1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ധാക്ക റെസ്റ്റോറന്റ് സ്‌ഫോടനം സാമ്പിള്‍ വെടിക്കെട്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റ്, ഭീഷണിയുമായി പുതിയ വീഡിയോ
ധാക്ക റെസ്റ്റോറന്റ് സ്‌ഫോടനം സാമ്പിള്‍ വെടിക്കെട്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റ്, ഭീഷണിയുമായി പുതിയ വീഡിയോ
സ്വന്തം ലേഖകന്‍: ധാക്ക റെസ്റ്റോറന്റ് സ്‌ഫോടനം സാമ്പിള്‍ വെടിക്കെട്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റ്, ഭീഷണിയുമായി പുതിയ വീഡിയോ. ഇരുപതു പേര്‍ കൊല്ലപ്പെട്ട ധാക്ക സ്‌ഫോടനത്തിനു പിന്നാലെ ബംഗ്ലാദേശില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്നാണ് ഭീകര സംഘടന വീഡിയോയില്‍ ഭീഷണി മുഴക്കുന്നത്. ലോകത്ത് ശരീഅത്ത് നിയമം പ്രബല്യത്തില്‍ വരുന്നിടം വരെ ഇത്തരം ആക്രമണങ്ങള്‍ പ്രതിക്ഷിക്കാം എന്നും ഐ എസ് പുറത്തിറക്കിയ …
ഒടുവില്‍ പെരുമാള്‍ മുരുകന് നീതി, വിവാദ പുസ്തകം അര്‍ധനാരീശ്വരന്‍ പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി
ഒടുവില്‍ പെരുമാള്‍ മുരുകന് നീതി, വിവാദ പുസ്തകം അര്‍ധനാരീശ്വരന്‍ പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി
സ്വന്തം ലേഖകന്‍: ഒടുവില്‍ പെരുമാള്‍ മുരുകന് നീതി, വിവാദ പുസ്തകം അര്‍ധനാരീശ്വരന്‍ പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പെരുമാള്‍ മുരുകന്റെ വിവാദ പുസ്തകം ‘മാതൊരുഭാഗന്‍’ (അര്‍ധനാരീശ്വരന്‍) പിന്‍വലിച്ച് അദ്ദേഹം മാപ്പ് പറയണമെന്ന് നാമയ്ക്കല്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. 2015 ജനുവരി 12 ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പുസ്തകത്തില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ …
കെട്ടിടത്തിനു മുകളില്‍ നിന്നു നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോ, പ്രതി ചെന്നൈയിലെ മെഡിക്കല്‍ വിദ്യാര്‍ഥി
കെട്ടിടത്തിനു മുകളില്‍ നിന്നു നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോ, പ്രതി ചെന്നൈയിലെ മെഡിക്കല്‍ വിദ്യാര്‍ഥി
സ്വന്തം ലേഖകന്‍: കെട്ടിടത്തിനു മുകളില്‍ നിന്നു നായക്കുട്ടിയെ വലിച്ചെറിയുന്ന വീഡിയോ, പ്രതി ചെന്നൈയിലെ മെഡിക്കല്‍ വിദ്യാര്‍ഥി. വീഡിയോ സമൂഹ മാധ്യമങ്ങള്‍ പരക്കെ ചര്‍ച്ചയായതിനു പിന്നാലെയാണ് വീഡിയോക്കു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞത്. ചെന്നൈ മാത മെഡിക്കല്‍ കോളേജിലെ ഗൗതം എസ് എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയാണു വീഡിയോയില്‍ നായയെ വലിച്ചെറിയുന്നതെന്ന് വ്യക്തമായി. ഇയാളും സുഹൃത്തും ചേര്‍ന്ന് ഒരു നേരമ്പോക്കിനു വേണ്ടിയാണു …
മദീനയില്‍ ചാവേര്‍ ആക്രമണം നടത്തിയത് പാക് പൗരനെന്ന ആരോപണവുമായി സൗദി
മദീനയില്‍ ചാവേര്‍ ആക്രമണം നടത്തിയത് പാക് പൗരനെന്ന ആരോപണവുമായി സൗദി
സ്വന്തം ലേഖകന്‍: മദീനയില്‍ ചാവേര്‍ ആക്രമണം നടത്തിയത് പാക് പൗരനെന്ന ആരോപണവുമായി സൗദി. പുണ്യ നഗരമായ മദീനയില്‍ ചാവേര്‍ ആക്രമണം നടത്തിയത് അബ്ദുള്ള ഖല്‍സാര്‍ ഖാന്‍ എന്ന 34 കാരനാണെന്ന് സൗദി ഔദ്യോഗിക വക്താവ് വ്യക്തമാക്കി. ഇയാള്‍ കുടുംബത്തോടൊപ്പം ജിദ്ദയിലെ റെഡ് സീ പോര്‍ട്ടിലാണു താമസം. പന്ത്രണ്ട് വര്‍ഷം മുമ്പു ഡ്രൈവറായി ജോലിനോക്കാന്‍ വേണ്ടിയാണ് ഇയാള്‍ …
സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതയുടെ കഥകള്‍ വീണ്ടും, കുട്ടികള്‍ക്കു മുന്നില്‍ തലവെട്ടുന്ന ചിത്രം പുറത്ത്
സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതയുടെ കഥകള്‍ വീണ്ടും, കുട്ടികള്‍ക്കു മുന്നില്‍ തലവെട്ടുന്ന ചിത്രം പുറത്ത്
സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതയുടെ കഥകള്‍ വീണ്ടും, കുട്ടികള്‍ക്കു മുന്നില്‍ തലവെട്ടുന്ന ചിത്രം പുറത്ത്. സിറിയയിലെ റാക്കയിലാണ് ആരാച്ചാര്‍ ജനക്കൂട്ടത്തിനു മുന്‍പില്‍ വെച്ച് ഒരാളുടെ തല വെട്ടാന്‍ പോകുന്ന ചിത്രം എടുത്തിരിക്കുന്നത്. ഒപ്പം പുറത്തുവിട്ട രണ്ടാമത്തെ ചിത്രത്തില്‍ തലവെട്ടുകയും ചെയ്യുന്നുണ്ട്. കുട്ടികളടങ്ങുന്ന വന്‍ ജനാവലിക്കു മുന്‍പില്‍ വെച്ചാണ് ഐസിസിന്റെ തലവെട്ടല്‍ പ്രദര്‍ശനം …
കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച
കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച
സ്വന്തം ലേഖകന്‍: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. മാസപ്പിറവി കാണാത്തതിനാല്‍ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബും കോഴിക്കോട് ഖാസിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അറിയിച്ചു. എവിടെയും മാസപ്പിറവി കണ്ടതായി റിപ്പോര്‍ട്ടില്ലാത്തതിനാലും 30 നോമ്പ് പൂര്‍ത്തിയാക്കിയതിനാലുമാണ് മറ്റന്നാള്‍ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
ഭാഷയുടെ മതിലുകള്‍ തകര്‍ക്കാന്‍ ഫേസ്ബുക്ക്, മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍ ടൂള്‍ വരുന്നു
ഭാഷയുടെ മതിലുകള്‍ തകര്‍ക്കാന്‍ ഫേസ്ബുക്ക്, മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍ ടൂള്‍ വരുന്നു
സ്വന്തം ലേഖകന്‍: ഭാഷയുടെ മതിലുകള്‍ തകര്‍ക്കാന്‍ ഫേസ്ബുക്ക്, മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍ ടൂള്‍ വരുന്നു. ലോകത്തെ ഏതു ഭാഷയിലെയും പോസ്റ്റുകള്‍ വായിക്കാനും കമന്റ് ചെയ്യാനും അവസരം ഒരുക്കുന്ന പുതിയ സംവിധാനമാണ് മള്‍ട്ടിലിംഗ്വര്‍ കമ്പോസര്‍. ഇതോടെ എഫ്.ബി അക്കൗണ്ട് ഉള്ള ആര്‍ക്കും സ്വന്തം ഭാഷയില്‍ തങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ അന്യഭാഷാ സുഹൃത്തുക്കളെക്കൂടി വായിപ്പിക്കാം. പല ഭാഷകളിലൂടെയാണ് ആളുകള്‍ ഫേസ്ബുക്കിലൂടെ …
ഫ്‌ലിപ്കാര്‍ട്ടിനെ പറ്റിച്ച ചെന്നൈക്കാരന്‍ അടിച്ചുമാറ്റി സ്വന്തമാക്കിയത് 12 ഐഫോണുകള്‍
ഫ്‌ലിപ്കാര്‍ട്ടിനെ പറ്റിച്ച ചെന്നൈക്കാരന്‍ അടിച്ചുമാറ്റി സ്വന്തമാക്കിയത് 12 ഐഫോണുകള്‍
സ്വന്തം ലേഖകന്‍: ഫ്‌ലിപ്കാര്‍ട്ടിനെ പറ്റിച്ച ചെന്നൈക്കാരന്‍ അടിച്ചുമാറ്റി സ്വന്തമാക്കിയത് 12 ഐഫോണുകള്‍. ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഡെലിവറി ഏജന്റായ ചെന്നൈ സ്വദേശി നവീനാണ് മോഷണം നടത്തിയത്. വിവിധ തവണകളായി അഞ്ച് ലക്ഷം രൂപയുടെ ഐ ഫോണുകള്‍ ഇയാള്‍ തട്ടിയെടുത്തു. താന്‍ ഡെലിവറി നടത്തുന്ന മേഖലയില്‍ വ്യാജ വിലാസത്തില്‍ ഫോണ്‍ ബുക്ക് ചെയ്യുന്നതാണ് ഇയാളുടെ തട്ടിപ്പിന്റെ …
ഇന്ത്യ ചൈനയോട് 60 കളിലെ യുദ്ധമനോഭാവം വച്ചുപുലര്‍ത്തുന്നതായി ചൈനീസ് പത്രം, ഒപ്പം ചൈനയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്
ഇന്ത്യ ചൈനയോട് 60 കളിലെ യുദ്ധമനോഭാവം വച്ചുപുലര്‍ത്തുന്നതായി ചൈനീസ് പത്രം, ഒപ്പം ചൈനയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ഇന്ത്യ ചൈനയോട് 60 കളിലെ യുദ്ധമനോഭാവം വച്ചുപുലര്‍ത്തുന്നതായി ചൈനീസ് പത്രം, ഒപ്പം ചൈനയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്. ചൈനീസ്? സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് പത്രമാണ് 1960 കളിലെ മാനസികാവസ്ഥയാണ് ഇന്ത്യ വെച്ചുപുലര്‍ത്തുന്നതെന്ന് ആരോപിക്കുന്നത്. ഇന്ത്യക്ക് എന്‍.എസ്?.ജി അംഗത്വം ലഭിക്കാത്തതിനു പിന്നില്‍ ചൈനയാണെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ വിമര്‍ശനത്തിനു തിരിച്ചടിയായാണ് ചൈനീസ് പത്രത്തിന്റെ ഈ ആരോപണം. …
ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് ചാവേര്‍ പൊട്ടിത്തെറിച്ചു, രണ്ടു സൈനികര്‍ക്ക് പരിക്ക്
ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് ചാവേര്‍ പൊട്ടിത്തെറിച്ചു, രണ്ടു സൈനികര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് ചാവേര്‍ പൊട്ടിത്തെറിച്ചു, രണ്ടു സൈനികര്‍ക്ക് പരിക്ക്. കോണ്‍സുലേറ്റിനടുത്ത സുലൈമാന്‍ ഫഖീഹ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോണ്‍സുലേറ്റിനകത്ത് ആരും ഉണ്ടാകാതിരുന്നതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. സ്‌ഫോടനം നടന്നയുടനെ സ്ഥലം പൊലീസ് വളഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേറിന്റെ ശരീരം ചിന്നിച്ചിതറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തിങ്കളാഴ്ച …