1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കശ്മീര്‍ സംഘര്‍ഷം തുടരുന്നു, താഴ്വരയിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ തീരുമാനം
കശ്മീര്‍ സംഘര്‍ഷം തുടരുന്നു, താഴ്വരയിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: കശ്മീര്‍ സംഘര്‍ഷം തുടരുന്നു, താഴ്വരയിലേക്ക് കൂടുതല്‍ സേനയെ അയക്കാന്‍ തീരുമാനം. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ വധത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തുടങ്ങിയ സംഘര്‍ഷങ്ങള്‍ക്ക് കുറവില്ലാത്ത സാഹചര്യത്തിലാണ് കശ്മീരിലേക്ക് കൂടുതല്‍ സേനയെ നിയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ഒമ്പതു പേര്‍കൂടി കൊല്ലപ്പെട്ടതോടെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 30 ആയി. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം 300 …
കുരങ്ങു ഭാഷയുടെ രഹസ്യപ്പൂട്ട് പൊളിച്ച് ഫ്രാന്‍സിലെ ഒരു സംഘം ഗവേഷകര്‍
കുരങ്ങു ഭാഷയുടെ രഹസ്യപ്പൂട്ട് പൊളിച്ച് ഫ്രാന്‍സിലെ ഒരു സംഘം ഗവേഷകര്‍
സ്വന്തം ലേഖകന്‍: കുരങ്ങു ഭാഷയുടെ രഹസ്യപ്പൂട്ട് പൊളിച്ച് ഫ്രാന്‍സിലെ ഒരു സംഘം ഗവേഷകര്‍. ഫ്രാന്‍സിലെ നാഷനല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെയും ന്യൂയോര്‍ക് സര്‍വകലാശാലയിലേയും ഗവേഷകര്‍ പ്രഫസര്‍ ഫിലിപ് ഷെല്‍ങ്കറിന്റെ നേതൃത്വത്തിലാണ് കുരങ്ങന്മാരുടെ ഭാഷയില്‍ ഗവേഷണം നടത്തുന്നത്. പരസ്പരം അപകട മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും മറ്റു രീതിയില്‍ വിവരങ്ങള്‍ കൈമാറുമ്പോഴും ചില പ്രത്യേകരീതിയിലുള്ള ശബ്ദങ്ങള്‍ ഉപയോഗിക്കുന്നതായി ഗവേഷകര്‍ …
ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന 21 കാരിക്ക് 3 മാസം ഗര്‍ഭം, തലപുകഞ്ഞ് അധികൃതര്‍
ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന 21 കാരിക്ക് 3 മാസം ഗര്‍ഭം, തലപുകഞ്ഞ് അധികൃതര്‍
സ്വന്തം ലേഖകന്‍: ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന 21 കാരിക്ക് 3 മാസം ഗര്‍ഭം, തലപുകഞ്ഞ് അധികൃതര്‍. യുപിയിലെ ഒരു ജയിലില്‍ തടവില്‍ കഴിയുന്ന തടവുകാരിക്ക് സോണോഗ്രഫി നടത്തിയപ്പോഴാണ് സംഭവം പുറത്തായത്. കൊലപാതകവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ജയിലില്‍ എത്തുന്നത്. റിപ്പോര്‍ട്ട് അനുസരിച്ചു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു സംശയം തോന്നിയ സീനിയര്‍ പ്രിസണ്‍ കണ്‍സള്‍ട്ടിന്റെ നിര്‍ദേശത്തെ …
ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍, അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക്, കോഴിക്കോട് കാണാതായ എം.ബി.ബി.എസ്.വിദ്യാര്‍ഥിനി കാമുകനൊപ്പം പിടിയില്‍
ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍, അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക്, കോഴിക്കോട് കാണാതായ എം.ബി.ബി.എസ്.വിദ്യാര്‍ഥിനി കാമുകനൊപ്പം പിടിയില്‍
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍, അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക്. സംസ്ഥാനത്ത് നിന്ന് ഇതുവരെ 21 പേരെ കാണാതായതായി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് നിന്ന് കാണാതായ 11 പേര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ കേരള പോലീസ് തീരുമാനിച്ചു. കേസ് എന്‍.ഐ.എയ്ക്ക് കൈമാറുന്നതിന് മുന്നോടിയായാണ് ഈ നടപടി. ഇതില്‍ അഞ്ച് പേര്‍ക്ക് ഐ.എസുമായി നേരിട്ട് …
തെരേസ മേയ് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കുന്നു, മാര്‍ഗരറ്റ് താച്ചര്‍ക്കു ശേഷം ഈ സ്ഥാനത്തെത്തുന്ന വനിത
തെരേസ മേയ് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കുന്നു, മാര്‍ഗരറ്റ് താച്ചര്‍ക്കു ശേഷം ഈ സ്ഥാനത്തെത്തുന്ന വനിത
സ്വന്തം ലേഖകന്‍: തെരേസ മേയ് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കുന്നു, മാര്‍ഗരറ്റ് താച്ചര്‍ക്കു ശേഷം ഈ സ്ഥാനത്തെത്തുന്ന വനിത. മത്സരത്തില്‍ തെരേസയുടെ ഏക എതിരാളിയായിരുന്ന ആന്‍ഡ്രിയ ലീഡ്‌സം മത്സര രംഗത്തു നിന്നു പിന്മാറിയതോടെയാണു നിലവിലെ ആഭ്യന്തര സെക്രട്ടറികൂടിയായ തെരേസ മെയ് തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായത്. തെരേസ മെയ് പ്രധാനമന്ത്രി പദത്തിലെത്താന്‍ യോഗ്യയായ വനിതയാണെന്നു ആന്‍ഡ്രിയ ലീഡ്‌സം …
പോര്‍ച്ചുഗല്‍ യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാക്കന്മാര്‍, ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു
പോര്‍ച്ചുഗല്‍ യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാക്കന്മാര്‍, ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു
സ്വന്തം ലേഖകന്‍: പോര്‍ച്ചുഗല്‍ യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാക്കന്മാര്‍, ഫ്രാന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ആതിഥേയരായ ഫ്രാന്‍സിനെ കീഴ്ടടക്കി പോര്‍ച്ചുഗല്‍ തങ്ങളുടെ ആദ്യ യൂറോ കപ്പ് കിരീടം സ്വന്തമാക്കി. സാഞ്ചസിനു പകരക്കാരനായി ഇറങ്ങിയ എഡറാണ് എക്‌സ്ട്രാ ടൈമില്‍ പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്. 2004 ല്‍ യൂറോ കപ്പ് ഫൈനലിലെത്തിയതാണ് പോര്‍ച്ചുഗലിന്റെ ഇതിനുമുമ്പുള്ള വലിയ നേട്ടം. …
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം വീണ്ടും തുടങ്ങാന്‍ ഒരുങ്ങി കോണ്‍ഗ്രസ്
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം വീണ്ടും തുടങ്ങാന്‍ ഒരുങ്ങി കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം വീണ്ടും തുടങ്ങാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് എട്ടുവര്‍ഷം മുമ്പ് നിര്‍ത്തിവെച്ച നാഷനല്‍ ഹെറാള്‍ഡിന്റെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാവുമെന്ന് പാര്‍ട്ടി ട്രഷററും പത്രത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിച്ചിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ചെയര്‍മാനുമായ മോത്തിലാല്‍ വോറ പറഞ്ഞു. ജനുവരിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. …
നാഗാലാന്‍ഡുകാര്‍ക്ക് ഇനി അധികകാലം ഇഷ്ടവിഭവമായ പട്ടിയിറച്ചി കഴിക്കാന്‍ കഴിയില്ല, കാരണം?
നാഗാലാന്‍ഡുകാര്‍ക്ക് ഇനി അധികകാലം ഇഷ്ടവിഭവമായ പട്ടിയിറച്ചി കഴിക്കാന്‍ കഴിയില്ല, കാരണം?
സ്വന്തം ലേഖകന്‍: നാഗാലാന്‍ഡുകാര്‍ക്ക് ഇനി അധികകാലം ഇഷ്ടവിഭവമായ പട്ടിയിറച്ചി കഴിക്കാന്‍ കഴിയില്ല, കാരണം?. നാഗാലാന്‍ഡ് ഭക്ഷണ മെനുവിലെ പ്രധാന വിഭവമായ പട്ടിയിറച്ചി നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. പട്ടിയിറച്ചി നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നഗരതദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് …
കശ്മീര്‍ കലാപം, മരണം 21 ആയി, ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹന്‍ വാനിയുടെ കൊലപാതകത്തെ അപലപിച്ച് പാകിസ്താന്‍
കശ്മീര്‍ കലാപം, മരണം 21 ആയി, ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹന്‍ വാനിയുടെ കൊലപാതകത്തെ അപലപിച്ച് പാകിസ്താന്‍
സ്വന്തം ലേഖകന്‍: കശ്മീര്‍ കലാപം, മരണം 21 ആയി, ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹന്‍ വാനിയുടെ കൊലപാതകത്തെ അപലപിച്ച് പാകിസ്താന്‍. ബര്‍ഹനെയും മറ്റ് നിരപരാധികളെയും ഇന്ത്യ വധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് പാകിസ്താന്‍ ആരോപിച്ചു. കശ്മീരികളുടെ സ്വയം നിര്‍ണയാവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കശ്മീര്‍ നേതാക്കളെ ജയിലിടക്കുന്നതിനെതിരെയും പാകിസ്താന്‍ വിമര്‍ശനം …
മലയാളികളെ ഇസ്ലാമിക് സ്റ്റേറ്റിലെത്തിക്കുന്നത് തൃക്കരിപ്പൂര്‍ സ്വദേശിയെന്ന് സൂചന, കാണാതായവര്‍ സിറിയയിലും അഫ്ഗാനിലുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍
മലയാളികളെ ഇസ്ലാമിക് സ്റ്റേറ്റിലെത്തിക്കുന്നത് തൃക്കരിപ്പൂര്‍ സ്വദേശിയെന്ന് സൂചന, കാണാതായവര്‍ സിറിയയിലും അഫ്ഗാനിലുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍
സ്വന്തം ലേഖകന്‍: മലയാളികളെ ഇസ്ലാമിക് സ്റ്റേറ്റിലെത്തിക്കുന്നത് തൃക്കരിപ്പൂര്‍ സ്വദേശിയെന്ന് സൂചന, കാണാതായവര്‍ സിറിയയിലും അഫ്ഗാനിലുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍. കേരളത്തില്‍ നിന്നും മലയാളികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ക്കുന്നത് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദ് ആണെന്നും ഖുര്‍ആന്‍ ക്ലാസ്സുകളെന്ന പേരില്‍ ഇയാള്‍ അതിനുള്ള തയാറെടുപ്പുകള്‍ നടത്തിയിരുന്നതായും കാണാതായ ഇജാസിന്റെ ബന്ധു മുജീബ് ആരോപിച്ചു. ബങ്കളുരുവില്‍ നിന്നും …