സ്വന്തം ലേഖകന്‍: ഇറാഖ് അധിനിവേശം നിയമവിരുദ്ധമെന്ന കുറ്റസമ്മതവുമായി മുന്‍ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ പ്രസ്‌കോട്ട്. 2003 ലെ ഇറാഖ് അധിനിവേശത്തില്‍ ബ്രിട്ടന്റെ പങ്ക് വ്യക്തമാക്കുന്ന ചില്‍കോട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് ആയിരങ്ങളെ കൊന്നൊടുക്കിയ ഇറാഖ് യുദ്ധം നിയമവിരുദ്ധമായിരുന്നുവെന്ന ജോണ്‍ പ്രസ്‌കോട്ടിന്റെ കുറ്റസമ്മതം. അധിനിവേശത്തെ ശക്തമായ്ി പിന്തുണച്ച ആളായിരുന്നു പ്രസ്‌കോട്ട്. ഇക്കാര്യത്തില്‍ …
സ്വന്തം ലേഖകന്‍: ലോകപ്രശസ്ത കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചു, ആരാധകരെ ഞെട്ടിച്ച് വീഡിയോ ദൃശ്യങ്ങള്‍. സ്‌പെയിനിലെ ടെറുലില്‍ നടന്ന കാളപ്പോരിന് ഇടയിലായിരുന്നു സംഭവം. ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ബാരിയോയുടെ അപകടമെന്നതിനാല്‍ സംഭവം ലോകമെങ്ങും തത്സമയം കാണുകയും ചെയ്തു. സ്‌പെയിനില്‍ ഈ നൂറ്റാണ്ടില്‍ കാളയുടെ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ താരമാണ് …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായ ആന്‍ഡ്രിയ ലീഡ്‌സം തെരേസ മേയും തമ്മിലുള്ള വാക്‌പോര് വ്യക്തിപരമാകുന്നു. ആന്‍ഡ്രിയ എതിരാളി തെരേസ മെയ്യെ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ദ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആന്‍ഡ്രിയ, തെരേസക്ക് മക്കളില്ലാത്തതിനെ പരാമര്‍ശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. മക്കളുള്ളതിനാല്‍ രാജ്യത്തിന്റെ ഭാവിയില്‍ സുവ്യക്തമായ പങ്കുള്ളതായി അനുഭവപ്പെടുന്നതായും മക്കളില്ലാത്തതില്‍ തെരേസ …
സ്വന്തം ലേഖകന്‍: ബ്രക്‌സിറ്റ് രണ്ടാം ഹിതപരിശോധന ആവശ്യപ്പെടുന്ന ഭീമഹര്‍ജി സര്‍ക്കാര്‍ തള്ളി. ബ്രിട്ടനില്‍ രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ട് 41 ലക്ഷം ജനങ്ങള്‍ ഒപ്പുവെച്ച ഭീമഹരജിയാണ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമെന്ന 3.3 കോടി ജനങ്ങളുടെ തീരുമാനം മാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നിരാകരിച്ചത്. ബ്രെക്‌സിറ്റിനായുള്ള നടപടികള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണെന്നും ഹര്‍ജി തള്ളിക്കൊണ്ട് ബ്രിട്ടീഷ് വിദേശകാര്യ …
സ്വന്തം ലേഖകന്‍: പകരത്തിനു പകരം, നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കി റഷ്യയും അമേരിക്കയും. ജൂണ്‍ 17 നകം രാജ്യം വിടണമെന്ന് രണ്ട് റഷ്യന്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നതായും അതനുസരിച്ച് അവരെ പുറത്താക്കിയതായും എന്നാല്‍ അവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ താല്‍പര്യമില്ലെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. മോസ്‌കോയില്‍ അമേരിക്കന്‍ പ്രതിനിധികള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഡാളസില്‍ രണ്ടു കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ട സംഭവം, പ്രതിഷേധം ഇരമ്പുന്നു. കഴിഞ്ഞ ദിവസം നടന്ന പോലീസ് വെടിവപ്പിലാണ് ഡാളസിലെ രണ്ടു കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡാളസില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ അക്രമികളുടെ വെടിയേറ്റ് അഞ്ചു പോലീസുകാര്‍ മരിച്ചു. ഏഴു പേര്‍ക്കു പരിക്കേറ്റു. അതേസമയം, അക്രമികളില്‍ ഒരാളെ റോബോട്ടിനെ ഉപയോഗിച്ച് പോലീസ് വകവരുത്തിയതായി …
സ്വന്തം ലേഖകന്‍: വിവിധ മേഖലകളില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി ഇന്ത്യയും ദക്ഷിണാഫ്രിക്കയും. വിവിധ മേഖലകളില്‍ സംയുക്തസംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ ധാരണയായി. ചതുര്‍രാഷ്ട്ര ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്തി നരേന്ദ്രമോദിയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമായും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. പ്രതിരോധം, ഖനനം, …
സ്വന്തം ലേഖകന്‍: ലണ്ടന്‍, ടോക്യോ വിമാനം പാതിദൂരം പിന്നിട്ട ശേഷം തിരിച്ചുപറന്നു, ക്ഷമ നശിച്ച യാത്രക്കാരുടെ പ്രതിഷേധം ശക്തം. ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്ന് ടോക്യോയിലേക്ക് പറന്നുയര്‍ന്ന ബ്രിട്ടീഷ് ജെറ്റ് എയര്‍വേസ് വിമാനമാണ് 6000 മൈല്‍ പിന്നിട്ട ശേഷം തിരിച്ചു പറന്നത്. വ്യാഴാഴ്ച ഉച്ചക്ക് ലണ്ടനില്‍ നിന്ന് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറ് മൂലം വടക്കന്‍ …
സ്വന്തം ലേഖകന്‍: 2001 ല്‍ ഇന്ത്യ, പാകിസ്താന്‍ ആണവയുദ്ധം നടക്കുമെന്ന് ബ്രിട്ടന്‍ ഭയന്നിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ 2001ല്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധം നടന്നേക്കുമെന്ന് ബ്രിട്ടനും അമേരിക്കയും ആശങ്കാകുലരായിരുന്നു. 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ പാര്‍ലമെന്റിനുനേരെ നടന്ന ഭീകരാക്രമണത്തിനു ശേഷം ഇന്ത്യപാക് ബന്ധം ഉലഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇരു …
സ്വന്തം ലേഖകന്‍: വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം, യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൗദി വ്യോമയാന മന്ത്രാലയം. ഇത്തരം സാഹചര്യങ്ങളില്‍ സൗദി വിമാനക്കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം എന്നതുള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളാണ് സൗദി വ്യോമയാന മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ഓഗസ്റ്റ് 11 മുതല്‍ നടപ്പാക്കും. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വീസുകള്‍ റദ്ദാക്കുകയാണെങ്കില്‍ 21 ദിവസം മുന്‍പേ യാത്രക്കാരെ അറിയിച്ചിരിക്കണം …