1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2017

സ്വന്തം ലേഖകന്‍: ദി സണ്‍ പത്രത്തിന്റെ മുസ്ലീം വിരുദ്ധ ലേഖനം ‘ദി മുസ്ലീം പ്രോബ്ലം’ വിവാദമാകുന്നു, ലേഖനത്തിനെതിരെ ബ്രിട്ടീഷ് നേതാക്കള്‍ രംഗത്ത്. ബ്രിട്ടനിലെ പ്രമുഖ പത്രമായ ദ സണ്ണില്‍ പ്രസിദ്ധീകരിച്ച മുസ്‌ലിം വിരുദ്ധ ലേഖനമാണ് വിവാദത്തില്‍ കുടുങ്ങിയത്. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ക്ക് എതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നൂറിലേറെ വരുന്ന നേതാക്കന്മാര്‍ തുറന്ന കത്തുമായി രംഗത്തെത്തി. പാര്‍ട്ടി എം.പിയായ നാസ് ഷായുടെ നേതൃത്വത്തിലാണ് തുറന്ന കത്ത് പത്രത്തിന്റെ എഡിറ്റര്‍ക്ക് സമര്‍പ്പിച്ചത്.

‘ദി മുസ്ലീം പ്രോബ്ലം’ എന്ന പേരില്‍ പത്രത്തിന്റെ മുന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ട്രെവര്‍ കാവ്‌നാഗ് എഴുതിയ ലേഖനമാണ് പ്രതിഷേധത്തിന് കാരണമായത്. ഇസ്‌ലാം ഒരു അപ്രഖ്യാപിത ഭയത്തെ നിര്‍മിക്കുന്നുവെന്നും ഇത് ബ്രിട്ടനിലും യൂറോപ്പില്‍ ആകമാനവും കേന്ദ്രീകരിക്കുന്നുവെന്നും ആരോപിക്കുന്ന ലേഖനം ഈ ഭയത്തെ രാഷ്ട്രീയ തിരുത്തലുകളിലൂടെ അടിച്ചമര്‍ത്താന്‍ കഴിയുന്നുണ്ടെന്നും എഴുത്തുകാരന്‍ വാദിക്കുന്നു.

ലേബര്‍, കണ്‍സര്‍വേറ്റിവ്, ലിബറല്‍, ഡെമോക്രാറ്റിക്, ഗ്രീന്‍ എന്നീ പാര്‍ട്ടിയിലെ നേതാക്കള്‍ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ക്ക് എതിരായ തുറന്ന കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. നാസികളുടെ ഭാഷ ഉപയോഗിച്ച് ബ്രിട്ടനിലെ മുസ്‌ലിം സമൂഹത്തെ മുഴുവന്‍ അടച്ച് ആക്ഷേപിക്കുകയായിരു ഇസ്‌ലാമോഫോബിയ വളര്‍ത്താനും മുസ്ലീം സമൂഹത്തിനുമേല്‍ ദുഷ്‌പേര് വരുത്താനും ഈ ലേഖനം ഇടയാക്കുന്നുവെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചു.

ലേഖനത്തെ സംബന്ധിച്ച് ബ്രിട്ടനിലെ ജൂത, മുസ്ലീം സംഘടനകള്‍ സംയുക്തമായി പ്രസ് റെഗുലേറ്ററിന് പരാതി നല്‍കിയിരുന്നു. ‘ദി മുസ്‌ലിം പ്രോബ്ലം’ എന്ന തലക്കെട്ടില്‍ ദേശീയ പത്രത്തില്‍ എഴുതിയ ലേഖനം അപകടകരമായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കുകയെന്ന് ഈ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 21 ആം നൂറ്റാണ്ടിലെ ഒരു ലേഖകന്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ നാസി പദപ്രയോഗങ്ങള്‍ നടത്തുന്നത് ഞെട്ടിച്ചുവെന്നും വിവിധ സംഘടനാ പ്രതിനിധികള്‍ പ്രതികരിച്ചു. ലേഖനം സംബന്ധിച്ച് ദി സണ്‍ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.