ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങുന്നതിനും ഒരു വര്‍ഷം മുന്‍പെ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിയാന്‍ ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് നിക് ക്ലെഗ് ഒരുക്കമായിരുന്നെന്ന് വെളിപ്പെടുത്തല്‍.
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് വേര്‍പിരിയുന്നതിനോട് പരോക്ഷമായി അസന്തുഷ്ടത പ്രകടിപ്പിച്ച് എലിസബത്ത് രാജ്ഞി. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരണമെന്ന് പ്രസംഗത്തില്‍ തെളിച്ച് പറഞ്ഞില്ലെങ്കിലും രാജ്ഞിയുടെ വാക്കുകള്‍ ലക്ഷ്യം വെച്ചത് അതു തന്നെയായിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യ എംക്യുഎം മിലിറ്റന്‍സിന് ആയുധ പരിശീലനം നല്‍കി വരികയാണെന്ന് ബിബിസി സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. എംക്യുഎം ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ തയാറാകാതിരുന്നപ്പോള്‍ ഇന്ത്യ ഇതിനെ അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
ഓസ്‌ട്രേലിയക്കാരനായ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദിയെ വിവാഹം ചെയ്ത മകളെ രക്ഷിക്കണമെന്ന അപേക്ഷയുമായി അമ്മ സര്‍ക്കാരിനെ സമീപിച്ചു. കരേന്‍ നെറ്റില്‍ടനാണ് സിറിയയില്‍ കുടുങ്ങിക്കിടക്കുന്ന തന്റെ മകളെയും കൊച്ചുമക്കളെയും രാജ്യത്തെത്തിക്കാനായി സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ജര്‍മന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്ന അല്‍ ജസീറാ ലേഖകന്‍ അഹമ്മദ് മന്‍സൂര്‍ ഖത്തറില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയിലാണ് മന്‍സൂര്‍ ദോഹ വിമാനത്താവളത്തില്‍ എത്തിയത്.
തോക്കുചൂണ്ടി നില്‍ക്കുന്ന ഫര്‍ഹാന്‍ മോഷ്ടവാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കുക പോലും ചെയ്യാതെ ഫര്‍ഹാനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജിമെയില്‍ സെറ്റിംഗ്‌സ് ബാറില്‍ അണ്‍ഡൂ ബട്ടണ്‍ ഇനേബിള്‍ ചെയ്യാനുള്ള സൗകര്യം ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി ടെന്നിസ് താരം സ്റ്റെഫി ഗ്രാഫിനെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സ്‌റ്റെഫിയുമായി കരാര്‍ ഒപ്പിടാന്‍ ടൂറിസം വകുപ്പിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി എലിസബത്ത് രാജ്ഞിക്ക് കൊട്ടാരം ഒഴിഞ്ഞു കൊടുക്കേണ്ടി വരും. 150 മില്യണ്‍ പൗണ്ടിന്റെ അറ്റകുറ്റപ്പണിയാണ് കൊട്ടാരത്തിനായി പദ്ധതിയിട്ടിരിക്കുന്നത്.
കെഎഫ്‌സി ഭക്ഷണത്തില്‍നിന്ന് എലിയെ കണ്ടെത്തിയെന്ന വാര്‍ത്ത കെഎഫ്‌സി തള്ളി. കസ്റ്റമര്‍ക്ക് നല്‍കിയത് ചിക്കന്‍ പീസ് തന്നെയാണെന്ന് കെഎഫ്‌സി നടത്തിയ ലാബ് പരിശോധനയില്‍ കണ്ടെത്തിയതായി കമ്പനി അറിയിച്ചു.