സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനമായ റാഖാ പിടിക്കാന്‍ സിറിയന്‍ സേന, മൊസൂളില്‍ കനത്ത പോരാട്ടം തുടരുന്നു. യുഎസിന്റെ പിന്തുണയോടെ കുര്‍ദ്, അറബി പോരാളികള്‍ ഉള്‍പ്പെടുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്(എസ്ഡിഎഫ്) റാഖാ തിര്‍ച്ചുപിടിക്കാനുള്ള ശക്തമായ പോരാട്ടം ആരംഭിച്ചു. യുദ്ധത്തില്‍ മുപ്പതിനായിരം ഭടന്മാരാണു പങ്കെടുക്കുന്നത്. ഒപ്പം യുഎസ് യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണവും നടത്തുന്നുണ്ട്. ഐഎസിനെ തുരത്തി ഇറാക്കിലെ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ, പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനായി ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റനും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും അവസാന നിമിഷത്തെ പൊരിച്ചിലിലാണ്. ഒരു പക്ഷത്തേക്കും ചായ്‌വില്ലാത്ത വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് സ്ഥാനാര്‍ഥികളുടെ ലക്ഷ്യം. അയോവ, മിനിസോട, മിഷിഗന്‍, പെന്‍സല്‍വേനിയ, വിര്‍ജീനിയ, ഫ്‌ളോറിഡ, നോര്‍ത് കരോലൈന, ന്യൂ ഹാംഷെയര്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളികളുടെ നെഞ്ചിലൂടെ സ്വദേശിവത്കരണത്തിന്റെ തേരോട്ടം, അടുത്ത ലക്ഷ്യം ഫാര്‍മസികള്‍. സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള കര്‍ശന തീരുമാനവുമായി മുന്നോട്ടു പോകുകയാണ് സൗദി സര്‍ക്കാര്‍. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം മലയാളികളായ പ്രവാസികള്‍ക്ക് നല്‍കിയ ആഘാതം മാറി വരുന്നതെയുള്ളു. അതിനിടെയാണ് ഫാര്‍മസികളിലേക്കു കൂടി സ്വദേശികളെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. ഫാര്‍മസി …
സ്വന്തം ലേഖകന്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിനത്തില്‍ അമേരിക്കയില്‍ കൂട്ടക്കുരുതിയെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും ആഹ്വാനം. യു.എസിലെ എസ്.ഐ.ടി.ഇ ഇന്റലിജന്‍സ് ഗ്രൂപ്പ് മേധാവി റിറ്റ്‌സ് കറ്റ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.എസിന്റെ മാധ്യമ വിഭാഗമായ അല്‍ ഹയാത്തിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ദ മുര്‍ത്താദ് വോട്ട്’ എന്ന തലക്കെട്ടില്‍ …
സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് തണുപ്പന്‍ മട്ട്, രൂക്ഷ വിമര്‍ശനവുമായി മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ്. ജമാഅത്ത് ഉദ് ദഅ്‌വ തലവനും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദ് കശ്മീരില്‍ ഇന്ത്യ നടത്തുന്ന പീഡനങ്ങളില്‍ പാക് സര്‍ക്കാരിന് തണുപ്പന്‍ പ്രതികരണമാണെന്ന് തുറന്നടിക്കുകയായിരുന്നു. പൊള്ളയായ വാക്കുകളല്ല കശ്മീര്‍ ജനതക്ക് വേണ്ടത്, പ്രായോഗിക പിന്തുണയാണെന്നും ഹാഫിസ് …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും അവര്‍ കൂടിക്കാഴ്ച നടത്തും. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തിയ മേയുടെ യൂറോപ്പിനു പുറത്തെ ആദ്യ സന്ദര്‍ശനമാണ് ഇത്. ഇന്ത്യയുമായി ചേര്‍ന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സന്ദര്‍ശനത്തിന്റെ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വീണ്ടും ആക്രമണം. ബ്രാഹ്മണ്‍ബാരിയ ജില്ലയിലാണ് ഹിന്ദു ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വീണ്ടും ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാസര്‍നഗറിനടുത്തുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ് ബ്രാഹ്മണ്‍ബാരിയ. ആക്രമണത്തില്‍ രണ്ട് ആരാധനാലയങ്ങള്‍ക്കും ആറു വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി. ആക്രമണം ഭയന്ന് പ്രദേശത്തെ കുടുംബങ്ങള്‍ മറ്റു സ്ഥലത്തേക്ക് മാറിത്താമസിച്ചിട്ടുണ്ട്. സംഭവവുമായി …
സ്വന്തം ലേഖകന്‍: മുടി വെട്ടിയതിന്റെ പേരില്‍ ഇസ്ലാമിക് സ്റ്റേറ്റ് വിരല്‍ മുറിച്ച ഇറാഖിലെ മുടി വെട്ടുകാരന് വീണ്ടും നല്ലകാലം. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ശക്തി കേന്ദ്രമായ മൊസൂളില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ടാല്‍ കായ്ഫില്‍ ഐഎസ് പിന്‍വാങ്ങിയതോടെ ജനങ്ങള്‍ താടിയും മുടിയും വടിക്കുകയും വെട്ടിക്കുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയതാണ് കാരണം. 43 കാരനായ മുടി വെട്ടുകാരന്‍ മഹ്മൂദ് …
സ്വന്തം ലേഖകന്‍: ഇമെയില്‍ വിവാദത്തില്‍ കുടുങ്ങി ഹില്ലരി, പ്രചാരണത്തിന്റെ തുടക്കത്തിലെ മുന്‍തൂക്കം നഷ്ടമായതായി വിലയിരുത്തല്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പോരാട്ടം കൂടുതല് വാശിയേറിയതായെന്ന് തുറന്നു സമ്മതിച്ച ഹില്ലരി ക്ലിന്റണ്‍ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തന്റെ നില മോശമാവുകയാണെന്ന് സൂചിപ്പിച്ചു. ഒഹായോ അടക്കമുള്ള സംസ്ഥാനങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാണത്തിലാണ് ഹില്ലരി ഇക്കാര്യം സമ്മതിച്ചത്. പുതിയകണക്കുകള്‍ …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് ചൂടിനിടെ അമേരിക്കയില്‍ തിങ്കളാഴ്ച ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തലേദിവസമായ തിങ്കളാഴ്ച യുഎസില്‍ അല്‍ക്വയ്ദ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ന്യൂയോര്‍ക്, ടെക്‌സാസ്, വെര്‍ജീനീയ എന്നീ നഗരങ്ങള്‍ക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഭീകരര്‍ ഏതൊക്കെ സ്ഥലങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ലെങ്കിലും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം …