കഴിഞ്ഞ എക്കാലത്തേക്കാളും ഉപരിയായി യുകെയില്‍ ഭവന വിപണി കുതിച്ചു കയറുന്നതാണ് കള്ളപ്പണക്കാരെ യുകെയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം.
ഒബാമയുടെ പിതാവ് ജനിച്ച ഗ്രാമത്തിലെ ആളുകള്‍ അവരുടെ മക്കള്‍ക്ക് ഒബാമയെന്ന് പേര് വിളിച്ചാണ് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത്
പ്രവാസികളുടെ വോട്ടവകാശം എന്ന ആവശ്യം ന്യായമാണെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമാണ് ഈ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ശ്രീശാന്തിനെ കൂടാതെ കുറ്റപത്രത്തില്‍ പേരുണ്ടായിരുന്ന അജയ് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെയും കോടതി കുറ്റമുക്തരാക്കി. മക്കോക്കയടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ നിലനില്‍ക്കില്ലെന്നും അവയൊന്നും തെളിയിക്കാന്‍ ഡല്‍ഹി പൊലീസിന് ആയില്ലെന്നും കോടതി നിരീക്ഷിച്ചു.
ബുധനാഴ്ച്ചയാണ് പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ആര്‍ബിഐ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് പ്രവാസികള്‍ക്കും പിഎഫ് നിക്ഷേപം സാധ്യമായത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദീകരണം സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നും ഉടനുണ്ടാകും.
സെപ്തംബര്‍ ഒമ്പത് ആക്രമണത്തിന് ശേഷം തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് നൂറില്‍ താഴെ ആളുകള്‍ മാത്രമാണ്. എന്നാല്‍, വെടിയേറ്റ് മരിക്കുന്നത് പതിനായിര കണക്കിന് ആളുകളാണെന്ന് ഒബാമ പറഞ്ഞു.
എല്ലാ വയസ്സിലും പെട്ട പത്തില്‍ ഒരാള്‍ കഴിഞ്ഞ മാസം വണ്ടി ഓടിക്കുമ്പോള്‍ സെല്‍ഫി എടുത്തെങ്കില്‍ 18-24നും മധ്യേ പ്രായത്തിലുള്ള ആളുകള്‍ക്കിടയില്‍ ഇതിനുള്ള പ്രവണത കൂടുതലാണ്. ഈ പ്രായത്തിലുള്ള ഏഴില്‍ ഒരാള്‍ വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുത്തിട്ടുണ്ടെന്ന് സര്‍വെ ഫലം തെളിയിക്കുന്നു. സാധാരണ സെല്‍ഫി ഭ്രമം സ്ത്രീകള്‍ക്കാണ് അധികമെങ്കിലും ഇക്കാര്യത്തില്‍ ആണ്‍കുട്ടികള്‍ തന്നെയാണ് മുന്‍പില്‍.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ് ഇന്നൊവേഷന്‍ ആന്‍ഡ് സ്‌കില്‍സുമായി സഹകരിച്ചാണ് ഈ മേഖലയിലെ ഏറ്റവും വലിയ പഠനം നടത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ മെഡിക്കല്‍ റെപ്‌റസെന്റേറ്റീവ്‌സ് ഡോക്ടര്‍മാരെ സ്വീധീനിക്കുന്നത് പോലെ തന്നെ ബ്രിട്ടണിലെ എന്‍എച്ച്എസ് ഡോക്ടര്‍മാരെ മരുന്നു കമ്പനികള്‍ സ്വാധീനിക്കുന്നുണ്ടെന്ന് ആരോപണം. രോഗികള്‍ക്ക് തങ്ങളുടെ കമ്പനിയുടെ മരുന്നു നല്‍കുന്നതിനായി കോടി കണക്കിന് പൗണ്ടും ലെഷര്‍ ട്രിപ്പുകളും മരുന്നു കമ്പനികള്‍ നല്‍കാറുണ്ടെന്ന് ആരോപണമുണ്ട്.
2017 അവസാനത്തോടെ ബ്രിട്ടണില്‍ ജനഹിത പരിശോധന നടത്താനും, ജനഹിതം അനുകൂലമെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനോ അംഗത്വ വ്യവസ്ഥകളില്‍ മാറ്റം വരുത്താനോ ആണ് ഡേവിഡ് കാമറൂണ്‍ ലക്ഷ്യമിടുന്നത്.