സ്വന്തം ലേഖകന്‍: ഒന്നാം ലോകയുദ്ധത്തിന്റെ നൂറാം വാര്‍ഷികം, ഓര്‍മകള്‍ പങ്കിട്ട് ബ്രിട്ടനും ഫ്രാന്‍സും. യുദ്ധത്തിന്റെ ഭാഗമായി വടക്കന്‍ ഫ്രാന്‍സിലെ സോമില്‍ സൈനികര്‍ പടവെട്ടിയതിന്റെ നൂറാം വാര്‍ഷികമാണ് ബ്രിട്ടനിലേയും ഫ്രാന്‍സിലേയും നേതാക്കള്‍ ഒരുമിച്ച് അനുസ്മരിച്ചത്. സോമില്‍ ജര്‍മന്‍ സേനക്കെതിരെ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് യുദ്ധം തുടങ്ങിയ ആദ്യ ദിവസം തന്നെ (1916 ജൂലൈ ഒന്ന്) ആയിരക്കണക്കിന് സൈനികര്‍ …
സ്വന്തം ലേഖകന്‍: ഈസ്റ്റംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ച ചാവേര്‍ റഷ്യക്കാരന്‍, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെ. രാജ്യാന്തര വിമാനത്താവളത്തില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരും മുന്‍ സോവ്യറ്റ് യൂണിയന്‍ മേഖലയില്‍ നിന്നുള്ളവരാണെന്നു അന്വേഷണ സംഘം സ്ഥിരീകരിച്ചു. റഷ്യന്‍, ഉസ്‌ബെക്ക്, കിര്‍ഗിസ് സ്വദേശികളാണു ചാവേറുകളെന്ന് തിരിച്ചറിഞ്ഞെന്ന് തുര്‍ക്കി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ …
സ്വന്തം ലേഖകന്‍: സൂര്യന്റെ കളി, ഫിന്‍ലാന്‍ഡിലെ മുസ്ലീങ്ങള്‍ക്ക് റമദാന്‍ നോമ്പ് 21 മണിക്കൂര്‍. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ദൈര്‍ഘ്യമേറിയ പകല്‍ ഉള്ളതാണ് അസാധാരണമായ രീതിയില്‍ റമദാന്‍ വ്രതമെടുക്കാന്‍ ഫിന്‍ലാന്‍ഡുകാരെ നിര്‍ബന്ധിതരാക്കുന്നത്. 21 മണിക്കൂറാണ് ഇവിടെ നോമ്പിന്റെ ദൈര്‍ഘ്യം. ഭൂമിയുടെ വടക്കെ അറ്റത്തായതിനാല്‍ ഒട്ടും സൂര്യാസ്തമയമില്ലാത്ത സ്ഥലങ്ങളും ഫിന്‍ലാന്‍ഡിലുണ്ട്. ഫിന്‍ലാന്‍ഡിലെ എസ്പൂ നഗരത്തിലെ രാത്രിയുടെ ദൈര്‍ഘ്യം …
സ്വന്തം ലേഖകന്‍: ഹിലരിയെ ജയിപ്പിക്കാന്‍ പ്രസിഡന്റ് ഒബാമയും വൈസ് പ്രസിഡന്റ് ജോ ബൈഡനും ഇറങ്ങുന്നു. യു.എസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണുവേണ്ടി ജൂലൈ അഞ്ചിന് നോര്‍ത് കരോലൈനയിലെ ചാര്‍ലോട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഒബാമ പ്രത്യക്ഷപ്പെടുക. ഇതാദ്യമായാണ് ഒബാമ തന്റെ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നത്. നേരത്തെ ഒബാമ ഹിലരിയെ …
സ്വന്തം ലേഖകന്‍: ‘ഒന്ന് പോയിത്തരാമോ?’ പ്രതിപക്ഷ നേതാവ് കോര്‍ബിനോട് പ്രധാനമന്ത്രി കാമറണ്‍ ഹൗസ് ഓഫ് കോമണ്‍സില്‍. ‘താങ്കള്‍ അവിടെയിരിക്കുന്നത് എന്റെ പാര്‍ട്ടിക്കു (ഭരണകക്ഷി) ഗുണകരമായിരിക്കും. എന്നാല്‍ ദേശീയ താത്പര്യത്തിനു യോജിക്കില്ല. രാജിവച്ചു പോകൂ,’ കോര്‍ബിനോടു കാമറോണ്‍ തുറന്നടിക്കുകയായിരുന്നു. കോര്‍ബിന്റെ നേതൃത്വത്തിനെതിരേ ലേബറില്‍ കലാപക്കൊടി ഉയര്‍ന്നെങ്കിലും രാജിവക്കാതെ ബലം പിടിച്ച് നില്‍ക്കുകയാണ് അദ്ദേഹം. 172 ലേബര്‍ എംപിമാര്‍ …
സ്വന്തം ലേഖകന്‍: യുകെയിലെത്തുന്ന വിദേശ നഴ്‌സുമാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ (ഐഇഎല്‍ടിഎസ്) ഇളവ് നല്‍കാന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ തീരുമാനം നിലവില്‍ വന്നു. ഇതു സംബന്ധിച്ചുള്ള കഴിഞ്ഞ ദിവസം മുതല്‍ എന്‍എംസി നടപ്പിലാക്കി. എന്‍എംസി രജിസ്‌ട്രേഷന് ആവശ്യമായ ഐഇഎല്‍ടിഎസ് ഓരോ കാറ്റഗറിയിലും 7 എന്ന സ്‌കോര്‍ ഒരു ചാന്‍സില്‍ തന്നെ നേടണം എന്ന നിബന്ധനയിലാണ് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്ലാത്ത ആദ്യ യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി ബ്രസല്‍സില്‍, പുറത്തുപോകല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യം. ഹിതപരിശോധനയിലൂടെ പുറത്തുപോകാന്‍ തീരുമാനമെടുത്ത ബ്രിട്ടന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. അതോടൊപ്പം ഭാവിയില്‍ ബ്രിട്ടന് പ്രത്യേക പരിഗണന നല്‍കേണ്ടെന്നും ധാരണയായി. 27 രാജ്യങ്ങളിലെ തലവന്മാരാണ് ബ്രെക്‌സിറ്റ് ചര്‍ച്ചചെയ്യാന്‍ ബ്രസല്‍സില്‍ സമ്മേളിച്ചത്. ഉച്ചകോടിയുടെ കരട് വിജ്ഞാപനത്തില്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍, യുകിപ് നേതാവ് നൈജല്‍ ഫരാഷും ബെല്‍ജിയന്‍ മുന്‍ പ്രധാനമന്ത്രിമായ ഗെ വെര്‍ഹോഫ്‌സ്താദും തമ്മില്‍ വാഗ്വാദം. ബ്രക്‌സിറ്റിനു വേണ്ടി പ്രചാരണം നടത്തിയ യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നൈഗല്‍ ഫരാഷിനെതിരേ ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പരുക്കുകളില്‍ നിന്ന് രക്ഷനേടാന്‍ ലണ്ടന്‍ നഗരത്തിന് സ്വയംഭരണം വേണമെന്ന് മേയര്‍. യൂറോപ്യന്‍ യൂനിയനില്‍നിന്നും പുറത്തുപോയാല്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടാവുന്ന ആഘാതങ്ങളെ നേരിടാന്‍ ലണ്ടന്‍ നഗരത്തിന് സ്വയംഭരണം വേണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. യൂനിയനില്‍നിന്നും പുറത്തുപോകണമെന്ന് യുകെയിലെ മറ്റു മേഖലകളെല്ലാം വിധിയെഴുതിയപ്പോള്‍ ലണ്ടന്‍ നഗരം മാത്രമാണ് അതിന് എതിരുനിന്നത്. തലസ്ഥാന നഗരത്തിന് ഉടന്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് മോഷ്ടിക്കുന്നതിന്റെ വീഡിയോ പുറത്ത്. എയര്‍ ഇന്ത്യ സാറ്റിസിന്റെ കീഴിലുള്ള രണ്ട് ഗ്രൗണ്ട് സ്റ്റാഫാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അമിത് കുമാര്‍, രോഹിത് കുമാര്‍ എന്നീ ജീവനക്കാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ട് പേരില്‍ ഒരാള്‍ …