1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മദീന ചാവേര്‍ സ്‌ഫോടനങ്ങള്‍, അറസ്റ്റിലായ 19 പേരില്‍ 12 പേരും പാക്കിസ്ഥാന്‍ പൗരന്മാരാണെന്ന് സൗദി
മദീന ചാവേര്‍ സ്‌ഫോടനങ്ങള്‍, അറസ്റ്റിലായ 19 പേരില്‍ 12 പേരും പാക്കിസ്ഥാന്‍ പൗരന്മാരാണെന്ന് സൗദി
സ്വന്തം ലേഖകന്‍: മദീന ചാവേര്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റിലായ 19 പേരില്‍ 12 പേരും പാക്കിസ്ഥാന്‍ പൗരന്മാരാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രവാചകപ്പള്ളി സ്ഥിതി ചെയ്യുന്ന മദീനയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച ചാവേര്‍ സൗദി പൗരനായ നയീര്‍ മുസ്‌ലിം ഹമദാണ്. ഇയാള്‍ ലഹരി മരുന്നിന് അടിമയായിരുന്നെന്നും സൗദി അധികൃതര്‍ വെളിപ്പെടുത്തി. ഷിയാകള്‍ക്കു പ്രാമുഖ്യമുള്ള ഖാത്തിഫ് …
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയില്‍, സുപ്രധാന വ്യാപാര കരാറുകളില്‍ ഒപ്പുവക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയില്‍, സുപ്രധാന വ്യാപാര കരാറുകളില്‍ ഒപ്പുവക്കും
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയില്‍, സുപ്രധാന വ്യാപാര കരാറുകളില്‍ ഒപ്പുവക്കും. അഞ്ചു ദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മൊസാംബിക് തലസ്ഥാനമായ മാപുടോയിലെത്തിയത്. യുവജനക്ഷേമം, മയക്കുമരുന്നുകളുടെ നിയന്ത്രണം എന്നിങ്ങനെ രണ്ടു കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രി മോദിയുടെയും മൊസാംബിക് പ്രസിഡന്റ് ഫിലിപി ന്യൂസിയുടെയും സാന്നിധ്യത്തിലായിരുന്നു കരാറില്‍ ഒപ്പിട്ടത്. മൊസാംബിക്കിലെ …
സാമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുന്ന സ്ത്രീകളുടെ രക്ഷക്ക് ഹാഷ്ടാഗുമായി മനേക ഗാന്ധി
സാമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുന്ന സ്ത്രീകളുടെ രക്ഷക്ക് ഹാഷ്ടാഗുമായി മനേക ഗാന്ധി
സ്വന്തം ലേഖകന്‍: സാമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ചെയ്യപ്പെടുന്ന സ്ത്രീകളുടെ രക്ഷക്ക് ഹാഷ്ടാഗുമായി മനേക ഗാന്ധി. സമൂഹ മാധ്യമങ്ങളില്‍ ക്രൂരമായ ട്രോളിംഗിന് ഇരയാകുന്ന സ്ത്രീകളെ സഹായിക്കാനാണ് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രിയായ മനേക ഗാന്ധി പുതിയ ഹാഷ്ടാഗ് അവതരിപ്പിച്ചത്. ട്രോള്‍ ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് മന്ത്രി ഏര്‍പ്പെടുത്തിയ #IamTrolledHelp എന്ന ഹാഷ്ടാഗ് വഴിയോ gandhim@nic.in ഇമെയില്‍ വഴിയോ പരാതിപ്പെടാം. ഇത്തരം …
ലഖ്‌നൗവിലെ ഐഷ്ബാഘ് മോസ്‌കില്‍ 3 നൂറ്റാണ്ടിനു ശേഷം സ്ത്രീകള്‍ക്ക് പ്രവേശനം
ലഖ്‌നൗവിലെ ഐഷ്ബാഘ് മോസ്‌കില്‍ 3 നൂറ്റാണ്ടിനു ശേഷം സ്ത്രീകള്‍ക്ക് പ്രവേശനം
സ്വന്തം ലേഖകന്‍: ലഖ്‌നൗവിലെ ഐഷ്ബാഘ് മോസ്‌കില്‍ 3 നൂറ്റാണ്ടിനു ശേഷം സ്ത്രീകള്‍ക്ക് പ്രവേശനം. മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള പള്ളിയില്‍ ഇത് ആദ്യമായാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കിയത്. പള്ളിയിലെ മുഖ്യ ഇമാമായ മൗലാന ഖാലിദ് റഷീദിന്റെ ശ്രമഫലമായാണ് സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ഥികാന്‍ അവസരം ലഭിച്ചത്. സ്ത്രീകള്‍ക്കും …
ട്വിറ്റര്‍ അക്കൗണ്ടില്‍ അശ്ലീല ചിത്രവും ലിങ്കും, നാസക്ക് ഹാക്കര്‍മാര്‍ കൊടുത്ത പണി
ട്വിറ്റര്‍ അക്കൗണ്ടില്‍ അശ്ലീല ചിത്രവും ലിങ്കും, നാസക്ക് ഹാക്കര്‍മാര്‍ കൊടുത്ത പണി
സ്വന്തം ലേഖകന്‍: ട്വിറ്റര്‍ അക്കൗണ്ടില്‍ അശ്ലീല ചിത്രവും ലിങ്കും, നാസക്ക് ഹാക്കര്‍മാര്‍ കൊടുത്ത പണി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്കര്‍മാര്‍ റാഞ്ചിയത്. 2009 ല്‍ നാസ വിക്ഷേപിച്ച കെപ്ലര്‍, കെ2 എന്നീ ബഹീരാകാശ പേടകത്തിന്റെ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്ന അക്കൗണ്ടാണു ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്ത അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം …
ഗോവധ നിരോധനവും ക്രിക്കറ്റ് ബോളിന്റെ വിലയും തമ്മിലെന്താണ് ബന്ധം? വിപണി ഉത്തരം പറയുന്നു
ഗോവധ നിരോധനവും ക്രിക്കറ്റ് ബോളിന്റെ വിലയും തമ്മിലെന്താണ് ബന്ധം? വിപണി ഉത്തരം പറയുന്നു
സ്വന്തം ലേഖകന്‍: ഗോവധ നിരോധനവും ക്രിക്കറ്റ് ബോളിന്റെ വിലയും തമ്മിലെന്താണ് ബന്ധം? വിപണി ഉത്തരം പറയുന്നു. 400 രൂപ വിലയുണ്ടായിരുന്ന ബോളിന് ഇപ്പോള്‍ 800 രൂപ കൊടുക്കേണ്ട അവസ്ഥയാണെന്നാന് വ്യാപാരികള്‍ പറയുന്നത്. വില കുത്തനെ ഉയരാന്‍ കാരണമായി മിക്കവരും ചൂണ്ടിക്കാണിക്കുന്നതാകട്ടെ ഗോവധ നിരോധനവും. ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമായ വസ്തുവാണ് പശുവിന്റെ തുകല്‍. ഗോവധനിരോധനം നിലവിലുണ്ടായിരുന്നുവെങ്കിലും …
ഗായകന്‍ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന് ബിജെപി എംപി സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ്, ഇല്ലെന്ന് പ്രഭാ യേശുദാസ്
ഗായകന്‍ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന് ബിജെപി എംപി സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ്, ഇല്ലെന്ന് പ്രഭാ യേശുദാസ്
സ്വന്തം ലേഖകന്‍: ഗായകന്‍ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന് ബിജെപി എംപി സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ്, ഇല്ലെന്ന് പ്രഭാ യേശുദാസ്. ” എല്ലാ വിരാട് ഹിന്ദുക്കളുടെയും ശ്രദ്ധക്ക്. ഗായകന്‍ യേശുദാസ് ഹിന്ദുമതത്തിലേക്ക് മാറിയെന്ന ട്വിറ്റര്‍ വാര്‍ത്ത ശരിയാണെങ്കില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അഭിമാനിക്കാവുന്നതാണ്” എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. സ്വാമിയുടെ ട്വീറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയും വാര്‍ത്ത മറ്റു സമൂഹ മാധ്യമങ്ങള്‍ …
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഇളവുകള്‍ അനുവദിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഇളവുകള്‍ അനുവദിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ
സ്വന്തം ലേഖകന്‍: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഇളവുകള്‍ അനുവദിക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ്ങിനും മറ്റു സേവനങ്ങള്‍ക്കും ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിക്കാനാണ് റെയില്‍വേയുടെ നീക്കം. ആള്‍മാറാട്ടം തടയാനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.രണ്ടു ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ യാത്രാ ടിക്കറ്റില്‍ ഇളവുകള്‍ ലഭിക്കുന്നവര്‍ക്കാണ് ആധാര്‍ കാര്‍ഡ് …
നികുതി വെട്ടിപ്പു കേസില്‍ ലയണല്‍ മെസിക്ക് 21 മാസം തടവ് ശിക്ഷ, ജയിലില്‍ പോകാതെ രക്ഷപ്പെടാന്‍ അവസരം
നികുതി വെട്ടിപ്പു കേസില്‍ ലയണല്‍ മെസിക്ക് 21 മാസം തടവ് ശിക്ഷ, ജയിലില്‍ പോകാതെ രക്ഷപ്പെടാന്‍ അവസരം
സ്വന്തം ലേഖകന്‍: നികുതി വെട്ടിപ്പു കേസില്‍ ലയണല്‍ മെസിക്ക് 21 മാസം തടവ് ശിക്ഷ, ജയിലില്‍ പോകാതെ രക്ഷപ്പെടാന്‍ അവസരം. ബാഴ്‌സലോണ കോടതിയാണു ശിക്ഷ വിധിച്ചത്. കേസില്‍ മെസിയുടെ പിതാവു ജോര്‍ജ് മെസിക്കും 21 മാസം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പു നടത്തിയതില്‍ 14 കോടി രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ …
ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കോഴിക്കോട് സ്വദേശിക്ക് മോചനം
ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കോഴിക്കോട് സ്വദേശിക്ക് മോചനം
സ്വന്തം ലേഖകന്‍: ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കോഴിക്കോട് സ്വദേശിക്ക് മോചനം. കഴിഞ്ഞ മാര്‍ച്ചില്‍ ട്രിപ്പോളിയിലെ ജോലി സ്ഥലത്തു നിന്നു തട്ടിക്കൊണ്ടുപോയ കോഴിക്കോട് പേരാമ്പ്ര സ്വദേശി റെജി ജോസഫിനെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിക്കുകയായിരുന്നു. റെജി ജോസഫിനെ മോചിപ്പിക്കാന്‍ കഴിഞ്ഞെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അസ്ഹര്‍ഖാന്റെ ശ്രമഫലമായാണ് ഇത് സാധ്യമായതെന്നും സുഷമാ സ്വരാജ് ഡല്‍ഹിയില്‍ പറഞ്ഞു. …