരുപത്തൊന്നു യാത്രക്കാര്‍ക്ക് പരിക്കേറ്റു. അവസരോചിത ഇടപെടലിലൂടെ യാത്രക്കാരെ പുറത്തിറക്കിയത് വന്‍ ദുരന്തം ഒഴിവാക്കി. എന്‍ജിന്‍ തകരാറാണ് തീപിടിക്കാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഷിക്കാഗോയില്‍നിന്നും 161 യാത്രക്കാരും ഒമ്പത് …
യേശുവിന്റെ കല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം, രഹസ്യങ്ങള്‍ക്ക് കാതോര്‍ത്ത് ലോകം
യേശുവിന്റെ കല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം, രഹസ്യങ്ങള്‍ക്ക് കാതോര്‍ത്ത് ലോകം
സ്വന്തം ലേഖകന്‍: യേശുവിന്റെ കല്ലറയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം, രഹസ്യങ്ങള്‍ക്ക് കാതോര്‍ത്ത് ലോകം. കഴിഞ്ഞ മാര്‍ച്ചിലാണു തിരുവുത്ഥാനത്തിന്റെ ദേവാലയത്തില്‍ കല്ലറയുടെയും അനുബന്ധ മേഖലയുടെയും പുനരുദ്ധാരണം തുടങ്ങിയത്. കല്ലറയുടെ മാര്‍ബിള്‍ ഫലകം കഴിഞ്ഞ ദിവസം നീക്കിയിരുന്നു. മൂന്നടി വീതിയും അഞ്ചടി നീളവും ഉള്ളതായിരുന്നു ഫലകം. തിരുക്കല്ലറയുടെ പള്ളി എന്നുകൂടി വിളിക്കപ്പെടുന്ന ഇവിടെ നടക്കുന്ന പുനരുദ്ധാരണ …