1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചില ദന്ത ഡോക്ടര്‍മാരുടെ ശമ്പളം പ്രധാനമന്ത്രിയുടേതിനെക്കാള്‍ അഞ്ചിരട്ടി ഏറെയാണ്
ചില ദന്ത ഡോക്ടര്‍മാരുടെ ശമ്പളം പ്രധാനമന്ത്രിയുടേതിനെക്കാള്‍ അഞ്ചിരട്ടി ഏറെയാണ്
എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ദന്ത ഡോക്ടര്‍മാരില്‍ അഞ്ചു പേര്‍ക്ക് പ്രധാനമന്ത്ര ഡേവിഡ് കാമറൂണ് ലഭിക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി ശമ്പളമുണ്ടെന്ന് കണക്കുകള്‍. 142,500 പൗണ്ടാണ് കാമറൂണിന്റെ ശബളം.
എട്ട് ബില്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് ഓഫറുമായി ഡേവിഡ് കാമറൂണ്‍
എട്ട് ബില്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് ഓഫറുമായി ഡേവിഡ് കാമറൂണ്‍
ടോറികള്‍ തെരഞ്ഞെടുപ്പ് ജയിക്കുകയാണെങ്കില്‍ എന്‍എച്ച്എസിന്റെ സുഗമമായ നടത്തിപ്പിന്ന് എട്ട് ബില്യണ്‍ പൗണ്ട് അധികമായി അനുവദിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന എന്‍എച്ച്എസിന് ആദ്യ പഞ്ചവത്സര പദ്ധതി പ്രഖ്യാപിക്കുന്നത് തന്റെ പാര്‍ട്ടിയാണെന്നാണ് ഡേവിഡ് കാമറൂണ്‍ അവകാശപ്പെടുന്നത്.
കഷണ്ടിക്ക് മരുന്നുമായി യുഎസ് ശാസ്ത്രജ്ഞര്‍; പറിച്ചു കളയുന്ന മുടിയുടെ സ്ഥാനത്ത് പുതിയത് വളരും
കഷണ്ടിക്ക് മരുന്നുമായി യുഎസ് ശാസ്ത്രജ്ഞര്‍; പറിച്ചു കളയുന്ന മുടിയുടെ സ്ഥാനത്ത് പുതിയത് വളരും
കഷണ്ടിക്ക് മരുന്നു വികസിപ്പിച്ചെന്ന സന്തോഷ വാര്‍ത്ത ലോകത്തോട് പങ്കു വെയ്ക്കുകയാണ് ശാസ്ത്രജ്ഞന്മാര്‍. എന്നാല്‍ അക്കൂട്ടത്തില്‍ ചെറിയ ദുഖവുമുണ്ടായേക്കാം. കഷണ്ടിക്ക് ചികിത്സ തുടങ്ങണമെങ്കില്‍ തലയില്‍ ബാക്കിയുള്ള മുടി കൂടി നീക്കം ചെയ്യണം.
‘വിശന്നാല്‍ ഭാര്യയെ കൊന്നു തിന്നാം’; ഫത്വ മാധ്യമ സൃഷ്ടിയെന്ന് സൗദി ഗ്രാന്‍ഡ് മഫതി
‘വിശന്നാല്‍ ഭാര്യയെ കൊന്നു തിന്നാം’; ഫത്വ മാധ്യമ സൃഷ്ടിയെന്ന് സൗദി ഗ്രാന്‍ഡ് മഫതി
വിശക്കുന്നവന് ഭാര്യയെ കൊന്നു തിന്നാമെന്ന് ഫത്വ ഇറക്കിയെന്ന വാര്‍ത്ത സൗദി ഗ്രാന്‍ഡ് മഫ്തി ഷെയ്ക് അബ്ദുള്‍ അസീസ് അല്‍ അഷെയ്ക് നിരസിച്ചു. സൗദി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് ഗ്രാന്‍ഡ് മഫ്തി ആരോപണങ്ങള്‍ നിഷേധിച്ചത്.
വംശീയ വിദ്വേഷം; രണ്ട് പെണ്‍കുട്ടികള്‍ക്ക് യുഎസ് കോടതി ജയില്‍ശിക്ഷ വിധിച്ചു
വംശീയ വിദ്വേഷം; രണ്ട് പെണ്‍കുട്ടികള്‍ക്ക് യുഎസ് കോടതി ജയില്‍ശിക്ഷ വിധിച്ചു
വംശീയ വിദ്വേഷ കൊലപാതകത്തിന്റെ പേരില്‍ രണ്ട് സ്ത്രീകള്‍ക്ക് യുഎസ് ഡിസ്ട്രിക്ട് കോടതി ജയില്‍ശിക്ഷ നല്‍കി. 2011ല്‍ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് കറുത്ത വര്‍ഗക്കാരനായ ജെയിംസ് ക്രെയിഗ് ആന്‍ഡേഴ്‌സണ്‍ കൊല്ലപ്പെട്ട കേസിലാണ് യുഎസ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്.
വിദഗ്ധ തൊഴിലാളികളുടെ അഭാവം ശമ്പളം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്
വിദഗ്ധ തൊഴിലാളികളുടെ അഭാവം ശമ്പളം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്
വിദഗ്ധ തൊഴിലാളികളുടെ അഭാവം ശമ്പളം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ തൊഴിലാളികളുടെ തുടക്ക ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ കണ്ടെത്തി.
ഹിലരി ക്ലിന്‍റണ്‍ ഞായറാഴ്ച്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും
ഹിലരി ക്ലിന്‍റണ്‍ ഞായറാഴ്ച്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും
മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഞായറാഴ്ച്ചയോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള അനൗദ്യോഗിക പ്രചരണങ്ങള്‍ ആരംഭിക്കുമെന്ന് സൂചന. ബ്രിട്ടീഷ് ദിനപത്രമായ ദ് ഗാര്‍ഡിയനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സഹാറയില്‍നിന്നുള്ള പൊടിക്കാറ്റ് യുകെയുടെ ചില ഭാഗങ്ങളെ മലിനമാക്കുമെന്ന് മുന്നറിയിപ്പ്
സഹാറയില്‍നിന്നുള്ള പൊടിക്കാറ്റ് യുകെയുടെ ചില ഭാഗങ്ങളെ മലിനമാക്കുമെന്ന് മുന്നറിയിപ്പ്
യുകെയില്‍ നാളെ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരിക്കും. 22 ഡിഗ്രി സെല്‍ഷ്യസായിരിക്കും നാളത്തെ ചൂട്. ഇതോടൊപ്പം സഹാറ മരുഭൂമിയില്‍നിന്നുള്ള പൊടിക്കാറ്റ് നാളെ യുകെയുടെ ചില ഭാഗങ്ങളില്‍ വീശിയടിക്കും.
യെമനില്‍നിന്നുള്ള രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചു; അവസാന വിമാനവും യെമനില്‍നിന്ന് പറന്നുയര്‍ന്നു
യെമനില്‍നിന്നുള്ള രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചു; അവസാന വിമാനവും യെമനില്‍നിന്ന് പറന്നുയര്‍ന്നു
യെമനില്‍ നിന്ന് വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. ഇന്ന് ജിബൂത്തിയിലെത്തിച്ച എല്ലാവരും രാത്രിയോടെ നാട്ടിലെത്തും. നാല് വിമാനങ്ങളിലായി 750 പേര്‍ വൈകിട്ട് നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇതില്‍ 400 പേര്‍ മലയാളികളാണ്. മലയാളികളെ കൊച്ചിയില്‍ ഇറക്കിയ ശേഷം വിമാനങ്ങള്‍ മുംബൈയിലേക്ക് പോകും.

എന്‍എച്ച്എസില്‍ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നുവെന്ന് പരാതി
എന്‍എച്ച്എസില്‍ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നുവെന്ന് പരാതി
എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ 18 ആഴ്ച്ച കാത്തിരിക്കേണ്ടി വരണമെന്ന് കണക്കുകള്‍. ഏഴു വര്‍ഷത്തിനിടെയിലെ ഏറ്റവും നീണ്ട കാത്തിരിപ്പു സമയമാണിത്. ഫെബ്രുവരി മാസത്തില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 40,000 രോഗികള്‍ക്ക് 18 ആഴ്ച്ച കാത്തിരിക്കേണ്ടി വന്നു റെഫര്‍ ചെയ്ത രോഗികള്‍ക്ക് ചികിത്സ ലഭിച്ചു തുടങ്ങാന്‍.