1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രാക്കില്‍ ഇനി ജൂനിയര്‍ ഷൂമാക്കര്‍
ട്രാക്കില്‍ ഇനി ജൂനിയര്‍ ഷൂമാക്കര്‍
എഫ് വണ്‍ റേസിംഗ് ഫീല്‍ഡിലെ ഒരിക്കലും മറക്കാനാവാത്ത പേരാണ് മൈക്കിള്‍ ഷൂമാക്കര്‍. അപ്രതീക്ഷിതമായ ഓഫ് ട്രാക്ക് അപകടത്തെ തുടര്‍ന്ന് കിടപ്പിലായ ഷൂമാക്കറുടെ പാരമ്പര്യവും പേരും നിലനിര്‍ത്താന്‍ ഇനി മകനുണ്ടാകും ട്രാക്കില്‍. ഷുമാക്കറുടെ മൂത്ത മകന്‍ പതിനഞ്ചുകാരനായ മിക്ക് ഷൂമാക്കറാണ് അച്ഛനു പിന്നാലെ ട്രാക്കില്‍ വിസ്മയങ്ങള്‍ തീര്‍ക്കാനൊരുങ്ങുന്നത്.
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സൈന തോറ്റു
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സൈന തോറ്റു
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സീഡ് ഇന്ത്യയുടെ സൈന നെഹ്‌വാളിന് തോല്‍വി. ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മരിനോടാണ് സൈന തോറ്റത്.
മാന്‍യു ഡീ മരിയയെ വില്‍ക്കാനൊരുങ്ങുന്നു; പകരക്കാരനായി ഗലെത്ത് ബെയ്‌ലിനെ കൊണ്ടു വന്നേക്കും
മാന്‍യു ഡീ മരിയയെ വില്‍ക്കാനൊരുങ്ങുന്നു; പകരക്കാരനായി ഗലെത്ത് ബെയ്‌ലിനെ കൊണ്ടു വന്നേക്കും
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റെക്കോര്‍ഡ് സൈനിംഗ് എയ്ഞ്ചല്‍ ഡി മരിയയെ വില്‍ക്കുന്നു. റയല്‍ മാഡ്രിഡിന്റെ മുന്‍ ടോട്ടന്‍ഹാം ഫോര്‍വെര്‍ഡ് ഗലെത്ത് ബെയ്‌ലിനെ മാഞ്ചസ്റ്ററിലേക്ക് കൊണ്ടു വരുന്നതിനാണ് ഡീ മരിയയെ ക്ലബ് ഒഴിവാക്കുന്നത്.
പാര്‍ലമെന്റ് കെട്ടിടത്തിന് മുകളിലൂടെ കറങ്ങി നടന്ന യുവാവിനെ അറസ്റ്റ് ചെയ്തു
പാര്‍ലമെന്റ് കെട്ടിടത്തിന് മുകളിലൂടെ കറങ്ങി നടന്ന യുവാവിനെ അറസ്റ്റ് ചെയ്തു
ലണ്ടന്‍ റൂഫ്‌ടോപ്പിലൂടെ ഒരു രാത്രി മുഴുവന്‍ കറങ്ങിനടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ചാര്‍ജും അതിക്രമിച്ചു കടക്കലും കുറ്റംചാര്‍ത്തിയാണ് 23 വയസ്സുകാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ പാര്‍ലമെന്റ് ഹൗസിന്റെ മുകളിലൂടെ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
മെക്‌സിക്കന്‍ മലനിരകളില്‍നിന്ന് 55 വര്‍ഷം പഴക്കമുള്ള രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
മെക്‌സിക്കന്‍ മലനിരകളില്‍നിന്ന് 55 വര്‍ഷം പഴക്കമുള്ള രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
മെക്‌സിക്കോയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമാണ് പികൊ ഡെ ഒറിസബാ. വിനോദത്തിനും സാഹസത്തിനുമായി ആളുകള്‍ മൗണ്ടന്‍ ക്ലൈംബിംഗ് നടത്തുന്ന സ്ഥലമാണിത്. മഞ്ഞ് മൂടി കിടക്കുന്ന ഈ മലനിരയില്‍നിന്ന് കഴിഞ്ഞ ദിവസം 55 വര്‍ഷത്തോളം പഴക്കമുള്ള രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
എന്‍എച്ച്എസിനെക്കുറിച്ചുള്ള നിര്‍ണായകമായ റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറി മുക്കിയെന്ന് ആരോപണം
എന്‍എച്ച്എസിനെക്കുറിച്ചുള്ള നിര്‍ണായകമായ റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറി മുക്കിയെന്ന് ആരോപണം
എന്‍എച്ച്എസിനെക്കുറിച്ചുള്ള നിര്‍ണായകമായ റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് മുക്കിയെന്ന് ആരോപണം. മുന്‍ മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ മേധാവിയും ടോറി അംഗവുമായ സ്റ്റുവര്‍ട്ട് റോസ് തയാറാക്കിയ റിപ്പോര്‍ട്ട് ജെറമി ഹണ്ട് കമ്മീഷന്‍ ചെയ്തതാണ്.
യൂറോപ്യന്‍ കുടിയേറ്റം വര്‍ദ്ധിച്ചത് 576 ശതമാനം; ഇന്‍ഷുറന്‍സ് നമ്പര് നേടുന്നവരില്‍ അധികവും ബള്‍ഗേറിയക്കാരും റൊമാനിയക്കാരും
യൂറോപ്യന്‍ കുടിയേറ്റം വര്‍ദ്ധിച്ചത് 576 ശതമാനം; ഇന്‍ഷുറന്‍സ് നമ്പര് നേടുന്നവരില്‍ അധികവും ബള്‍ഗേറിയക്കാരും റൊമാനിയക്കാരും
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍നിന്നും കുടിയേറ്റ നിയന്ത്രണം എടുത്തു കളഞ്ഞതു മുതല്‍ യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളില്‍നിന്ന് ബ്രിട്ടണിലേക്ക് തൊഴിലിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം ഏഴു മടങ്ങ് വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. റൊമാനിയ ബള്‍ഗേറിയ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് 2014ല്‍ 187,370 നാഷ്ണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ നല്‍കിയിട്ടുണ്ടെന്ന് ഔദ്യോഗികമായ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിന് മുന്‍പുള്ള വര്‍ഷം അത 27,700 മാത്രമായിരുന്നു.
റഷ്യന്‍ പ്രതിപക്ഷ നേതാവ് നെംസോവിന്റെ കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍
റഷ്യന്‍ പ്രതിപക്ഷ നേതാവ് നെംസോവിന്റെ കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍
റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെംസോവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി) ആണ് ഇക്കാര്യം അറിയിച്ചത്. അന്‍മസാര്‍ ഗുബഷേവ്, സൗര്‍ ദാദയേവ് എന്നിവരാണ് ശനിയാഴ്ച പിടിയിലായത്.
ജന്‍ഡര്‍ ഇക്വാളിറ്റിയില്‍ യുകെ പിന്നില്‍, പട്ടികയില്‍ മുന്നില്‍ റഷ്യ
ജന്‍ഡര്‍ ഇക്വാളിറ്റിയില്‍ യുകെ പിന്നില്‍, പട്ടികയില്‍ മുന്നില്‍ റഷ്യ
കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ബ്രിട്ടണ്‍ ഏറെ പിന്നില്‍. റഷ്യയാണ് ഈ പട്ടികയില്‍ മുന്നില്‍. പുടിന്റെ രാജ്യത്തെ 40 ശതമാനം സീനിയര്‍ ബിസിനസ് റോളുകളിലും സ്ത്രീകളാണുള്ളത്. ബ്രിട്ടണിലാകട്ടെ ഇത് 22 ശതമാനം മാത്രമാണ്.
വോട്ടില്‍ കണ്ണ് നട്ട് കാമറൂണ്‍; 153 പുതിയ സൗജന്യ സ്‌കൂളുകള്‍ പ്രഖ്യാപിച്ചേക്കും
വോട്ടില്‍ കണ്ണ് നട്ട് കാമറൂണ്‍; 153 പുതിയ സൗജന്യ സ്‌കൂളുകള്‍ പ്രഖ്യാപിച്ചേക്കും
ബ്രിട്ടണില്‍ ഏറെ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവെച്ച ഫ്രീ സ്‌കൂള്‍ പദ്ധതിയെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നു. വീണ്ടും ഭരണത്തിലെത്തിയാല്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതി എന്ന നിലയ്ക്കായിരിക്കും 153 പുതിയ സൗജന്യ സ്‌കൂളുകള്‍ കൂടി കാമറൂണ്‍ പ്രഖ്യാപിക്കുക എന്നറിയുന്നു.