സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ സെനറ്റില്‍ ബുര്‍ഖ ധരിച്ചെത്തി പ്രതിഷേധ സൂചകമായി വലിച്ചൂരിയ സെനറ്റ് അംഗത്തിന് രൂക്ഷ വിമര്‍ശനം. ആസ്‌ട്രേലിയയിലെ വലതുപക്ഷ പാര്‍ട്ടി സെനറ്റര്‍ പൗളിന്‍ ഹാന്‍സനാണ് കറുത്ത ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയത്. മുഖം മറയ്ക്കുന്ന അത്തരം വേഷവിധാനത്തെ പരിഹസിക്കാനായാണ് പൗളിന്‍ ബുര്‍ഖ ധരിച്ച് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്‍ എത്തിയത്. ബുര്‍ഖ നിരോധിക്കണം എന്നതായിരുന്നു പൗളിന്‍ ഹാന്‍സന്റെ ആവശ്യം. …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 20 വര്‍ഷത്തെ പ്രണയത്തിനു ശേഷം ഹിന്ദുവായ ഇന്ത്യന്‍ യുവതിയും ജൂത മത വിശ്വാസിയായ യുവതിയും വിവാഹിതരായി. ബ്രിട്ടനില്‍ ചരിത്രം കുറിച്ച് വിശ്വാസഭേദം വിഷയമാകാത്ത ആദ്യ ലെസ്ബിയന്‍ വിവാഹത്തില്‍ 20 വര്‍ഷം പ്രണയിച്ച ശേഷം ഇന്ത്യാക്കാരിയായ കലാവതി മിസ്ത്രിയാണ് ജൂത മത വിശ്വാസിയായ മിറിയം ജെഫേഴ്‌സണെ ഹിന്ദു ആചാരപ്രകാരം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ …
സ്വന്തം ലേഖകന്‍: സണ്ണി ലിയോണ്‍ കൊച്ചിയില്‍, ആരാധകരുടെ കടലായി കൊച്ചി എംജി റോഡ്, ആവേശം അതിരു കടന്നപ്പോള്‍ പോലീസിന്റെ വക ലാത്തി ചാര്‍ജും സംഘാടകരുടെ പേരില്‍ കേസും. വ്യാഴാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സണ്ണിക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. സണ്ണിയെ ഒരു നോക്ക് കാണാന്‍ വിമാനത്താവളം മുതല്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. മൊബൈല്‍ …
സ്വന്തം ലേഖകന്‍: തിരക്കേറിയ യൂറോപ്പ്യന്‍ നഗരങ്ങളില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനങ്ങള്‍ ഇടിച്ചു കയറ്റുന്ന ആക്രമണ രീതി ഭീകരര്‍ക്ക് പ്രിയപ്പെട്ടതാകുന്നു. ഓര്‍ക്കാപ്പുറത്ത് എത്തുന്ന മരണവും കാത്ത് ഭീതിയോടെ സാധാരണക്കാരും വിനോദ സഞ്ചാരികളും. സ്പാനിഷ് നഗരമായ ബാഴ്‌സിലോണയില്‍ 13 പേര്‍ മരിക്കുകയും 100 ഓളം പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഇതോടെ ഐഎസിന്റെ …
സ്വന്തം ലേഖകന്‍: ജര്‍മന്‍ വിമാന കമ്പനിയായ എയര്‍ ബര്‍ലിന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, പന്ത്രണ്ടായിരത്തോളം ജീവനക്കാരുടെ ഭാവി തുലാസില്‍. ജര്‍മ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായ എയര്‍ബര്‍ലിന്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിരന്തരം സര്‍വ്വീസുകള്‍ തടസ്സപ്പെടുന്നത് കാരണം ബുക്കിങ് ക്യാന്‍സല്‍ ചെയ്യപ്പെടുന്നത് വഴി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഭീമമായ നഷ്ടമാണ് …
സ്വന്തം ലേഖകന്‍: ദി സണ്‍ പത്രത്തിന്റെ മുസ്ലീം വിരുദ്ധ ലേഖനം ‘ദി മുസ്ലീം പ്രോബ്ലം’ വിവാദമാകുന്നു, ലേഖനത്തിനെതിരെ ബ്രിട്ടീഷ് നേതാക്കള്‍ രംഗത്ത്. ബ്രിട്ടനിലെ പ്രമുഖ പത്രമായ ദ സണ്ണില്‍ പ്രസിദ്ധീകരിച്ച മുസ്‌ലിം വിരുദ്ധ ലേഖനമാണ് വിവാദത്തില്‍ കുടുങ്ങിയത്. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ക്ക് എതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നൂറിലേറെ വരുന്ന നേതാക്കന്മാര്‍ തുറന്ന കത്തുമായി രംഗത്തെത്തി. പാര്‍ട്ടി …
സ്വന്തം ലേഖകന്‍: റോഹിംഗ്യ മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയും, മ്യാന്‍മറിലെ റോഹിംഗ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ഥികളെ നാടുകടത്തും. ഇന്ത്യയില്‍ കഴിയുന്ന 40,000 റോഹിങ്യന്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ഇവരെ നാടുകടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. നാടുകടത്തപ്പെടാന്‍ പോകുന്ന അഭയാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും യുഎന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസ് (യു.എന്‍.എച്.സി.ആര്‍)ല്‍ രജിസ്റ്റര്‍ …
സ്വന്തം ലേഖകന്‍: ജിദ്ദയിലെ ചരിത്ര നഗരത്തില്‍ വന്‍ തീപിടുത്തം, മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്, ആളപായമില്ല. ജിദ്ദയിലെ ചരിത്ര നഗരമായ അല്‍ ബാലദിയിലുണ്ടായ അഗ്‌നി ബാധയില്‍ നിരവധി കെട്ടിടങ്ങള്‍ കത്തി നശിച്ചു. അല്‍ ഖുംസാനി, അല്‍ അഷ് വാമി, അബ്ദുല്‍ ആല്‍ തുടങ്ങിയ കെട്ടിടങ്ങളിലാണ് തീ പടര്‍ന്ന് പിടിച്ചത്. മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി …
സ്വന്തം ലേഖകന്‍: സൗദി ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മൂന്ന് രാജകുമാരന്മാരുടെ തിരോധാനം, വിഷയം ചര്‍ച്ച ചെയ്യുന്ന ഡോക്യുമെന്ററി സൗദിക്ക് തലവേദനയാകുന്നു. കര്‍ശ്ശനമായ നിയമ വ്യവസ്ഥകളുടെയും ശിക്ഷാരീതികളുടെയും പേരില്‍ ലോക മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായ സൗദിയില്‍ ഈ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് നിരീക്ഷകര്‍. ഭരണകൂടത്തിനെതിരെ ശബ്ദിക്കാന്‍ അവകാശമില്ലാത്ത സൗദി അറേബ്യയില്‍ വിമതശബ്ദം ഉയര്‍ത്തിയ മൂന്നു രാജകുമാരന്മാരുടെ …
സ്വന്തം ലേഖകന്‍: ഫോണില്‍ മലയാളം ടൈപ്പ് ചെയ്ത് മടുത്തോ? ഇനി വെറുതെ പറഞ്ഞാല്‍ മതി, ഗൂഗിള്‍ ടൈപ്പ് ചെയ്തു തരും, മലയാളം വോയ്‌സ് ഇന്‍പുട്ട് അവതരിപ്പിച്ച് ഗൂഗിള്‍. ഇനി മുതല്‍ മലയാളം എഴുതിയോ ടൈപിംഗ് ചെയ്‌തോ കഷ്ടപെടെണ്ട. പറഞ്ഞ് കൊടുത്താല്‍ ടൈപ് ചെയ്യാന്‍ ഇനി ഗൂഗിള്‍ റെഡി. ഒരാളുടെ സംസാരം തിരിച്ചറിഞ്ഞ് അത് ടൈപ് ചെയ്യുന്ന …