1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉയര്‍ന്ന മദ്യപാനം, സ്ത്രീകള്‍ക്കിടയിലും കരള്‍ രോഗം വര്‍ദ്ധിക്കുന്നു
ഉയര്‍ന്ന മദ്യപാനം, സ്ത്രീകള്‍ക്കിടയിലും കരള്‍ രോഗം വര്‍ദ്ധിക്കുന്നു
മദ്യപാനശീലത്തെ തുടര്‍ന്ന് കരള്‍ രോഗം പിടിപെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പ്രായം ചെന്ന സ്ത്രീകളും കൗമാരക്കാരുമാണ് ഏറ്റവും അധികം കരള്‍ രോഗത്തിന് ചികിത്സ തേടുന്നത്.
അക്രമികള്‍ തട്ടിയെടുക്കുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു, മിക്ക കേസുകളിലും പൊലീസ് നിഷ്‌ക്രിയം
അക്രമികള്‍ തട്ടിയെടുക്കുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു, മിക്ക കേസുകളിലും പൊലീസ് നിഷ്‌ക്രിയം
കുട്ടികളെ കാണാതാവുന്നതും തട്ടിക്കൊണ്ട് പോകുന്നതും വര്‍ദ്ധിച്ചു വരികയാണെന്ന് കണക്കുകള്‍. ചാരിറ്റി പേരന്റ്‌സ് ആന്‍ഡ് അബ്ഡക്ടട് ചില്‍ഡ്രന്‍ ടുഗെദര്‍ (പാക്ട്) പൊലീസില്‍നിന്ന് ശേഖരിച്ച കണക്കുകളിലാണ് 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ പതിവാണെന്ന കാര്യം വ്യക്തമാകുന്നത്.
മകള്‍ മരിച്ചു, മകള്‍ക്ക് വേണ്ടി ഗര്‍ഭം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് കോടതിയില്‍
മകള്‍ മരിച്ചു, മകള്‍ക്ക് വേണ്ടി ഗര്‍ഭം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് കോടതിയില്‍
മരിച്ചുപോയ മകളുടെ അണ്ഡം ഉപയോഗിച്ച് ഗര്‍ഭം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് വനിത കോടതിയില്‍. തന്റെ മകള്‍ മരിക്കുന്നതിന് മുന്‍പായി തന്റെ കുട്ടിയെ ഗര്‍ഭം ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ചൂണ്ടിക്കാട്ടിയാണ് 57കാരിയായ സ്ത്രീയും അവരുടെ ഭര്‍ത്താവും കോടതിയെ സമീപിച്ചിരിക്കുന്നത്.
ലണ്ടനില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ ഇതുവരെ ലഭിച്ചത് ഒരു മില്യന്‍ പൗണ്ട്
ലണ്ടനില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ ഇതുവരെ ലഭിച്ചത് ഒരു മില്യന്‍ പൗണ്ട്
ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറിനുള്ളില്‍ സ്ഥാപിക്കുന്നതിന് നടത്തിയ ധന സമാഹരണത്തില്‍ ഇതുവരെ ഒരു മില്യന്‍ പൗണ്ട് ലഭിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.
സിറിയയിലേക്കുള്ള സ്‌കൂള്‍ പെണ്‍കുട്ടികളുടെ പ്രയാണം; യുകെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് രൂക്ഷവിമര്‍ശനം
സിറിയയിലേക്കുള്ള സ്‌കൂള്‍ പെണ്‍കുട്ടികളുടെ പ്രയാണം; യുകെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് രൂക്ഷവിമര്‍ശനം
ലണ്ടനില്‍നിന്നും മൂന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്ക് ഒളിച്ചോടിയ സംഭവത്തില്‍ ബ്രിട്ടീഷ് തീവ്രവാദ വിരുദ്ധ സേനയ്ക്ക് രൂക്ഷ വിമര്‍ശനം. ബ്രിട്ടണിലെ യുവതി യുവാക്കള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ആശയങ്ങളിലേക്ക് ആകൃഷ്ടരാകാതിരിക്കാനുള്ള പ്രാഥമികമായ നടപടികള്‍ പോലും സ്വീകരിക്കാന്‍ തീവ്രവാദ വിരുദ്ധ സേനയ്ക്ക് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം.
ഷെര്‍ലോക് ഹോംസ് കഥകളില്‍ ഒരെണ്ണം കൂടി കണ്ടെടുത്തു
ഷെര്‍ലോക് ഹോംസ് കഥകളില്‍ ഒരെണ്ണം കൂടി കണ്ടെടുത്തു
പൊടിമൂടി കിടന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലോക് ഹോംസ് കഥകളില്‍ ഒരെണ്ണം കൂടി കണ്ടെത്തി. ഷെര്‍ലോക് ഹോംസിന്റെ ഇതുവരെ പുറംലോകം കാണാത്ത കഥയാണിതെന്നാണ് കരുതുന്നത്
ഗാന്ധിജിക്ക് ബ്രിട്ടന്റെ ആദരം, പാര്‍ലിമെന്റ് ചത്വരത്തില്‍ ഗാന്ധി പ്രതിമ മാര്‍ച്ച് 14 ന് അനാഛാദനം ചെയ്യും
ഗാന്ധിജിക്ക് ബ്രിട്ടന്റെ ആദരം, പാര്‍ലിമെന്റ് ചത്വരത്തില്‍ ഗാന്ധി പ്രതിമ മാര്‍ച്ച് 14 ന് അനാഛാദനം ചെയ്യും
ഇന്ത്യന്‍ രാഷ്ട്രപിതാവിനോടുള്ള ബ്രിട്ടന്റെ ആദര സൂചകമായി ഗാന്ധി പ്രതിമ ചരിത്ര പ്രസിദ്ധമായ പാര്‍ലിമെന്റ് ചത്വരത്തില്‍ മാര്‍ച്ച് 14 ന് അനാഛാദനം ചെയ്യും. വെങ്കലം കൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. ഗാന്ധിജി ദക്ഷിണാഫ്രിക്കന്‍ വാസം മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാര്‍ഷികമാണ് ഈ വര്‍ഷം. നൂറാം വാര്‍ഷികാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരിക്കും പ്രതിമയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ …
മരിച്ച് 48 മിനിറ്റിനകം ഉയര്‍ത്തെഴുനേറ്റു; താന്‍ ദൈവത്തെ കണ്ടെന്നും ദൈവം സ്ത്രീയാണെന്നും കത്തോലിക്കാ വൈദികന്‍
മരിച്ച് 48 മിനിറ്റിനകം ഉയര്‍ത്തെഴുനേറ്റു; താന്‍ ദൈവത്തെ കണ്ടെന്നും ദൈവം സ്ത്രീയാണെന്നും കത്തോലിക്കാ വൈദികന്‍
മരിച്ച് 48 മിനിറ്റുകള്‍ക്കകം ഹൃദയം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച് 'ഉയര്‍ത്തെഴുനേറ്റ' കത്തോലിക്കാ സഭയിലെ ഈ വൈദികന്‍ പറയുന്നത് ദൈവം സ്ത്രീയാണെന്നാണ്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലുള്ള 71കാരനായ ഫാ. ജോണ്‍ മൈക്കിള്‍ ഒനീലാണ് ദൈവത്തെ സ്വര്‍ഗത്തില്‍വെച്ച് കണ്ടെന്നും വാത്സല്യമുള്ള ഒരു മാതാവിന്റെ രൂപമാണ് ദൈവത്തിനുള്ളതെന്നുമുള്ള അവകാശവാദം ഉന്നയിച്ചത്.
ദുബൈയിലെ 86 നില കെട്ടിടത്തില്‍ തീപിടുത്തം: ആളപായമില്ല; താമസക്കാരെ ഒഴിപ്പിച്ചു
ദുബൈയിലെ 86 നില കെട്ടിടത്തില്‍ തീപിടുത്തം: ആളപായമില്ല; താമസക്കാരെ ഒഴിപ്പിച്ചു
ലോകത്തിലെ തന്നെ ഏറ്റവും ആള്‍പാര്‍പ്പുള്ള കെട്ടിടങ്ങളിലൊന്നായ ദുബൈ മറീന ജില്ലയിലെ ടോര്‍ച്ച് ടവറില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് കെട്ടിടത്തിലെ മുകളിലെ നിലകളില്‍ തീപടര്‍ന്നത്.
ന്യൂയോര്‍ക്കില്‍ റെക്കോര്‍ഡ് ശൈത്യം, നയാഗ്ര തണുത്തുറഞ്ഞു
ന്യൂയോര്‍ക്കില്‍ റെക്കോര്‍ഡ് ശൈത്യം, നയാഗ്ര തണുത്തുറഞ്ഞു
ന്യൂയോര്‍ക്ക് അതിശൈത്യത്തിന്റെ പിടിയില്‍. യുഎസിന്റെ പകുതിയോളം ഇടങ്ങളില്‍ കനത്ത ശൈത്യമാണ് കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെടുന്നത്. അതിശൈത്യത്തില്‍ നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞു. ആര്‍ട്ടിക്ക് മേഖലയില്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസാണ് അനുഭവപ്പെട്ട തണുപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍.