1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2016

സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ യുവാവിനും യുവതിക്കും താലിബാന്‍ മോഡല്‍ ശിക്ഷ, കുറ്റം അല്പ സമയം ഒരുമിച്ച് ചെലവഴിച്ചത്. വിവാഹിതരല്ലാത്ത യുവതിയും യുവാവും ഇസ്ലാമിക നിയമത്തിനു വിരുദ്ധമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ശിക്ഷ. ഇവര്‍ക്കൊപ്പം 18 പേര്‍ക്കും പരസ്യമായി ചൂരലടി ശിക്ഷയായി ലഭിച്ചു.

രാജ്യത്ത് ആദ്യമായാണ് ഒരുമിച്ച് സമയം ചിലവഴിച്ചുവെന്ന കുറ്റത്തിന് വിവാഹിതരല്ലാത്ത യുവാവും യുവതിയും ശിക്ഷിക്കപ്പെടുന്നത്. ഇന്തോനേഷ്യയിലെ ആസെഹ് പ്രവിശ്യയിലാണ് സംഭവം. ഒരു പള്ളിക്ക് സമീപം ഉയര്‍ത്തിക്കെട്ടിയ വേദിയില്‍ നൂറുകണക്കിന് ജനങ്ങളെ സാക്ഷിയാക്കിയാണ് ശിക്ഷ നടപ്പിലാക്കിയത്.

19 കാരിയും 21 കാരനുമാണ് വിവാഹം കഴിക്കാതെ ഒരുമിച്ച് സമയം ചിലവഴിച്ചുവെന്ന കുറ്റത്തിന് ശിക്ഷക്ക് വിധേയരായത്. ശിക്ഷയ്ക്ക് വിധേയരായ മറ്റ് ആറുപേര്‍ യുവാക്കളാണ്. ഒരു പിറന്നാള്‍ ചടങ്ങില്‍ ഹോട്ടലില്‍ മുറിയെടുത്ത് മദ്യപിച്ചുവെന്നതാണ് യുവാക്കള്‍ക്ക് എതിരായ കുറ്റം. ശേഷിച്ചവര്‍ ചെയ്ത കുറ്റമെന്തെന്ന് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. ഇന്തോനേഷ്യയില്‍ ശക്തമായി വരുന്ന യാഥാസ്തിതിക വിഭാഗത്തിന്റെ കൈകളാണ് ഇത്തരം ശിക്ഷകള്‍ക്കു പിന്നിലെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.