സ്വന്തം ലേഖകന്‍: മേഖലയില്‍ പുതിയ സമവാക്യമുണ്ടാക്കാന്‍ നേപ്പാള്‍ ചൈന സംയുക്ത സൈനികാഭ്യാസം, അസ്വസ്ഥതയോടെ ഇന്ത്യ. ഭീകരവാദത്തെ ലക്ഷ്യമിട്ടുള്ള ‘സാഗര്‍മാത ഫ്രണ്ട്ഷിപ്പ് 2017’ എന്ന് പേരിട്ടിട്ടുള്ള സൈനികാഭ്യാസം പത്ത് ദിവസം നീണ്ടു നില്‍ക്കും. ആഗോള തലത്തില്‍ ഭീകരവാദം വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ച് പോരാട്ടത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് സൈനികാഭ്യാസമെന്ന് നേപ്പാള്‍ …
സ്വന്തം ലേഖകന്‍: ‘ഇത് ഇന്ത്യന്‍ പ്രേക്ഷകരുടെ മുഴുവന്‍ ശബ്ദമാണ്. തര്‍ക്കിക്കാതെ സത്യം പുറത്ത് കൊണ്ടുവരൂ,’ ദേശീയ അവാര്‍ഡ് വിവാദത്തില്‍ പ്രിയദര്‍ശനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ മുരുകദോസ്. ദേശീയ അവാര്‍ഡിനോട് ബന്ധപ്പെട്ട് ഉയര്‍ന്ന് ആക്ഷേപങ്ങള്‍ക്ക് പ്രിയന്‍ അടുത്തിടെ മറുപടി നല്‍കിയിരുന്നു. അതിനോടുള്ള പ്രതികരണമായാണ് മുരുകദോസിന്റെ പ്രസ്താവന. അക്ഷയ് കുമാറിനു മോഹന്‍ലാലിനും പ്രിയദര്‍ശന്‍ നല്‍കിയത് സൗഹൃദ അവാര്‍ഡാണെന്നായിരുന്നു പ്രധാന ആരോപണം. …
സ്വന്തം ലേഖകന്‍: ശരീര ഭാരം പകുതിയായി കുറച്ച് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീയായ ഇമാന്‍ അഹമ്മദ്, എന്നാല്‍ ഇമാന്‍ ഇനി നടക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍. ശരീര ഭാരം 500 കിലോയില്‍നിന്ന് 262 കിലോ കുറഞ്ഞെങ്കിലും നാഡീവ്യൂഹ സംബന്ധമായ ചികിത്സ നല്‍കുകയെന്നതാണ് അടുത്ത വെല്ലുവിളിയെന്ന് ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഡോ. മുഫസ്സല്‍ ലക്ഡവാല പറയുന്നു. മൂന്നു വര്‍ഷം …
സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോ സ്‌റ്റേഷനിലെ ടെലിവിഷനില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം, അന്തംവിട്ട് യാത്രക്കാര്‍. രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനില്‍ സ്ഥാപിച്ച ടെലിവിഷനിലാണ് അശ്ലീല ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനിലാണ് വിഡിയോ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഏപ്രില്‍ ഒമ്പതിനാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ട്രയിന്‍ സമയവിവരങ്ങളും റൂട്ട് മാപ്പും മറ്റും സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിനൊപ്പമുള്ള ടെലിവിഷനിലാണ് …
സ്വന്തം ലേഖകന്‍: രാജ്യത്തെ അനധികൃത താമസക്കാരെല്ലാം പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി സൗദി, നാട്ടിലേക്ക് മടങ്ങുന്നത് പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍. സൗദി അറേബ്യ പ്രഖ്യാപിച്ച 90 ദിവസത്തെ പൊതുമാപ്പ് കാലാവധിയില്‍ അനധികൃതമായി തങ്ങുന്നവരെല്ലാം രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സൗദി ഭരണാധികാരികള്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയവും പൊതുസുരക്ഷ വിഭാഗവും സംയുക്തമായി …
സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളെ നിയമ വിരുദ്ധമായി പരിച്ഛേദനത്തിന് വിധേയരാക്കി, അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടര്‍ അറസ്റ്റില്‍. ആറിനും എട്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ പരിച്ഛേദനത്തിന് വിധേയരാക്കിയ ഇന്ത്യന്‍ ഡോക്ടറാറ്റ ഡോ. ജുമൈന നാഗര്‍വാല എന്ന 44 കാരിയാണ് അറസ്റ്റിലായത്. അമേരിക്കയില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മിഷിഗണിനടുത്തുള്ള ലിവോനിയയിലെ ഇവരുടെ ആശുപത്രിയിലാണ് പരിച്ഛേദനം നടന്നത്. …
സ്വന്തം ലേഖകന്‍: എസ്.എസ്.രാജമൗലിയുടെ മഹാഭാരതത്തില്‍ കൃഷ്ണനായി ആമിര്‍ ഖാന്‍ എത്തിയേക്കും, ആമിര്‍ താത്പര്യം പ്രകടിപ്പിച്ചതായി രാജമൗലി. ബാഹുബലി 2 വിനു ശേഷം പുരാണ കഥയായ മഹാഭാരതത്തെ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ രാജമൗലി. അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, ആമിര്‍ ഖാന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ‘ബോളിവുഡ് ലൈഫി’നു നല്‍കിയ പ്രത്യേക …
സ്വന്തം ലേഖകന്‍: കശ്മീരില്‍ ഇന്ത്യന്‍ സൈനികന്‍ കൊള്ളുന്ന ഓരോ അടിക്കും 100 ജിഹാദികളെ വീതം കൊല്ലണമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ ട്വീറ്റ്. കശ്മീര്‍ ഇന്ത്യയുടെ സ്വന്തമാണ്. സ്വാതന്ത്ര്യം വേണമെങ്കില്‍ അവര്‍ക്ക് ഇവിടം വിടാമെന്നും താരം ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം കശ്മീരില്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ പെടുന്നവരെ നാട്ടുകാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണ് മുന്‍ …
സ്വന്തം ലേഖകന്‍: യുദ്ധത്തിന് ഒരുങ്ങിക്കോളാന്‍ ഉത്തര കൊറിയക്ക് അമേരിക്കയുടെ മുന്നറിയിപ്പ്, വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങി കിം ജോംഗ് ഉന്‍, തലസ്ഥാനമായ പോങ്യാങില്‍ നിന്ന് ആറു ലക്ഷത്തോളം പേരോട് ഒഴിഞ്ഞു പോകാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയക്ക് മുന്നറിയിപ്പു നല്‍കിയതു കൂടാതെ അമേരിക്ക ആയുധ ശേഖരത്തിലെ എച്ച് എച്ച് 60, ജെറ്റുകള്‍, കെ.സി. 135 സ്‌ട്രോറ്റോടാങ്കേഴ്‌സ് …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരങ്ങളായി ലൈക്ക് വാരിക്കൂട്ടി ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം. ബ്രിട്ടനിലെ നോയല്‍ റാഡ്‌ഫോര്‍ഡ്, സൂസന്ന റാഡ്‌ഫോര്‍ഡ് ദമ്പതികളുടെ കുടുംബമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. 19 മക്കളാണ് ഇവര്‍ക്കുള്ളത്. 10 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളും. ഇപ്പോള്‍ 20മത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് 42കാരിയായ സൂസന്ന. ഇവരുടെ 19 മത്തെ കുട്ടിയായ പെണ്‍കുഞ്ഞ് …