സ്വന്തം ലേഖകന്‍: സൗദിയില്‍ സ്ത്രീകള്‍ വളയം പിടിക്കാന്‍ തുടങ്ങുമ്പോള്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കിടയില്‍ ആശങ്ക പടരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ സല്‍മാന്‍ രാജാവവ് ഉത്തരവിട്ടതോടെ ഹൗസ് ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന്ഇന്ത്യന്‍ പ്രവാസികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദനീയമല്ലാത്തതിനാല്‍ സൗദിയില്‍ എത്തുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് …
സ്വന്തം ലേഖകന്‍: പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് അന്താരാഷ്ട്ര ഏജന്‍സിയുടെ പഠനം. ആഗോള ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെക്കുറിച്ച് പരാമര്‍ശമുള്ളത്. ഡിജിറ്റൈസേഷനാണ് അതിന് ഇന്ത്യയെ സഹായിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ മേധാവി റിധം ദേശായിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 10 വര്‍ഷത്തിനുള്ളില്‍ ഡിജിറ്റൈസേഷന്‍ ഇന്ത്യയുടെ …
സ്വന്തം ലേഖകന്‍: യുഎഇ കോണ്‍സുലേറ്റിന് കെട്ടിടം നിര്‍മിക്കാന്‍ തിരുവനന്തപുരത്ത് 70 സെന്റ് നല്‍കാന്‍ തീരുമാനം. തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ പേരൂര്‍ക്കട വില്ലേജിലാണ് 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുക. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ …
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീത് പ്രശസ്തരായ നടികളെയും മോഡലുകളെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി ബന്ധുവിന്റെ വെളിപ്പെടുത്തല്‍. ആശ്രമത്തിലെ അന്തേവാസികളായ യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് പ്രശസ്തരായ നടികളെയും മോഡലുകളെയും ലൈംഗികമായി ഉപയോഗിച്ചിരുന്നെന്ന് ബന്ധു ഭൂപീന്ദര്‍ സിംഗ് ഗോരയാണ് വെളിപ്പെടുത്തിയത്. ഗുര്‍മീത് …
സ്വന്തം ലേഖകന്‍: നൂറു വര്‍ഷത്തിനുള്ളില്‍ ചൊവ്വാ ഗ്രഹത്തില്‍ നഗരം നിര്‍മിക്കും, ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി യുഎഇ. ബഹിരാകാശ ഗവേഷണത്തിനുള്ള പുത്തന്‍ പദ്ധതിയായ ‘മാര്‍സ് സയന്റിഫിക് സിറ്റി’ യു.എ.ഇ. ക്യാബിനറ്റ് യോഗത്തില്‍ അവതരിപ്പിച്ച് സംസാരിക്കവെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ പ്രഖ്യാപനം …
സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളി നഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെവി മത്തായിയുടെ മകള്‍ ജിന്‍സിയെയാണു താമസ സ്ഥലത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഖസിം പ്രവശ്യയിലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു 26 കാരിയായ ജിന്‍സി. സൗദിയിലെ ബുറൈദയില്‍നിന്നും 150 കിലോമീറ്റര്‍ അകലെ …
സ്വന്തം ലേഖകന്‍: ഉദ്ദേശിച്ച ജോലി ലഭിച്ചില്ല, ഒമാനില്‍ പരിഭ്രാന്തി പരത്തി മലയാളി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജോലി തേടി മസ്‌കത്തിലെത്തിയശേഷം ഉദ്ദേശിച്ച ജോലി ലഭിക്കാതാതിരുന്നതിനെ തുടര്‍ന്ന് മലയാളി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. അല്‍ ഖുവൈറിലെ താമസ കെട്ടിടത്തിലെ ബാല്‍ക്കണയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രണ്ട് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം സിവില്‍ ഡിഫന്‍സ് …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അബ്ദുല്‍ അത്തി അബുദാബിയില്‍ അന്തരിച്ചു. അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു ഇമാന്‍. ഈജിപ്തിലും മുംബൈയിലും ചികിത്സ ഫലിക്കാതെ അബുദാബിയില്‍ എത്തിക്കുകയായിരുന്നു. 20 ഓളം വിദഗ്ധ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും ആരോഗ്യനില വഷളായ ഇമാനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.35നായിരുന്നു …
സ്വന്തം ലേഖകന്‍: ഒരു പരസ്യത്തിന് ഒന്നരക്കോടി, നയന്‍താരക്കു പിന്നാലെ പ്രതിഫലക്കാര്യത്തില്‍ കോളിവുഡിനെ ഞെട്ടിച്ച് ഒവിയ. തമിഴിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ വിവാദങ്ങളിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന തൃശൂര്‍ സ്വദേശിയായ ഒവിയയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശരവണാ സ്റ്റോഴ്‌സിന്റെ പരസ്യത്തില്‍ അഭിനയിക്കനാണ് ഒവിയ കനത്ത പ്രതിഫലം വാങ്ങിയതെന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍. …
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്ത്രീകള്‍ക്കും ഡ്രൈവിങ്ങിന് അനുമതി നല്‍കി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. അടുത്ത ശവ്വാല്‍ മാസം പത്ത് മുതലാണ് സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് അനുവദിച്ചു തുടങ്ങുക. സൗദി ഉന്നതസഭയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജാവ് ആഭ്യന്തര മന്ത്രാലയത്തിന് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്. സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പുതിയ സാഹചര്യങ്ങളും പരിഗണിച്ചാണ് ഉത്തരവ്. ഇസ്‌ലാമിക ശരീഅത്ത് …