സ്വന്തം ലേഖകന്‍: ഗോവയില്‍ വിമാനങ്ങള്‍ ആകാശത്ത് നേര്‍ക്കുനേര്‍, പൈലറ്റുമാരുടെ മനസാന്നിധ്യം വന്‍ അപകടം ഒഴിവാക്കി. കഴിഞ്ഞ ദിവസം ഗോവയിലെ ആകാശ പരിധിയിലാണ് വിമാനങ്ങള്‍ അപകടകരമായ രീതിയില്‍ അടുത്തടുത്തെത്തിയത്. സ്‌പൈസ് ജെറ്റിന്റെയും ഗോവ എയറിന്റെയും വിമാനങ്ങളാണ് ഒരേ പാതയില്‍ നേര്‍ക്കുനേര്‍ എത്തിപ്പെട്ടത്. സ്‌പൈസ് ജെറ്റ് പൈലറ്റ് സമയോചിതമായി വിമാനം വഴിതിരിച്ചത് ഇരു വിമാനത്തിലും ഉണ്ടായിരുന്നവര്‍ക്ക് ജീവന്‍ തിരിച്ചു …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കല്‍ ആരംഭിച്ചു, ക്യാമ്പിലെ കുട്ടികള്‍ക്ക് അഭയം നല്‍കാന്‍ ബ്രിട്ടന്റെ തീരുമാനം, വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കാലെയിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കാന്‍ 1,200 ലധികം പൊലീസുകാരും ഉദ്യോഗസ്ഥരും രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ജംഗ്ള്‍ ക്യാമ്പ് എന്നറിയപ്പെടുന്ന ഇവിടെനിന്ന് ഏഴായിരത്തോളം വരുന്ന അഭയാര്‍ഥികളെ പുറത്താക്കി ക്യാമ്പ് പൊളിക്കാന്‍ മൂന്നു …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മകളെ നാലു വര്‍ഷത്തോളം ബലാത്സംഗം ചെയ്ത അച്ഛന് 1503 വര്‍ഷം തടവ്. കൗമാരിക്കാരിയായ മകളെ നാലു വര്‍ഷത്തോളം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് 41 കാരനായ പിതാവിന് ഫ്രെസ്‌നോ കോടതി 1503 വര്‍ഷത്തെ തടവ് വിധിച്ചത്. ഫ്രെസ്‌നോ സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും നീണ്ടശിക്ഷ നല്കുന്നത്. 2009 മെയ് മുതല്‍ 2013 …
സ്വന്തം ലേഖകന്‍: ഉത്തരധ്രുവത്തിന് അടുത്ത് ഹിറ്റ്‌ലര്‍ നിര്‍മ്മിച്ച രഹസ്യ നാസി കേന്ദ്രം കണ്ടെത്തി. ഉത്തരധ്രുവത്തില്‍നിന്ന് ആയിരം കിലോമീറ്റര്‍ അകലെ അലക്‌സാന്‍ഡ്ര ലാന്‍ഡ് ദ്വീപിലാണ് ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന രഹസ്യ നാസി കേന്ദ്രം കണ്ടെത്തിയത്. നിധിവേട്ടക്കാരന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന താവളം ഇത്രയുംകാലം എവിടെയാണെന്ന് ആര്‍ക്കും ഒരൂഹവുമില്ലായിരുന്നു. നിലവില്‍ റഷ്യയുടെ …
സ്വന്തം ലേഖകന്‍: 2000 രൂപയുടെ നോട്ടുമായി റിസര്‍വ് ബാങ്ക്, നീക്കം കള്ള നോട്ടുകളെ പ്രതിരോധിക്കാന്‍. രണ്ടായിരം രൂപയുടെ നോട്ട് പുറത്തിറക്കാനുള്ള നടപടി ക്രമങ്ങള്‍ റിസര്‍വ് ബാങ്ക് പൂര്‍ത്തിയാക്കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മൈസൂരിലെ കറന്‍സി പ്രിന്റിങ് പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നോട്ട് അച്ചടിച്ചിട്ടുണ്ട്. കള്ളപ്പണം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈയിടെ ആയിരത്തിന്റെയും 500ന്റെയും ചില നോട്ടുകള്‍ പിന്‍വലിച്ചതിനാല്‍ ഉണ്ടായ കറന്‍സി …
സ്വന്തം ലേഖകന്‍: തേന്‍കെണിയില്‍ കുടുങ്ങി വരുണ്‍ ഗാന്ധി, വരുണിന്റേതെന്ന് കരുതുന്ന കിടപ്പറ രംഗങ്ങള്‍ പുറത്ത്. ബിജെപി എംപി വരുണ്‍ ഗാന്ധി ഹണിട്രാപ്പില്‍ കുടുങ്ങി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന വിവാദം കത്തിനില്‍ക്കവെയാണ് ലൈംഗിക തൊഴിലാളിക്കൊപ്പം അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തായത്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചു ബ്ലാക്ക്‌മെയ്ല്‍ ചെയ്താണു വരുണ്‍ ഗാന്ധിയില്‍ നിന്ന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്നാണ് ആരോപണം. …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപിനെതിരെ ലൈംഗികാ ആരോപണവുമായി പന്ത്രണ്ടാമത്തെ സ്ത്രീ, ഇത്തവണ എത്തിയത് പോണ്‍ ചിത്രങ്ങളിലെ നായിക. ലൊസാഞ്ചല്‍സില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് പ്രശസ്ത പോണ്‍ നായികയായ ജെസീക്ക ഡ്രാക്കേ ട്രംപിനെതിരായ പുതിയ ലൈഗിക ആരോപണം ഉന്നയിച്ചത്. ഇതോടെ ട്രംപിനെതിരെ ലൈംഗികാരോപണവുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം 12 ആയി. പത്തു വര്‍ഷം മുന്‍പ് …
മലയാളത്തില്‍ ഇന്നേവരെ ഇറങ്ങിയതില്‍ ഏറ്റവും ചെലവേറിയ സിനിമയുമായി വരികയാണ് സംവിധായകന്‍ ജയരാജ്. വടക്കന്‍പാട്ടിലെ ചന്തുവിന്റെ കഥ ഷേക്‌സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ജയരാജ് വീരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍. മലയാളത്തിനു പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും ഇറങ്ങുന്ന വീരം 30 കോടിയോളം രൂപ ചെലവഴിച്ചു നിര്‍മിച്ചതാണ്. കളരിപ്പയറ്റിന്റെ സാധ്യതകള്‍ പരമാവധി പകര്‍ത്തിയെടുക്കുന്ന ചിത്രത്തില്‍ രംഗ് ദേ …
സ്വന്തം ലേഖകന്‍: തൊടുപുഴയില്‍ വന്‍ പെണ്‍വാണിഭ വേട്ട, സിനിമാ നടി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍. തൊടുപുഴക്കു സമീപം കദളിക്കാട് സംസ്ഥാന പാതയോരത്ത് വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ഇടനിലക്കാരന്റെ കൈയില്‍നിന്ന് കണ്ടെടുത്ത ഡയറിയില്‍ 20 ലേറെ പെണ്‍കുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു. പാലക്കാട് സ്വദേശിയായ യുവതി, ഇടനിലക്കാരായ തൊടുപുഴ തെക്കുംഭാഗം സ്വദേശി മോഹനന്‍, പുറപ്പുഴ സ്വദേശി ബാബു, …
സ്വന്തം ലേഖകന്‍: സ്വര്‍ഗത്തില്‍ പോയി യേശുവിനെ കണ്ടു മടങ്ങിയെന്ന് അവകാശപ്പെട്ട യുവതിക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല മഹോത്സവം. യേശു തന്റെ ആത്മാവിനെ സ്വര്‍ഗത്തില്‍ കൊണ്ടു പോയി തിരിച്ചു ഭൂമിയില്‍ എത്തിച്ചുവെന്നാണ് യുവതിയുടെ അവകാശവാദം. സ്വര്‍ഗത്തില്‍ കണ്ട അത്ഭുതകരമായ കാര്യങ്ങളും യേശു തന്നോട് പറഞ്ഞ കാര്യങ്ങളും യുവതി വിശ്വാസികളുമായി പങ്കുവയ്ക്കുന്നതിന്റെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നേരത്തെ …