സ്വന്തം ലേഖകന്‍: മൂന്നു മിനിറ്റില്‍ 122 സെല്‍ഫിയെടുത്ത് അമേരിക്കന്‍ യുവാവ് ഗിന്നസ് ബുക്കില്‍. ഡോണി വോല്‍ ബര്‍ഗന്ന യുവാവാണ് മൂന്നു മിനിറ്റില്‍ 122 സെല്‍ഫികള്‍ എടുത്ത് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചിരിക്കുന്നത്. മെക്‌സിക്കോയിലെ കപ്പലിലായിരുന്നു യുവാവിന്റ പ്രകടനം. ആളുകളെ നിരനിരയായി നിര്‍ത്തിയായിരുന്നു റെക്കോര്‍ഡ് സെല്‍ഫികള്‍ എടുത്തത്. ഗിന്നസ് അധികൃതതരുടെ സാന്നിധ്യത്തിലായിരുന്നു സെല്‍ഫിയെടുക്കല്‍. റെക്കോര്‍ഡ് മറികടന്നതോടെ ഉടന്‍ …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം അടുത്ത വര്‍ഷം പകുതിയോടെ കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഉത്തര മലബാറിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ വിമാനത്താവളത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മറ്റു വിമാനത്താവള പദ്ധതികളില്‍നിന്ന് വ്യത്യസ്തമായി വളരെയധികം ചെലവു വരുന്ന ഗ്രീന്‍ഫീല്‍ഡ് ഗണത്തില്‍ പെടുന്നതാണ് കണ്ണൂര്‍ വിമാനത്താവളം. വിമാനത്താവളത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ …
സ്വന്തം ലേഖകന്‍: ലണ്ടനിലെത്തിയ പിസി ജോര്‍ജ് മലയാളികള്‍ തന്റെ വാഹനം തിരിച്ചറിയാന്‍ കണ്ടുപിടിച്ച വഴി! സ്ഥലം ഏതായാലും തന്റേതായ ശൈലി പിന്തുടരുന്ന പിസി ലണ്ടനിലും ആ പതിവ് തെറ്റിച്ചില്ല. കേരളത്തില്‍ എന്ന പോലെ ലണ്ടനിലും ആളുകള്‍ തന്നെ തിരിച്ചറിയണം എന്ന കാര്യത്തില്‍ പൂഞ്ഞാര്‍ എംഎല്‍എക്ക് നിര്‍ബന്ധമുണ്ട്. പിസി അതിനായി കണ്ടെത്തിയ വഴിയാണ് രസകരം. സഞ്ചരിക്കുന്ന ബ്രിട്ടിഷ് …
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത സ്‌കൂള്‍ ബാഗുകളില്‍ വിദ്യാര്‍ഥികളുടെ ജാതി അച്ചടിച്ചത് വിവാദമാകുന്നു. ദളിത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ബാഗ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി മാന്ദ്‌സൗറിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ പിജി കോളജില്‍ നല്‍കിയ ബാഗുകളിലാണ് എസ്.സി/എസ്.ടി എന്ന് പതിച്ചിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ സ്‌കീം പ്രകാരം അറുനൂറോളം വരുന്ന ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളില്‍ …
സ്വന്തം ലേഖകന്‍: ന്യൂജഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് മലയാളി ശാസ്ത്രജ്ഞനും കുടുംബവും മരിച്ചു. റട്ട്‌ഗേഴ്‌സ് ശാസ്ത്രഞ്ജനായ ഡോ. വിനോദ് ബാബു ദാമോദരന്‍, ഭാര്യ ശ്രീജ, 14 വയസുള്ള മകള്‍ ആര്‍ദ്ര എന്നിവരാണു കൊല്ലപ്പെട്ടത്. ചേര്‍ത്തല സ്വദേശിയാണ് ബാബു ദാമോദരന്‍. കൊളറാഡോയില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പാണ് ന്യുജെഴ്‌സിയില്‍ എത്തിയത്. ഫാം റോഡിലുള്ള ഹിത്സ്‌ബോറോ ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് കോപ്ലക്‌സിലെ …
സ്വന്തം ലേഖകന്‍: രണ്ടായിരത്തി അഞ്ഞൂറോളം നഴ്‌സുമാരെ ക്ഷണിച്ച് ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ നഴ്‌സുമാര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. 2690 ഒഴിവുകളാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നികത്താന്‍ പദ്ധതിയിടുന്നത്. ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലായി ഈ വര്‍ഷം അവസാനത്തോടുകൂടി നിയമനം നടത്താനാണ് മന്ത്രാലയം ഉന്നം വക്കുന്നത്. …
സ്വന്തം ലേഖകന്‍: രാഷ്ട്രപതിയുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ്. ഒരു മാസത്തെ ശമ്പളം അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി. രാഷ്ട്രപതിക്ക് പുറമെ ഉപരാഷ്ട്രപതി ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളത്തിലും കാര്യമായ വര്‍ദ്ധനവാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ ശമ്പളം മാസം 1.10 ലക്ഷം രൂപയില്‍ നിന്നും 3.5 ലക്ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 1.5 ലക്ഷം രൂപയായിരുന്നു രാഷ്ട്രപതിക്ക് പ്രതിമാസം ലഭിച്ചിരുന്നത്. …
സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രങ്ങളായ യേ ദില്‍ ഹേ മുഷ്‌കിലും ശിവായും പാകിസ്താനില്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കള്‍. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യേ ദില്‍ ഹേ മുഷ്‌കിലില്‍ രണ്‍ബീര്‍ കബുര്‍ ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ, പാക് താരം ഫവദ് ഖാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫവദ് ഖാന്റെ സാന്നിധ്യം ഉള്ളതിനാല്‍ ചിത്രം …
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം അമേരിക്കന്‍ സാഹിത്യകാരന്‍ പോള്‍ ബീറ്റിക്ക്. ബീറ്റിയുടെ ‘ദ സെല്‍ഔട്ട്’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഇംഗ്ലീഷ് ഭാഷയിലുള്ള കൃതികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരം ആദ്യമായാണ് ഒരു അമേരിക്കന്‍ സാഹിത്യകാരനെ തേടിയത്തെുന്നത്. അമേരിക്കയിലെ വംശീയ രാഷ്ട്രീയത്തെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കൃതി ഒരേ സമയം ഞെട്ടിപ്പിക്കുന്നതും ആക്ഷേപ ഹാസ്യത്തിന്റെ …
സ്വന്തം ലേഖകന്‍: മയക്കുമരുന്നും സുന്ദരികളായ മോഡലുകളും ഒഴുകുന്ന ട്രംപിന്റെ ആഡംബര പാര്‍ട്ടികളെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍. ട്രംപ് 1988 മുതല്‍ 1995 വരെയുള്ള കാലത്ത് പ്ലാസാ ഹോട്ടലില്‍ നടത്തിയ നിശാപാര്‍ട്ടികളില്‍ പ്രായപൂര്‍ത്തിയാകാത്ത മോഡലുകളെ മയക്കുമരുന്നു കുത്തിവപ്പിച്ച് പങ്കെടുപ്പിച്ചിരുന്നു എന്നാണ് ആരോപണം. മാന്‍ഹട്ടനിലെ ഈ ആഡംബര ഹോട്ടല്‍ ട്രംപിന്റെ സ്വന്തമായിരുന്ന കാലത്ത് പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ എന്ന് അവകാശപ്പെടുന്ന രണ്ടുപേരാണ് …