1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് കൊറോണ മരണം 240,381; നിയന്ത്രണങ്ങൾ നീട്ടി ജർമ്മനിയും അയർലൻഡും; യുഎസിൽ ലോക്ക്ഡൌൺ വിരുദ്ധ പ്രക്ഷോഭം ശക്തം
ലോകത്ത് കൊറോണ മരണം 240,381; നിയന്ത്രണങ്ങൾ നീട്ടി ജർമ്മനിയും അയർലൻഡും; യുഎസിൽ ലോക്ക്ഡൌൺ വിരുദ്ധ പ്രക്ഷോഭം ശക്തം
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് മരണ സംഖ്യ 240,381 കവിഞ്ഞു. 3,424,356 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 1,093,766 പേർ രോഗമുക്തരായി. 11 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 65,000 പിന്നിട്ടു. ഇന്നലെ മാത്രം 2000ലധികം പേര്‍ക്കാണ് യു.എസിൽ ജീവൻ നഷ്ടമായത്. അതേസമയം, ലോക്ഡൌണിനെതിരായ പ്രതിഷേധവും പ്രക്ഷോഭവും രാജ്യത്ത് ശക്തമാവുകയാണ്. അമേരിക്കയിൽ …
വെനസ്വേലയില്‍ ജയിൽ കലാപം; ബ്രസീലിൽ രൂക്ഷമായ ശവപ്പെട്ടി ക്ഷാമം; കൊവിഡിനെ മെരുക്കി ചൈന
വെനസ്വേലയില്‍ ജയിൽ കലാപം; ബ്രസീലിൽ രൂക്ഷമായ ശവപ്പെട്ടി ക്ഷാമം; കൊവിഡിനെ മെരുക്കി ചൈന
സ്വന്തം ലേഖകൻ: വെനസ്വേലയിലെ ഗ്വണാറില്‍ ലോസ് ളാനോസ് ജയിലില്‍ ഉണ്ടായ കലാപത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. കൊറോണ ഭീതി പടർന്നതോടെ ചില തടവുപുള്ളികള്‍ ജയില്‍ ചാടാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചത്. കലാപത്തില്‍ പരിക്കേറ്റ നിരവധി തടവുകാരുടെ നില ഗുരുതരണമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ഇ.എഫ്.ഇ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂര്‍ച്ചയുള്ള …
സൌദി ജനവാസ മേഖലകളിൽ കൊവിഡ് കേസുകൾ കൂടുന്നു; ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു
സൌദി ജനവാസ മേഖലകളിൽ കൊവിഡ് കേസുകൾ കൂടുന്നു; ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു
സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ന് ഏഴ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1362 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 176 ഉം ആകെ കോവിഡ് കേസുകള്‍ 25459 ഉം ആയി. നിലവില്‍‌ 21518 പേരാണ് ചികിത്സയിലുള്ളത്. 139 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 21518 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 210 പേര്‍ക്ക് …
ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാം; സഹായ വാഗ്ദാനവുമായി കുവൈത്ത്
ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാം; സഹായ വാഗ്ദാനവുമായി കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് സഹായ ഹസ്തം നീട്ടി കുവൈത്ത് ഭരണകൂടം. സൗജന്യമായി നാട്ടിലെത്തിക്കുമെന്നാണ് കുവൈത്ത് സര്‍ക്കാരിന്റെ പ്രഖ്യാപനം. കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസമാണ് പുതിയ തീരുമാനം. 45000 ഇന്ത്യക്കാരെ ഒരു പക്ഷേ കുവൈത്ത് അവരുടെ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. കൊറോണ പ്രതിസന്ധിയില്‍ പെട്ട കുവൈത്തിന് നേരത്തെ ഇന്ത്യ സഹായം എത്തിച്ചിരുന്നു. ഇന്ത്യയുടെ സൈനിക …
അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മേയ് 5 മുതലെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി
അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മേയ് 5 മുതലെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: അടിയന്തിര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മേയ് അഞ്ചു മുതല്‍ ആരംഭിക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി. പാസ്‌പോര്‍ട്ട് ,വിസ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന എംബസിയുടെ ഔട്ട് സോഴ്‌സിങ് ഏജന്‍സിയായ വി.എഫ്.എസ് ഓഫീസുകള്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ചതിനാലാണ് എംബസിയില്‍ അടിയന്തിര പാസ്പോര്‍ട്ട് സേവനങ്ങള്‍ ആരംഭിക്കുന്നത്. മെയ് അഞ്ചുമുതല്‍ നേരിട്ടാണ് എംബസിയില്‍ അടിയന്തിര സേവനങ്ങള്‍ക്കായി എത്തേണ്ടത്. എന്നാല്‍ …
അഭ്യൂഹങ്ങള്‍ക്കിടെ കിം പൊതുപരിപാടിയില്‍ പങ്കെടുത്തതായി ഉത്തര കൊറിയ
അഭ്യൂഹങ്ങള്‍ക്കിടെ  കിം പൊതുപരിപാടിയില്‍ പങ്കെടുത്തതായി ഉത്തര കൊറിയ
സ്വന്തം ലേഖകൻ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടതായി രാജ്യത്തെ ഔദ്യോഗിക മാധ്യമം. മെയ് ദിന ആഘോഷ പരിപാടിയുടെ ഭാഗമായി പൊതു പരിപാടിയില്‍ പങ്കെടുത്തതായാണ് മാധ്യമം റിപ്പോര്‍ട്ടു ചെയ്തത്. കിം ഉത്തരകൊറിയയിലെ പുതിയ വളം ഫാക്ടറി ഉന്‍ ഉദ്ഘാടനം ചെയ്തതായും കൊറിയന്‍ കേന്ദ്ര ന്യൂസ് ഏജന്‍സി (കെ.സി.എന്‍.എ) റിപ്പോര്‍ട്ടു ചെയ്തു. …
കൊവിഡ് ചികിത്സയിൽ അഭിമാന നേട്ടവുമായി യുഎഇ; അഭിനന്ദനവുമായി ഭരണാധികാരികൾ
കൊവിഡ് ചികിത്സയിൽ അഭിമാന നേട്ടവുമായി യുഎഇ; അഭിനന്ദനവുമായി ഭരണാധികാരികൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗത്തിനെതിരായ ചികില്‍സയില്‍ വന്‍ നേട്ടം കൈവരിച്ച് യുഎഇയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. മൂലകോശ ചികില്‍സാ രീതിയാണ് ഇവര്‍ പിന്തുടര്‍ന്നത്. 73 രോഗികളില്‍ നടത്തിയ ആദ്യ ഘട്ട ചികില്‍സ വിജയകരമാണ്. ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് യുഎഇ ഭരണകര്‍ത്താക്കളും രാജകുടുംബാംഗങ്ങളും രംഗത്തുവന്നു. യുഎഇയിലെ ചികില്‍സാ രീതി ലോകരാജ്യങ്ങള്‍ക്കെല്ലാം ഉപകാരപ്രദമാകുമെന്നാണ് കരുതുന്നത്. വരുംദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ …
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ്; പുതിയ ലോക്ക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക്  കൊവിഡ്; പുതിയ ലോക്ക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു എട്ട് പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. ഇന്നത്തെ പോസിറ്റീവ് കേസുകളിൽ ഒന്ന് വയനാടാണ്. ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയാണ്. അതിനാൽ വയനാടിനെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരും. വൈറസ് സ്ഥിരീകരിച്ച മറ്റൊരാൾ കണ്ണൂരിൽ. 499 പേർക്ക് …
കൊവിഡ് മൂർധന്യാവസ്ഥ മറികടന്നെന്ന് ബോറിസ്; യുകെ മരണസംഖ്യയില്‍ ലോകത്ത് മൂന്നാമത്‌
കൊവിഡ് മൂർധന്യാവസ്ഥ മറികടന്നെന്ന് ബോറിസ്; യുകെ മരണസംഖ്യയില്‍ ലോകത്ത് മൂന്നാമത്‌
സ്വന്തം ലേഖകൻ: കോവിഡ് രോഗത്തിന്റെ പിടിയിലായ ബ്രിട്ടൻ രോഗവ്യാപനത്തിന്റെ മൂർധന്യാവസ്ഥ മറികടന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദിവസേന ഒരുലക്ഷം ടെസ്റ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് രാജ്യം എത്തിയതായും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതനായി വിശ്രമത്തിലായിരുന്ന ബോറിസ് ജോലിയിൽ തിരികെയെത്തിയശേഷം ആദ്യമായാണ് ഇന്നലെ ഡൗണിംങ് സ്ട്രീറ്റിൽ പതിവ് കൊറോണ ബ്രീഫിംങ്ങിനായി എത്തിയത്. ഇന്നലെ 674 പേരാണ് ആശുപത്രികളിലും നഴ്സിംങ് ഹോമുകളിലുമായി …
ഗൾഫിൽ കോവിഡ് രോഗികൾ 55,000 കടന്നു; സൗദിയില്‍ ആയിരത്തിലേറെ പ്രവാസികള്‍ക്ക് രോഗം
ഗൾഫിൽ കോവിഡ് രോഗികൾ 55,000 കടന്നു; സൗദിയില്‍ ആയിരത്തിലേറെ പ്രവാസികള്‍ക്ക് രോഗം
സ്വന്തം ലേഖകൻ: സൌദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഇന്ന് പുതിയ രോഗികൾ 1344 പേരാണ്. ഇതില്‍ 1115 പേരാണ് പ്രവാസികള്‍. ഇതോടെ ആകെ മരണ സംഖ്യ 169 ആയി. ആകെ രോഗികളുടെ എണ്ണം 24097 ആയും ഉയര്‍ന്നു. 117 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ രോഗമുക്തി 3555 പേര്‍ക്കാണ്. ഇന്ന് 392 …