സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന സ്ഥലത്ത് ലോകത്തിലെ ഏറ്റവും ചെലവേറിയ റയില്‍വേ സ്റ്റേഷന്‍ വരുന്നു. ന്യൂയോര്‍ക്കില്‍ 14 വര്‍ഷം മുമ്പ് വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന അതേ സ്ഥാനത്താണ് റയില്‍വേ സ്‌റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. 14 വര്‍ഷം മുമ്പ് അല്‍ ഖ്വയ്ദ വിമാനം ഇടിച്ചു കയറ്റി വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ തകര്‍ക്കുകയായിരുന്നു. …
സ്വന്തം ലേഖകന്‍: ജോലിയില്ല, ഫ്‌ലിക്കാര്‍ട്ടില്‍ കിടിലന്‍ പരസ്യവുമായി സ്വയം വില്‍പ്പനക്കു വച്ച ഐഐടിക്കാരന്‍. പ്രമുഖ ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്കാര്‍ട്ടിലാണ് സ്വയം വില്‍പ്പനക്കു വച്ച ഐഐടി ബിരുദധാരിയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത്. പരസ്യം കണ്ട് ഏതെങ്കിലും കമ്പനികള്‍ സമീപിച്ചേക്കുമെന്ന വിശ്വാസത്തിലാണ് സ്വന്തം ‘ബയോഡേറ്റ’ ഉള്‍പ്പടെ യുവാവ് ഫ്‌ലിപ്കാര്‍ട്ടില്‍ പോസ്റ്റ് ചെയ്തത്. ആകാശ് നീരജ് മിത്തല്‍ എന്ന യുവാവാണ് വ്യത്യസ്തമായ …
സ്വന്തം ലേഖകന്‍: രാജ്യദ്രോഹ കുറ്റത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി കനയ്യാ കുമാറിന് ജാമ്യം. ഡല്‍ഹി പോലീസിന്റെ തെളിവുകള്‍ തള്ളിയാണ് ഡല്‍ഹി ഹൈക്കോടതി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കൂടിയായ കനയ്യാ കുമാറിന് ജാമ്യം അനുവദിച്ചത്. ആറു മാസത്തേക്ക് ഉപാധികളോടെയാണ് ജാമ്യം. ജാമ്യത്തുക ജെഎന്‍യു അധ്യാപകര്‍ കനയ്യാകുമാറിന് നല്‍കി. നിലവില്‍ തിഹാര്‍ ജയിലില്‍ …
സ്വന്തം ലേഖകന്‍: സഹോദരങ്ങള്‍ തമ്മിലുള്ള രതി, ശവരതി എന്നിവ നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വീഡനില്‍ പ്രമേയം. സ്വീഡിനിലെ യുവ വനിതാ നേതാവ് സെസിലിയ ജോണ്‍സണാണ് ഈ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. സ്വീഡിജ് ലിബറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ സ്റ്റോക്ക്‌ഹോം ഘടകത്തിന്റെ പ്രസിഡന്റായ സെസിലിയ ഞായറാഴ്ച നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് പാസാകുകയും …
സ്വന്തം ലേഖകന്‍: മൊസാംബിക്കിന്റെ തീരത്ത് വിമാന അവശിഷ്ടങ്ങള്‍, കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം. 2014 മാര്‍ച്ചില്‍ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ അവശിഷ്ടമാണ് മൊസാംബിക്കിന്റെ തീരത്ത് മണലില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയതെന്നാണ് അഭ്യൂഹം. ബീജിംഗില്‍ നിന്നും ക്വാലലമ്പൂരിലേക്ക് 239 യാത്രക്കാരുമായി പോകുമ്പോള്‍ മാര്‍ച്ച് 8 നായിരുന്നു വിമാനം കാണാതായത്. രണ്ടു വര്‍ഷമായി മലേക്ഷ്യന്‍ …
സ്വന്തം ലേഖകന്‍: രൂപമാറ്റം വരുത്തിയ ബൈക്കുമായി വിലസിയാല്‍ പിടി വീഴും, ഹൈക്കോടതി ഉത്തരവ്. നിര്‍മാതാക്കള്‍ പുറത്തിറക്കിയ ബൈക്കില്‍ വീണ്ടും കാശു മുടക്കി മാറ്റം വരുത്തി നിരത്തിലിറക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സൈലന്‍സറും ഹാന്‍ഡ്‌ലും മഡ്ഗാര്‍ഡും സാരി ഗാര്‍ഡുമടക്കം മാറ്റം വരുത്തുന്നവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കമെന്നും ഉത്തരവില്‍ പറയുന്നു. വാഹനഘടനയില്‍ മാറ്റം വരുത്തുന്നത് സംതുലനാവസ്ഥയെ ബാധിക്കുന്നതായും …
സ്വന്തം ലേഖകന്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ചാര്‍ലിയും മൊയ്തീനും തിളങ്ങി, ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടന്‍, പാര്‍വതി മികച്ച നടി. ചാര്‍ലിയിലെ അഭിനയത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായപ്പോള്‍ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ പാര്‍വതി മികച്ച നടിയായി. സനല്‍ കുമാര്‍ ശശീധരന്റെ ഒഴിവുദിവസത്തെ കളിയാണ് മികച്ച ചിത്രം. ചാര്‍ലി സംവിധാനം ചെയ്ത മാര്‍ട്ടിന്‍ …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ യുവാവിനും യുവതിക്കും താലിബാന്‍ മോഡല്‍ ശിക്ഷ, കുറ്റം അല്പ സമയം ഒരുമിച്ച് ചെലവഴിച്ചത്. വിവാഹിതരല്ലാത്ത യുവതിയും യുവാവും ഇസ്ലാമിക നിയമത്തിനു വിരുദ്ധമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ശിക്ഷ. ഇവര്‍ക്കൊപ്പം 18 പേര്‍ക്കും പരസ്യമായി ചൂരലടി ശിക്ഷയായി ലഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരുമിച്ച് സമയം ചിലവഴിച്ചുവെന്ന കുറ്റത്തിന് വിവാഹിതരല്ലാത്ത യുവാവും യുവതിയും ശിക്ഷിക്കപ്പെടുന്നത്. ഇന്തോനേഷ്യയിലെ …
സ്വന്തം ലേഖകന്‍: ആനക്കൊമ്പ് കൈവശം വക്കാന്‍ നടന്‍ മോഹന്‍ലാലിന് പ്രത്യേക അനുമതി, താരത്തിനെതിരെ വീണ്ടും സോഷ്യല്‍ മീഡിയ. ഫെബ്രുവരി മോഹന്‍ലാലിന് കഷ്ട മാസമാണോ എന്ന ആശങ്കയിലാണ് താരത്തിന്റെ ആരാധകര്‍. ജെ.എന്‍.യു വിവാദത്തില്‍ ഇടപെട്ട് ബ്ലോഗെഴുതി വിമര്‍ശനത്തിന് വിധേയനായ ലാല്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുകയാണ്. ആനക്കൊമ്പ് കൈവശം വച്ച കേസില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് …
സ്വന്തം ലേഖകന്‍: യുകെയില്‍ വിസ തട്ടിപ്പിനു വേണ്ടി സ്‌കൈപ്പ് വഴിയുള്ള വിവാഹങ്ങള്‍ പെരുകുന്നു, ഇരകളാകുന്നത് കൊച്ചു പെണ്‍കുട്ടികള്‍. യുകെയിലെ ഹിന്ദു, സിഖ്, ജൂത വിഭാഗങ്ങള്‍ക്കിടയിലാണ് ഈ പ്രവണത കൂടുതലെന്ന് ഫ്രീഡം എന്ന സംഘടന നടത്തിയ പഠനത്തില്‍ പറയുന്നു. കുട്ടികള്‍ പാശ്ചാത്യ ശീലങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയാനാണ് ഇത്തരം വിവാഹങ്ങള്‍ നടത്തുന്നതെന്നും സംഘടനയുടെ വക്താക്കള്‍ പറഞ്ഞു. ഒരിക്കല്‍ വിവാഹം …