സ്വന്തം ലേഖകന്‍: റോഹിംഗ്യ മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യയും, മ്യാന്‍മറിലെ റോഹിംഗ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ഥികളെ നാടുകടത്തും. ഇന്ത്യയില്‍ കഴിയുന്ന 40,000 റോഹിങ്യന്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ഇവരെ നാടുകടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി.
നാടുകടത്തപ്പെടാന്‍ പോകുന്ന അഭയാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും യുഎന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസ് (യു.എന്‍.എച്.സി.ആര്‍)ല്‍ രജിസ്റ്റര്‍ ചെയ്തവരാണ്. മ്യാന്‍മര്‍ ഭരണകൂടത്തിന്റേയും ബുദ്ധ തീവ്രവാദികളുടേയും വംശീയവിരുദ്ധ ആക്രമണങ്ങളില്‍ സഹികെട്ട് പാലായനം ചെയ്തവരാണ് ഇവര്‍. റോഹിങ്യന്‍ മുസ്ലിംകള്‍ അടക്കം എല്ലാ അനധികൃത കുടിയേറ്റക്കാരേയും കണ്ടെത്തി നാടുകടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ഥന അവഗണിച്ചു കൊണ്ടാണ് കേന്ദ്രത്തിന്റെ തീരുമാനം. റോഹിംഗ്യകള്‍ നിയമവിരുദ്ധമായാണ് രാജ്യത്ത് താമസിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇന്ത്യയ്ക്കു പുറമേ ബംഗ്ലാദേശ്, പാകിസ്താന്‍, മലേഷ്യ, സിംഗപ്പൂര്‍, തായിലന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം റോഹിംഗ്യകള്‍ പലായനം ചെയ്തിട്ടുണ്ട്. എന്നാല്‍ റോഹിംഗ്യകളെ കര്‍ശനമായ സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂവെന്ന ഉറച്ച നിലപാടാണ് മ്യാന്‍മറിന്റേത്. അതുകൊണ്ട് തന്നെ ഇവരെ നാടുകടത്തല്‍ പ്രകിയ എളുപ്പമാകില്ല എന്നാണ് കണക്കുകൂട്ടല്‍.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല