1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നായയുടെ കടിയേറ്റ പിഞ്ചു ബാലന് ഗുരുതര പരുക്ക്
നായയുടെ കടിയേറ്റ പിഞ്ചു ബാലന് ഗുരുതര പരുക്ക്
വീട്ടിലേക്ക് പുതുതായി കൊണ്ടു വന്ന വളര്‍ത്തുനായയുടെ കടിയേറ്റ് പിഞ്ചു ബാലന് പരുക്കേറ്റും. മുഖത്തും കവിളിലുമാണ് കുട്ടിക്ക് കടിയേറ്റത്. പുതുതായി കൊണ്ടു വന്ന നായ വീട്ടുകാരുമായി ഇണങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളു. ഇതു തിരിച്ചറിയാന്‍ പ്രായമാകാത്ത ഗാവിന്‍ ടൊബെക് എന്ന കുട്ടി നായയുമായി വീടിന്റെ പുറത്തുള്ള ഗാര്‍ഡനില്‍ കളിക്കുന്നതിനിടെയാണ് കടിയേറ്റത്.
റാംപ് വര്‍ക്കര്‍ ലഗേജ് റൂമില്‍ കുടുങ്ങിയതിനാല്‍ അലാസ്‌ക എയര്‍ലൈന്‍സ് വിമാനം തിരിച്ചിറക്കി
റാംപ് വര്‍ക്കര്‍ ലഗേജ് റൂമില്‍ കുടുങ്ങിയതിനാല്‍ അലാസ്‌ക എയര്‍ലൈന്‍സ് വിമാനം തിരിച്ചിറക്കി
അലാസ്‌ക എയര്‍ലൈന്‍സിന്റെ ലഗേജ് അറയില്‍ നിന്ന് വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്. ലാന്‍ഡിംഗിന് ശേഷം നടത്തിയ പരിശോധനയില്‍ റാംപ് വര്‍ക്കര്‍ ലഗേജ് റൂമില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി വിട്ടയച്ചു. ഇയാള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൂലര്‍ച്ചെയുള്ള …
സൗദിക്കാര്‍ക്ക് സിറിയ സന്ദര്‍ശിക്കുന്നതില്‍ വിലക്ക്
സൗദിക്കാര്‍ക്ക് സിറിയ സന്ദര്‍ശിക്കുന്നതില്‍ വിലക്ക്
സൗദിക്കാരായ ആളുകള്‍ക്ക് ഇനി സിറിയ സന്ദര്‍ശിക്കാന്‍ പോകാന്‍ സാധിക്കില്ല. സൗദിയില്‍നിന്ന് സിറിയയിലേക്കുള്ള സന്ദര്‍ശനം സര്‍ക്കാര്‍ വിലക്കി. സിറിയയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിറിയന്‍ സന്ദര്‍ശനത്തിന് സൗദി ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുമായുള്ള ബന്ധം അത്യാഴത്തിലുള്ളതാണെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി
ഇന്ത്യയുമായുള്ള ബന്ധം അത്യാഴത്തിലുള്ളതാണെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി
ഓസ്‌ട്രേലിയക്ക് ഇന്ത്യയുമായുള്ള ബന്ധം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലിയ ബിഷപ്പ്. നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജൂലിയ ബിഷപ്പ് ന്യൂഡല്‍ഹിയിലെ നിസാമുദ്ദിന്‍ ഗ്രാമത്തില്‍ കുട്ടികളുടെ പോഷാകാഹരത്തിനായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന ഒരു പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ചൊവ്വയിലെ ജലസാന്നിദ്ധ്യം; പുതിയ കണ്ടെത്തലുകളുമായി നാസയുടെ പര്യവേഷണ പേടകം
ചൊവ്വയിലെ ജലസാന്നിദ്ധ്യം; പുതിയ കണ്ടെത്തലുകളുമായി നാസയുടെ പര്യവേഷണ പേടകം
നാസയുടെ പര്യവേഷണ പേടകമായ ക്യൂരിയോസിറ്റി ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിന് കീഴില്‍ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. കടുത്ത തണുപ്പുണ്ടായിരുന്നതിനാല്‍ ജലത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകാന്‍ സാധ്യതയില്ലെന്നായിരുന്നു ഇത്രയും കാലം ശാസ്ത്രജ്ഞര്‍ ചിന്തിച്ചിരുന്നത്.
കടലില്‍ ചൂട് കൂടന്നത് ബ്രിട്ടീഷ് ഡയറ്റിനെ പ്രതികൂലമായി ബാധിക്കും
കടലില്‍ ചൂട് കൂടന്നത് ബ്രിട്ടീഷ് ഡയറ്റിനെ പ്രതികൂലമായി ബാധിക്കും
കടലില്‍ ചൂട് കൂടന്നത് ബ്രിട്ടണിലെ പരമ്പരാഗത മീന്‍ ഭക്ഷണ വിഭവങ്ങളെ തീന്‍മേശയില്‍നിന്ന് അകറ്റും. ഹഡ്ഡോക്ക്, പ്ലെയിസ്, ലെമണ്‍ സോള്‍ എന്നിവയുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
യുകെയിലെ ആളുകളില്‍ ഏറെയും മതബോധം ഇല്ലാത്തവരെന്ന് പഠനം
യുകെയിലെ ആളുകളില്‍ ഏറെയും മതബോധം ഇല്ലാത്തവരെന്ന് പഠനം
ലോകത്ത് മതബോധം കുറവുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് യുകെയെന്ന് പഠനം. ഡബ്ല്യു ഐ എന്‍ / ഗ്യാലപ് ഇന്റര്‍നാഷ്ണല്‍ നടത്തിയ പഠനത്തിലാണ് മത ബോധത്തിന്റെ കാര്യത്തില്‍ യുകെയ്ക്ക് ഒടുവില്‍നിന്ന് ആറാമത്തെ സ്ഥാനം ലഭിച്ചത്.
ടാക്‌സ് നിയമങ്ങളില്‍ മാറ്റം വന്നതില്‍ പിന്നെ പൊലീസ് പിടിയിലാകുന്ന കാറുകളുടെ എണ്ണം വര്‍ദ്ധിച്ചു
ടാക്‌സ് നിയമങ്ങളില്‍ മാറ്റം വന്നതില്‍ പിന്നെ പൊലീസ് പിടിയിലാകുന്ന കാറുകളുടെ എണ്ണം വര്‍ദ്ധിച്ചു
യുകെയില്‍ കാറിന്റെ നികുതി നിയമങ്ങളില്‍ മാറ്റം വന്നതില്‍ പിന്നെ ആയിര കണക്കിന് ആളുകള്‍ക്കാണ് ഫൈന്‍ ലഭിച്ചിരിക്കുന്നത്. കാര്‍ ടാക്‌സ് റൂള്‍ മാറിയ വിവരം അറിയാത്തവര്‍ക്കാണ് ഈ രീതിയില്‍ പണി കിട്ടിക്കൊണ്ടിരിക്കുന്നത്.
യോഗ്യതയുള്ള 90 ഡോക്ടര്‍മാര്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രോഗികളെ കാണുന്നില്ലെന്ന് പരാതി
യോഗ്യതയുള്ള 90 ഡോക്ടര്‍മാര്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രോഗികളെ കാണുന്നില്ലെന്ന് പരാതി
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഹെല്‍ത്ത് സര്‍വീസില്‍ 90 ഡോക്ടര്‍മാരെയാണ് അഡ്മിനിസ്‌ട്രേറ്റര്‍മാരായി നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഇവരാരും തന്നെ രോഗികളെ ചികിത്സിക്കാറില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും യുകെയില്‍ ഉടനീളവും ഡോക്ടര്‍മാര്‍ക്ക് വലിയ ക്ഷാമമുള്ളപ്പോഴാണ് 90 പേര്‍ പണി എടുക്കാതെ ശമ്പളം മേടിക്കുന്നത്.
എന്‍എച്ച്എസില്‍ ചികിത്സ നേടുന്നവര്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നു
എന്‍എച്ച്എസില്‍ ചികിത്സ നേടുന്നവര്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്ന പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നു
ഹെല്‍ത്ത് ടൂറിസത്തിന്റെ മറവില്‍ എന്‍എച്ച്എസ് ആശുപത്രികളില്‍നിന്ന് സൗജന്യ ചികിത്സ തേടി മടങ്ങുന്ന വിദേശികളെ പിടികൂടാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. സൗജന്യ ചികിത്സയ്ക്ക് അഹരല്ലാത്ത ആളുകള്‍ ചികിത്സ നേടുന്നത് ഒഴിവാക്കാനാണ് പുതിയ പദ്ധതികള്‍.