1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2017

സ്വന്തം ലേഖകന്‍: ജിദ്ദയിലെ ചരിത്ര നഗരത്തില്‍ വന്‍ തീപിടുത്തം, മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്, ആളപായമില്ല. ജിദ്ദയിലെ ചരിത്ര നഗരമായ അല്‍ ബാലദിയിലുണ്ടായ അഗ്‌നി ബാധയില്‍ നിരവധി കെട്ടിടങ്ങള്‍ കത്തി നശിച്ചു. അല്‍ ഖുംസാനി, അല്‍ അഷ് വാമി, അബ്ദുല്‍ ആല്‍ തുടങ്ങിയ കെട്ടിടങ്ങളിലാണ് തീ പടര്‍ന്ന് പിടിച്ചത്.

മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസ മേഖകലയിലാണ് തീ പടര്‍ന്നതെങ്കിലും ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. പൂര്‍ണ്ണമായും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് സിവില്‍ ഡിഫന്‍സിന്റെ വെളിപ്പെടുത്തല്‍. 80 ശതമാനം മാത്രമേ നിയന്ത്രണ വിധേയമാക്കാനായതെന്നും ചിലയിടങ്ങളില്‍ ഇപ്പോഴും തീ പടരുന്നുണ്ടെന്നും ഡിഫന്‍സിന്റെ അഗ്‌നിശമന വിഭാഗം അറിയിച്ചു.

സുരക്ഷ മുന്‍നിര്‍ത്തി തീപ്പിടിച്ച കെട്ടിടങ്ങളുടെ സമീപ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ അറിയിച്ചു. ജിദ്ദയിലെ ചരിത്ര കേന്ദ്രമായ അല്‍ ബലദ്, മക്കമദീന തുടങ്ങിയ തീര്‍ഥാടക നഗരങ്ങളിലേക്കുള്ള പ്രധാന കവാടം കൂടിയാണ് അല്‍ ഖാലിദ് പട്ടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.