സ്വന്തം ലേഖകന്‍: കലാപ ബാധിത സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടെ ആദ്യ സംഘം എത്തുന്നു. ആഭ്യന്തര യുദ്ധം രൂക്ഷമായ ദക്ഷിണ സുഡാനില്‍നിന്ന് മലയാളികളടങ്ങിയ ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തും. ഇവരില്‍ 35 മലയാളികളും 32 തമിഴ്‌നാട്ടുകാരുമാണ്. രണ്ട് സി17 വ്യോമസേനാ വിമാനങ്ങള്‍ ഡല്‍ഹിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ അയച്ചിരുന്നു. തിരുവനന്തപുരത്ത് ഇറങ്ങുന്ന വിമാനം …
സ്വന്തം ലേഖകന്‍: ഡേവിഡ് കാമറണിന്റെ പൂച്ച ലാറിക്ക് സ്ഥാന ചലനമില്ല, പത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ തുടരും. ബ്രിട്ടീഷ് പ്രധാനമന്ത്രിപദം ഒഴിഞ്ഞ ഡേവിഡ് കാമറോണ്‍ പത്ത് ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗികവസതി വിട്ടെങ്കിലും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ച ലാറി പ്രധാനമന്ത്രിയുടെ വസതിയില്‍ തുടരും. ലാറിയെ വിട്ടിട്ടുപോകുന്നതില്‍ തനിക്ക് ഏറെ വിഷമമുണ്ടെന്ന് ഇന്നലെ പാര്‍ലമെന്റില്‍ അദ്ദേഹം പറഞ്ഞു. എലിശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: കശ്മീര്‍ സംഘര്‍ഷം, തകരുന്നത് യുവതീയുവാക്കളുടെ വിവാഹ സ്വപ്നങ്ങള്‍. കശ്മീരില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹങ്ങള്‍ മാറ്റിവെച്ചതായി അറിയിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ കൊണ്ട് ദിനപത്രങ്ങളുടെ പേജുകള്‍ നിറയുകയാണ്. സംഘര്‍ഷം കനക്കുന്നതോടെ ഓരോ ദിവസവും പുറത്തിറങ്ങുന്ന പത്രങ്ങളില്‍ ഇത്തരം പരസ്യങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. ശ്രീനഗറിലാണ് ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇവിടെ നിരോധനാജ്ഞ …
സ്വന്തം ലേഖകന്‍: കേരളത്തില്‍ ഭീഷണിയാകുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തിന്നും കയറ്റുമതി ചെയ്തും തീര്‍ക്കാമെന്ന് ഗവേഷകര്‍. എന്നാല്‍ കാര്‍ഷിക വിളകള്‍ക്കും ഒപ്പം മനുഷ്യനും ഭീഷണിയായിക്കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തിന്ന് തീര്‍ക്കാമെന്ന കണ്ടെത്തല്‍ സംബന്ധിച്ച് ശാസ്ത്ര സമൂഹത്തില്‍ ഭിന്നത. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തിന്നാന്‍ സാധിക്കുമെന്നും അതുകൊണ്ടുതന്നെ ഇവയെ കയറ്റുമതിചെയ്ത് പണമുണ്ടാക്കാമെന്നുമുള്ള സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഡേവിഡ് കാമറണ്‍ യുഗം അവസാനിച്ചു, മുന്‍ പ്രധാനമന്ത്രിക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ്. എലിസബത്ത് രാജ്ഞിയെ കണ്ട് രാജി സമര്‍പ്പിക്കുന്നതിനു മുമ്പേ പ്രധാനമന്ത്രി ഡേവിഡ് കാമറണിന് യാത്രയയപ്പ് നല്‍കുന്നതിതിന്റെ ഭാഗമായി പാര്‍ലമെന്റ് അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് അഭിവാദ്യങ്ങള്‍ നേര്‍ന്നു. തിരക്കുകളും ജനക്കൂട്ടത്തിന്റെ ആരവങ്ങളും എനിക്ക് നഷ്ടമാവുകയാണ്. പ്രതിപക്ഷത്തിന്റെ വിമര്‍ശ ശരങ്ങളും എനിക്ക് നഷ്ടമാകുന്നു. ഞാന്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ചരിത്രത്തിലെ രണ്ടാം വനിതാ പ്രധാനമന്ത്രിയായി തെരേസ മേയ് ചുമതലയേറ്റു. ഉരുക്കു വനിതയായ മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ഈ പദവി വഹിക്കുന്ന ആദ്യ വനിതയെന്ന പെരുമയുമായാണ് തെരേസ മേയ് ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് നടന്നുകയറുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുപോകണമെന്ന ബ്രെക്‌സിറ്റ് ഹിതപരിശോധനാഫലം നടപ്പാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മെയെ കാത്തിരിക്കുന്നത്. ബ്രെക്‌സിറ്റ് തീരുമാനം നടപ്പാക്കാന്‍ …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ മൂന്നു ദിവസം നീണ്ടു നിന്ന ഗതാഗത കുരുക്ക്, മരിച്ചവരുടെ എണ്ണം 12. ഇരുപത്തൊന്നു കിലോമീറ്ററുകളാണ് കുരുക്കില്‍പ്പെട്ട വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത്. ചൂടുപിടിച്ച കാറുകളില്‍ മണിക്കൂറുകളോളം ചിലവഴിച്ച് നിര്‍ജ്ജലീകരണത്തിന് വിധേയരായ പ്രായംചെന്നവരാണ് മരിച്ചവരില്‍ കൂടുതലും. വിഷപ്പുക ശ്വസിച്ച് ഒരു കുഞ്ഞും മരിച്ചു. ഇത്രയും നീണ്ട സമയം വാഹനങ്ങളുടെ എയര്‍ കണ്ടീഷനറുകള്‍ പുറംതള്ളിയ വാതകങ്ങളും മരണനിരക്ക് …
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കാന്‍ മലയാളിയായ പിആര്‍ ശ്രീജേഷ്. ഇതോടെ ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളിയാകും ശ്രീജേഷ്. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ അംഗമായ ശ്രീജേഷിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി നേടിയത്. ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ശ്രീജേഷിന്റെ പ്രകടനവും …
സ്വന്തം ലേഖകന്‍: മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് അംഗത്വം, ഔദ്യോഗിക സ്ഥിരീകരണത്തിന് തെളിവില്ലെന്ന് കേന്ദ്രം. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ വിലയിരുത്തല്‍. കേരളത്തില്‍ നിന്ന് മാത്രമല്ല, രാജ്യമൊട്ടാകെയുള്ള ചെറുപ്പക്കാര്‍ നാട് വിടുന്നുണ്ട്. ഇത് ആശങ്കാജനകമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി പ്രതികരിച്ചു. മലയാളികള്‍ അടക്കമുള്ളവരെ കാണാതായ സംഭവത്തില്‍ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചു. കേരളത്തില്‍ നിന്ന് …
സ്വന്തം ലേഖകന്‍: കശ്മീര്‍ കലാപത്തിനു തൊട്ടുപുറകെ പാകിസ്താനില്‍ പട്ടാള ഭരണം വേണമെന്ന് ആവശ്യമുയരുന്നു. 13 പാക് നഗരങ്ങളില്‍ രാജ്യത്ത് പട്ടാളം ഭരണം പിടിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘മൂവ് ഓണ്‍ പാകിസ്താന്‍’ എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്. സൈനിക നിയമം ഏര്‍പ്പെടുത്തണമെന്നും സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പുതിയ ഭരണകൂടത്തെ നിയമിക്കണമെന്നുമാണ് പോസ്റ്ററുകളിലെ ആവശ്യം. …