സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ ബാലിയില്‍ അഗ്‌നി പര്‍വതം പൊട്ടിത്തെറിയുടെ വക്കില്‍, 35,000 ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ബാലിയിലെ അംഗഗ് അഗ്‌നിപര്‍വതമാണ് കുറച്ചു ദിവസമായി പുകഞ്ഞ് പൊട്ടിത്തെറിക്കുമെന്ന ഭീതിയുയര്‍ത്തിയിരിക്കുന്നത്. അഗ്‌നിപര്‍വത മുഖത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ എത്തുന്നതിന് വിലക്കുണ്ട്. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് മുന്‍കൂട്ടി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. പര്‍വതത്തിന്റെ സീസ്മിക് എനര്‍ജി(ഭൂകമ്പത്തിന് കാരണമാകുന്ന ഊര്‍ജം) …
സ്വന്തം ലേഖകന്‍: അമേരിക്കയിലേക്കുള്ള യാത്രാ വിലക്കില്‍ നിന്ന് സുഡാനെ ഒഴിവാക്കി, പകരം ഉത്തര കൊറിയയും വെനിസ്വേലയും ഛാഡും ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ വിലക്ക്. നേരത്തെ വിലക്കുണ്ടായിരുന്ന അഞ്ച് രാജ്യങ്ങളും ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒക്ടോബര്‍ 18 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഇറാന്‍, ലിബിയ, …
സ്വന്തം ലേഖകന്‍: വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി ഒമാന്‍ സര്‍ക്കാര്‍. ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് തൊഴില്‍ കരാറില്‍ ഏര്‌പെടുന്നതിനു മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്!മ പരിശോധനക്ക് വിധേയമാക്കണമെന്ന് പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. യൂണിവേഴ്‌സിറ്റി ബിരുദങ്ങളും, സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം ഒമാനില്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ …
സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് ജയിച്ചു കയറി മലയാളി ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ വംശജര്‍. കന്‍വാല്‍ജിത് സിങ് ബാക്ഷി, ഡോ.പരംജീത് പര്‍മര്‍, മലയാളിയായ പ്രിയങ്ക രാധാകൃഷന്‍ എന്നിവരാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 121 അംഗങ്ങളുള്ള പാര്‍ലമെന്റിലേക്ക് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രിയങ്കയുടെ കന്നി അങ്കമായിരുന്നു ഇത്. കന്‍വാല്‍ജിത് സിങ് നാലാമത്തെ തവണയും …
സ്വന്തം ലേഖകന്‍: ഭാര്യക്കും കാമുകനും നേരെ ആസിഡ് ആക്രമണം, ഷാര്‍ജയില്‍ യുവാവ് പിടിയില്‍. ഷാര്‍ജയില്‍ തന്റെ അഭാവത്തില്‍ കാമുകനുമായി കിടക്ക പങ്കിടുകയായയിരുന്ന ഭാര്യയുടേയും കാമുകന്റേയും ദേഹത്തേക്ക് ആസിഡ് ഒഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച 30 കാരനായ ശ്രീലങ്കന്‍ യുവാവാണ് പോലീസ് പിടിയിലായത്. യുവാവിനെ വിമാനത്താവളത്തില്‍ വച്ച് ഷാര്‍ജ പോലിസ് പിടികൂടുകയായിരുന്നു. ആസിഡ് ആക്രമണത്തില്‍ മുഖത്തും ശരീരത്തിന്റെ വിവിധ …
സ്വന്തം ലേഖകന്‍: ഇന്ത്യ ഭീകരവാദത്തിന്റെ മാതാവ്, യുഎന്നില്‍ ഇന്ത്യന്‍ ആക്രമണത്തിന് തിരിച്ചടിയുമായി പാകിസ്താന്‍, കശ്മീരില്‍ ഇന്ത്യന്‍ സേനയുടെ ആക്രമണത്തിന് ഇരയായ യുവതിയെന്ന പേരില്‍ പലസ്തീന്‍ യുവതിയുടെ ചിത്രം കാണിച്ച പാക് സ്ഥാനപതി നാണംകെട്ടു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎന്നിലെ ഇന്ത്യന്‍ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറും യുഎന്‍ പൊതുസഭയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ …
സ്വന്തം ലേഖകന്‍: ജീവനു വേണ്ടി പൊരുതി ജയിച്ച് 22 മാസം മാത്രം പ്രായമുള്ളപ്പോള്‍ ജനിച്ച ഇന്ത്യയുടെ അത്ഭുത ശിശു, ഒപ്പം പൊരുതിയത് 14 ഡോക്ടര്‍മാരും 50 നഴ്‌സുമാരും. 22 ആഴ്ച മാത്രം വളര്‍ച്ചയുള്ളപ്പോള്‍ പിറന്ന നിര്‍വാണ്‍ എന്ന ശിശുവാണ് പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. 32 സെന്റീമീറ്റര്‍ നീളവും 610 ഗ്രാം തൂക്കവുമുള്ള നിര്‍വാണ്‍ …
സ്വന്തം ലേഖകന്‍: 21 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ഗുര്‍മീതിനു പിന്നാലെ രാജസ്ഥാനിലെ എഴുപതുകാരനായ ആള്‍ദൈവം ഫലഹാരി ബാബ അറസ്റ്റില്‍. രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള എഴുപതുകാരനായ പ്രപന്നാചാര്യ ഫലഹാരി മഹാരാജ് താന്‍ 25 വര്‍ഷം പഴങ്ങള്‍ മാത്രം കഴിച്ചാണ് ജീവിക്കുന്നത് എന്ന വെളിപ്പെടുത്തലിനു ശേഷമാണ് ഫലഹാരി ബാബയെന്ന പേരില്‍ പ്രശ്‌സ്തി നേടിയത്. ഛത്തീസ്ഗഡ് സ്വദേശിനിയായ 21 കാരി …
സ്വന്തം ലേഖകന്‍: മലയാള സിനിമാ ലോകത്തെ ഇളക്കി മറിച്ച് രാമലീല ബഹിഷ്‌ക്കരണ വിവാദം, ദിലീപ് ചിത്രത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ സംഭവത്തെ തുടര്‍ന്ന് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ദിലീപ് ചിത്രം രാമലീല ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ചിലര്‍ രംഗത്തെത്തിയതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് ചിത്രത്തേയും അണിയറ …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഭീകരരെ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്ന ഭീകര രാഷ്ട്രം, യുഎന്‍ പൊതുസഭയില്‍ പാകിസ്താനെ കടന്നാക്രമിച്ച് സുഷമ സ്വരാജ്, നവംബറില്‍ നടക്കാനിരിക്കുന്ന സാര്‍ക് ഉച്ചകോടി ത്രിശങ്കുവില്‍. ഇന്ത്യ ഡോക്ടര്‍മാരേയും എഞ്ചിനിയര്‍മാരേയും ശാസ്ത്രജ്ഞരേയും സൃഷ്ടിക്കുമ്പോള്‍ പാകിസ്ഥാന്‍ ഭീകരരരെ സൃഷ്ടിച്ച് കയറ്റി അയക്കുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയില്‍ സാര്‍ക്ക് …