സ്വന്തം ലേഖകന്‍: പ്രശസ്തി തുണയായി, മലാല യൂസഫ് സായി കോടീശ്വരിയായി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയതിനു താലിബാന്റെ ആക്രമണത്തിനിരയായ പാക് പെണ്‍കുട്ടി മലാല യൂസഫ് സായിക്ക് കോടികളുടെ വരുമാനമെന്ന് റിപ്പോര്‍ട്ട്. ഐ ആം മലാല എന്ന ഓര്‍മക്കുറിപ്പിന്റെ 18 ലക്ഷം കോപ്പികള്‍ ലോകമാസകലം വിറ്റഴിഞ്ഞെന്നാണു കണക്ക്. യുകെയില്‍ മാത്രം മൂന്നുലക്ഷത്തോളം കോപ്പികള്‍ വിറ്റു. വിറ്റുവരവ് 22ലക്ഷം പൗണ്ട്.സണ്‍ഡേ …
സ്വന്തം ലേഖകന്‍: ഇസ്റ്റാംബുള്‍ ചാവേര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിക്കെന്ന് ബോളിവുഡ് സൂപ്പര്‍താരം ഋതിക് റോഷന്‍. ഋതിക് റോഷനും മക്കളായ റിഹാനും റിഥാനും ഇസ്താംബൂള്‍ ചാവേര്‍ ആക്രമണത്തിന് ഏതാനും മണിക്കൂര്‍ മുന്‍പുവരെ അറ്റാര്‍ടക് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നുവെന്ന് ഋതിക് തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വിമാനത്താവളത്തില്‍ എത്താന്‍ വൈകിയതിനാല്‍ പോകേണ്ടിയിരുന്ന വിമാനത്തില്‍ ഋതികിനും മക്കള്‍ക്കും ബിസിനസ് ക്ലാസ് …
സ്വന്തം ലേഖകന്‍: ബലാത്സംഗ പരാമര്‍ശം, ക്ഷമാപണം നടത്തില്ലെന്ന് സല്‍മാന്‍ ഖാന്‍. ‘ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ’ എന്ന പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ വനിതാ കമീഷന്‍ അയച്ച നോട്ടീസിന് മറുപടി നല്‍കവെയാണ് ഖേദപ്രകടനം നടത്തില്ലെന്ന് വ്യക്തമാക്കിയത്. സല്‍മാന്റെ അഭിഭാഷകന്‍ അയച്ച മറുപടി ലഭിച്ചുവെന്നും എന്നാല്‍, കമീഷന്‍ നിര്‍ദേശിച്ചതുപോലെ അദ്ദേഹം അതില്‍ ക്ഷമാപണം നടത്തിയിട്ടില്ലെന്നും …
സ്വന്തം ലേഖകന്‍: ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ചാവേര്‍ ആക്രമണം, 41 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയ മൂന്നു ഭീകരര്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. വെടിവപ്പ് നടത്തിയ ശേഷം മൂന്നു ചാവേറുകളും പൊട്ടിത്തെറിക്കുകയും ചെയ്തു. ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 150 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. …
സ്വന്തം ലേഖകന്‍: യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു. പെരുന്നാള്‍ ദിവസവും പിറ്റേന്നും ഒഴിവു ദിവസം. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് ദിവസം അവധി ലഭിക്കും. യുഎഇ തൊഴില്‍ മന്ത്രാലയമാണ് അവധികള്‍ പ്രഖ്യാപിച്ചത്. പെരുന്നാള്‍ ദിനത്തിലും പിറ്റെ ദിവസവുമാണ് പൊതു അവധികളെങ്കിലും സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏഴു ദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. …
സ്വന്തം ലേഖകന്‍: കേരളത്തിന്റെ എയര്‍ കേരളക്ക് ഉടന്‍ ചിറകു മുളക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ ആരംഭിക്കാനിരുന്ന ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ കേരളയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. പുതിയ വ്യോമയാന നയം …
സ്വന്തം ലേഖകന്‍: യൂറോ കപ്പില്‍ നാണംകെട്ടു, ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ കോച്ച് രാജിവച്ചു. യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഐസ്ലന്‍ഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റതിനു പിന്നാലെയാണ് ഇംഗ്ലണ്ട് കോച്ച് റോയ് ഹോഡ്ജ്‌സണ്‍ രാജി പ്രഖ്യാപിച്ചത്. യൂറോ കപ്പിന് ശേഷം കരാര്‍ അവസാനിക്കാനിരുന്ന കോച്ച് പുതിയ കരാറിന് കാത്തുനില്‍ക്കാതെയാണ് വിട വാങ്ങുന്നത്. രണ്ടു വര്‍ഷംകൂടി തുടരണമെന്നുണ്ടെങ്കിലും ജയമില്ലാതെ തുടരേണ്ടതില്ലെന്ന് …
സ്വന്തം ലേഖകന്‍: ദമാം മുംബൈ വിമാനത്തില്‍ ബലാല്‍ക്കാരമായി എയര്‍ ഹോസ്റ്റസിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ജെറ്റ് എയര്‍വേയ്‌സിലെ എയര്‍ ഹോസ്റ്റസിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് അബുബക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ ലംഘിച്ച് ടോയ്‌ലറ്റിനുള്ളില്‍ പുക വലിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിമാനം മുംബൈയിലെ ഛത്രപതി ശിവജി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് ഇമിഗ്രന്റ്, നോണ്‍ ഇമിഗ്രന്റ് വിസ നല്‍കുന്നത് നിര്‍ത്തിവക്കാന്‍ ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍.ഇന്ത്യയടക്കം 23 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കുന്ന ഇമിഗ്രന്റ്, നോണ്‍ ഇമിഗ്രന്റ് വിസ നിര്‍ത്തിവയ്ക്കണമെന്നാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ചക് ഗ്രസ്സ്‌ലെ ഒബാമ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുപോകാന്‍ ഈ രാജ്യങ്ങള്‍ നിസ്സഹകരിക്കുന്ന സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചതെന്നും സെനറ്റര്‍ ചക് …
സ്വന്തം ലേഖകന്‍: മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമാകുന്നു. കഴിഞ്ഞ ദിവസം പാമ്പോറില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നായിരുന്നു മെഹ്ബൂബയുടെ പ്രസ്താവന. മുഫ്ത്തിയുടെ പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷം നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തി. തീവ്രവാദത്തിന് മതമില്ലെന്ന് പതിവായി പറഞ്ഞുകൊണ്ടിരുന്ന മെഹ്ബൂബ മുഫ്ത്തി ഇപ്പോള്‍ പെട്ടെന്ന് ഒരു മതവിഭാഗത്തിന്റേതാക്കി …