1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2015

ഹെല്‍ത്ത് ടൂറിസത്തിന്റെ മറവില്‍ എന്‍എച്ച്എസ് ആശുപത്രികളില്‍നിന്ന് സൗജന്യ ചികിത്സ തേടി മടങ്ങുന്ന വിദേശികളെ പിടികൂടാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. സൗജന്യ ചികിത്സയ്ക്ക് അഹരല്ലാത്ത ആളുകള്‍ ചികിത്സ നേടുന്നത് ഒഴിവാക്കാനാണ് പുതിയ പദ്ധതികള്‍.

ഔട്ട് പേഷ്യന്റ് വിഭാഗത്തിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലും എത്തുന്ന രോഗികള്‍ക്കായിരിക്കും പാസ്‌പോര്‍ട്ട് നമ്പര്‍, എക്‌സപയറി ഡെയറ്റ്, പൗരത്വം, ജിപി നെയിം, എന്‍എച്ച്എസ് നമ്പര്‍ എന്നിവ പരിശോധിക്കുന്നത്.

ആറു മാസത്തില്‍ കൂടുതല്‍ യുകെയില്‍ താമസിക്കുന്ന ആളുകള്‍ക്ക് സൗജന്യ ചികിത്സയ്ക്കുള്ള അവകാശമുണ്ട്. എന്നാല്‍ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യങ്ങളെ ഒഴിവാക്കുന്നതിനാണ് ആരോഗ്യ മന്ത്രാലയം ഓരോ തവണയും നടപടികള്‍ പരിഷ്‌ക്കരിക്കുന്നത്. എന്‍എച്ച്എസ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി അന്യനാട്ടില്‍നിന്നു പോലും ആളുകള്‍ എത്താറുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.

സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയില്ലാത്തവരില്‍നിന്ന് ഈടാക്കുന്ന പണം അര്‍ഹതയുള്ള ആളുകള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും. പ്രതിവര്‍ഷം 500 മില്യണ്‍ പൗണ്ടെങ്കിലും ഇത്തരത്തില്‍ അധികമായി നേടാന്‍ സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.