പടുകൂറ്റന്‍ ഉല്‍ക്കകള്‍ പതിയ്ക്കുന്നത് മൂലം അറ്റ്‌ലാന്റിക് സമുദ്രത്തില്‍നിന്നും നോര്‍ത്ത് സീയില്‍നിന്നുമുണ്ടാകുന്ന സുനാമിത്തിരകളാണ് ബ്രിട്ടീഷ് തീരത്തേയ്ക്ക് ആഞ്ഞടിയ്ക്കുക, ഇതില്‍ ബ്രിട്ടന് ഉണ്ടാകുന്ന നഷ്ടം വളരെ വലുതായിരിക്കും.
ആക്രമണം ഉണ്ടാകുന്ന സമയത്ത് എങ്ങനെ പെട്ടെന്ന് ഇടപെടണം, ഹെലികോപ്റ്ററില്‍നിന്ന് എങ്ങനെ കയറില്‍ തൂങ്ങി ഇറങ്ങണം, തീ കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് എങ്ങനെ കടന്ന് രക്ഷാപ്രവര്‍തത്തനം നടത്തണം തുടങ്ങിയ പരിശീലനങ്ങള്‍ ഈ യൂണിറ്റിലെ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
മലയാളികളടക്കം എണ്ണൂറോളം ആളുകള്‍ പങ്കെടുത്ത ഞായറാഴ്ച കുര്‍ബാന വേളയില്‍ എട്ടു വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.ഇന്ഗ്ലണ്ടിലെ നോര്‌ഫോല്ക്കിലെ നോര്‍വിച്ച് കത്തീഡ്രലില്‍ ആണ് ഏറെ ആശങ്ക ജനിപ്പിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.ഇക്കഴിഞ്ഞ ആഴ്ച ഞായറാഴ്ച കുര്‍ബാന അവസാനിക്കാറായപ്പോഴാണ് പള്ളിയുടെ പിന്‍ വശത്ത് അമ്മയോടും കൂട്ടുകാര്‍ക്കും ഒപ്പം നിന്നിരുന്ന കുട്ടിയെ ഒരു മധ്യവയസ്‌കന്‍ കൈക്ക് കടന്നു പിടിച്ചു …
ഭീകരരെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കുന്നത് പ്രധാനമായും 'ബിബിസി' അവസാനിപ്പിക്കണമെന്നും യോഗത്തില്‍ കാമറൂണ്‍ ആവശ്യപ്പെട്ടു. ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥിരമായി ഉപയോഗിച്ചാല്‍ തീവ്രവാദത്തിന് അംഗീകാരം ലഭിച്ചതിന് തുല്യമാകും.
കുവൈത്തിലേക്ക് പോകുന്നവരുടെ ആരോഗ്യക്ഷമതാ പരിശോധനയില്‍നിന്ന് മുംബൈയിലെ വിവാദ ഏജന്‍സിയായ ഖദാമത്തിനെ ഒഴിവാക്കി. ഇനി മുതല്‍ പരിശോധന നടത്തുക ഗാംക എന്ന ഏജന്‍സി ആയിരിക്കും. കമ്പനി നടത്തിവന്നിരുന്ന പരിശോധനകള്‍ അടിയന്തിരമായി നിര്‍ത്തണമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഖദാമത്തിന് നിര്‍ദേശം നല്‍കി.
ചാവേര്‍ പള്ളിയിലേക്ക് വന്ന കാറിന്റെ ഡ്രൈവര്‍ ചാവേര്‍, കാറിന്റെ ഉടമ, ചാവേര്‍ തങ്ങിയ വീടിന്റെ ഉടമ എന്നിവരടക്കം 22 ഓളം പേര്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി ഗ്രൂപ്പിനോട് വിധേയത്വമുള്ള അല്‍ നജ്ദ പ്രോവിന്‍സ് എന്ന സംഘടയാണ് ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ടുണീഷ്യന്‍ വെടിവെപ്പില്‍ വിരിമാറ് വിരിച്ച് പ്രണയിനിയെ രക്ഷിച്ച ബ്രിട്ടീഷുകാരന്‍ മാത്യു ജെയിംസ് യുകെയില്‍ മടങ്ങിയെത്തി. കാമുകിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് തവണ വെടിയേറ്റ മാത്യു ജെയിംസ് ടുണീഷ്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ക്രിക്കറ്റ് താരം ശ്രീശാന്ത്, അങ്കിത് ചവാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത് കോടതി വീണ്ടും മാറ്റി വെച്ചു. കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി പറഞ്ഞിരുന്നതെങ്കിലും ഇന്ന് പറഞ്ഞത് ജൂവൈ 25ലേക്ക് കേസ് മാറ്റി വെയ്ക്കുകയാണെന്നാണ്. ഡല്‍ഹിയിലെ പട്യാല ഹൗസ് പ്രത്യേക കോടതിയാണ് വിധി പറയുന്നത് വീണ്ടും മാറ്റി വെച്ചത്.
മുതിര്‍ന്ന താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് ബിസിസിഐ വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് രഹാനെയെ ടീമിന്റെ നായകനാക്കിയിരിക്കുന്നത്.
നായകന്‍ മഹേന്ദ്ര സിംഗ് ധോണി അടക്കം മിക്ക മുതിര്‍ന്ന താരങ്ങളും അപ്പോള്‍ സിംബാബ്‌വെ പര്യടനത്തില്‍ ഉണ്ടാകില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ചേരുന്ന ബിസിസിഐ സെലക്ടര്‍മാരുടെ യോഗത്തില്‍ ഉണ്ടാവും. തീരുമാനമായാല്‍ ഇന്ത്യയുടെ യുവനിരയായിരിക്കും രംഗത്തിറങ്ങുക.