1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അവധിയിൽ പോയ താമസ വീസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാം; പെരുന്നാൾ നമസ്കാരം വീടുകളിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഖത്തർ
അവധിയിൽ പോയ താമസ വീസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാം; പെരുന്നാൾ നമസ്കാരം വീടുകളിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഖത്തർ
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ യു.എ.ഇ താമസ വിസയുള്ളവർക്ക് ജൂൺ ഒന്ന് മുതൽ മടങ്ങാൻ അനുമതി. കുടുംബാംഗങ്ങൾ യു.എ.ഇയിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഇതിന് സൗകര്യം ലഭിക്കുക. അതേസമയം വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യയിൽ നിന്നുള്ളവർക്ക് മടക്കയാത്ര സുഗമമാകില്ല. യുഎഇയിൽ ബന്ധുക്കളുള്ള റസിഡൻസ് വിസക്കാർക്ക് ജൂൺ ഒന്നുമുതൽ മടങ്ങി തുടങ്ങാം. വിദേശകാര്യ, അന്താരാഷ്ട്ര …
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്; വാക്സിൻ ആദ്യ ഘട്ടം വിജയം
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്; വാക്സിൻ ആദ്യ ഘട്ടം വിജയം
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 4,924,372 ആയി ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 320,816 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 1,928,325 പേർ രോഗമുക്തി നേടി. സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള തീവ്രശ്രമത്തിലാണ് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ. കോവിഡ് ശക്തമായി പിടിമുറുക്കിയ ഇറ്റലിയിൽ പള്ളികളും കടകളും ഹോട്ടലുകളും തുറന്നു. അകലം പാലിച്ചു കൊണ്ട് …
അതിതീവ്ര ചുഴലിക്കാറ്റായി ഉംപുന്‍ ഇന്ത്യൻ തീരത്തേക്ക്; ഒഡീഷയിലും ബംഗാളിലും അതീവ ജാഗ്രത
അതിതീവ്ര ചുഴലിക്കാറ്റായി ഉംപുന്‍ ഇന്ത്യൻ തീരത്തേക്ക്; ഒഡീഷയിലും ബംഗാളിലും അതീവ ജാഗ്രത
സ്വന്തം ലേഖകൻ: ഉംപുന്‍ ചുഴലികാറ്റ് 24 മണിക്കൂറിനുള്ളിൽ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാൾ തീരം തൊടും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കരയിലേക്കു കടക്കുമ്പോൾ മണിക്കൂറിൽ 165 മുതൽ 185 കിലോമീറ്റർ വരെ വേഗതയിലായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. 220 കിലോ മീറ്ററിന് മുകളിൽ വേഗതയിൽ വീശുന്ന കാറ്റ് പശ്ചിമ ബംഗാൾ തീരത്ത് പതിക്കുമ്പോൾ വേഗത …
കൊവിഡ് വിവരം മറച്ച് അബുദാബിയില്‍നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത് പ്രവാസികൾ; ആശങ്ക
കൊവിഡ് വിവരം മറച്ച് അബുദാബിയില്‍നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത് പ്രവാസികൾ; ആശങ്ക
സ്വന്തം ലേഖകൻ: കോവിഡ് ബാധ ഉണ്ടെന്നു വ്യക്തമായിട്ടും അതു മറച്ചുവച്ച് അബുദാബിയിൽ നിന്നു തിരുവനന്തപുരത്തെത്തുകയും രോഗവിവരം അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. അവർക്കു വിമാനത്തിനകത്തു കയറാൻ കഴി‌ഞ്ഞതു തന്നെ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറ‍ഞ്ഞു. പ്രവാസികൾ അവരുടെ മണ്ണിലേക്കാണു വരുന്നത്. അതിനാൽ തടയാൻ കഴിയില്ല. …
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; മൂന്നില്‍ ഒന്നും മഹാരാഷ്ട്രയില്‍
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു; മൂന്നില്‍ ഒന്നും മഹാരാഷ്ട്രയില്‍
സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. പ്രതിദിനം ഏകദേശം 5000 രോഗികള്‍ എന്ന രീതിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ മൂന്നിലൊന്ന് കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത 134 കൊവിഡ് മരണങ്ങളില്‍ 51 എണ്ണവും മഹാരാഷ്ട്രയില്‍നിന്നാണ്. ഗുജറാത്തില്‍ 35 …
രുചിയും മണവും നഷ്ടപ്പെടുന്നതും കൊവിഡ് ലക്ഷണങ്ങൾ; വാക്സിൻ നിർമ്മാണം തുടങ്ങാൻ യുകെ
രുചിയും മണവും നഷ്ടപ്പെടുന്നതും കൊവിഡ് ലക്ഷണങ്ങൾ; വാക്സിൻ നിർമ്മാണം തുടങ്ങാൻ യുകെ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗ ലക്ഷണങ്ങളുടെ പട്ടികയിൽ ഇനി രുചിയും ഗന്ധവും നഷ്ടപ്പെടുന്നതും ഉൾപ്പെടും. ഇതുവരെയും പനിയും ചുമയും മാത്രമാണ് രോഗലക്ഷണമായി പരിഗണിച്ച് ആളുകൾക്ക് സെൽഫ് ഐസൊലേഷനിൽ പോകാൻ നിർദേശം നൽകിയിരുന്നത്. കൂടുതൽ ലക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് ചെവി, മൂക്ക്, തൊണ്ട ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാൾക്ക് പുതിയ, തുടർച്ചയായ ചുമ, പനി അല്ലെങ്കിൽ മണം …
ലോകത്ത് കൊവിഡ് മരണം 3.5 ലക്ഷം കവിഞ്ഞു; ദക്ഷിണാഫ്രിക്കയിൽ കുടുങ്ങി മലയാളി വിദ്യാർഥികൾ
ലോകത്ത് കൊവിഡ് മരണം 3.5 ലക്ഷം കവിഞ്ഞു; ദക്ഷിണാഫ്രിക്കയിൽ കുടുങ്ങി മലയാളി വിദ്യാർഥികൾ
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,16,516 ആയി. 18 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 26.26 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,817 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.81 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. ഇന്നലെ മാത്രം …
ഇന്ത്യക്കാരായ 161 അനധികൃ കുടിയേറ്റക്കാരെ നാടുകടത്താൻ അമേരിക്ക; ജയിലുകളിൽ ആയിരങ്ങൾ
ഇന്ത്യക്കാരായ 161 അനധികൃ കുടിയേറ്റക്കാരെ നാടുകടത്താൻ അമേരിക്ക; ജയിലുകളിൽ ആയിരങ്ങൾ
സ്വന്തം ലേഖകൻ: നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ 161 ഇന്ത്യക്കാരെ തിരിച്ചയക്കാനൊരുങ്ങി രാജ്യം. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയും മറ്റു അനധികൃത മാര്‍ഗങ്ങളിലൂടെയും രാജ്യത്തേക്ക് കടന്ന ഇന്ത്യക്കാരെയാണ് തിരിച്ചയക്കാനൊരുങ്ങുന്നത്. ഇവരെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്ക് അയക്കുമെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. തിരിച്ചയക്കാനുള്ളവരുടെ പട്ടികയില്‍ 76 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. 56 പേര്‍ പഞ്ചാബ്, 12 പേര്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശില്‍ …
കോവിഡിന്റെ ഉറവിടം കണ്ടെത്തണം, നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങള്‍
കോവിഡിന്റെ ഉറവിടം കണ്ടെത്തണം, നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങള്‍
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെ കുറിച്ചും അത് ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയെകുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ രംഗത്ത്. കോവിഡ് -19 മഹാമാരിക്കെതിരേയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തെ ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ പിന്തുണച്ചു. ഓസ്ട്രേലിയയും യൂറോപ്യന്‍ യൂണിയനുമാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചത്. ഇന്ന് തുടങ്ങുന്ന 73ാമത് …
ഒറ്റ പാസ്, 5000 ത്തോളം സർക്കാർ സേവനങ്ങൾ; പുതിയ ഡിജിറ്റൽ രേഖയുമായി യുഎഇ
ഒറ്റ പാസ്, 5000 ത്തോളം സർക്കാർ സേവനങ്ങൾ; പുതിയ ഡിജിറ്റൽ രേഖയുമായി യുഎഇ
സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങളെല്ലാം ഒറ്റ പാസിൽ ലഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്തുകയാണ് യുഎഇ. ഇതു സംബന്ധിച്ച് സ്ട്രാറ്റജിക് അഫയേഴ്സ് കൗൺസിൽ കൈക്കൊണ്ട നടപടികൾ സ്മാർട് ദുബായ് അധികൃതർ കഴിഞ്ഞദിവസം വെളിപ്പെടുത്തി. ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഭാഗമാണ് സ്ട്രാറ്റജിക് അഫയേഴ്സ് കൗൺസിലും. പൗരന്മാർക്കും താമസക്കാർക്കുമെല്ലാം ഉപയോഗിക്കാവുന്ന ഒറ്റ ഡിജിറ്റൽ തിരിച്ചറിയൽ രേഖയാവും യുഎഇ പാസ് എന്ന് സ്മാർട് …