സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ രണ്ട്, അഞ്ച് തിയതികളില്‍, ഏഴിന് ഫലം പ്രഖ്യാപിക്കും. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം,കൊല്ലം, ഇടുക്കി,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോഡ് എന്നിവടങ്ങിളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ അഞ്ചിന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞടുപ്പ് കോട്ടയം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവടങ്ങളിലാണ്. ഇന്നുമുതല്‍ മാതൃകപെരുമാറ്റചട്ടം നിലവില്‍ വന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ …
സ്വന്തം ലേഖകന്‍: ടൈറ്റാനിക്കിലെ അവസാന മെനു കാര്‍ഡിന് ലേലത്തില്‍ കിട്ടിയത് 56 ലക്ഷം രൂപ. മഞ്ഞുമലയിലിടിച്ചു മുങ്ങിത്താഴവെ രക്ഷാബോട്ട് വഴി രക്ഷപ്പെട്ട ഏബ്രഹാം ലിങ്കണ്‍ സാലമണ്‍ എന്ന ഒന്നാം ക്ലാസ് യാത്രക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന മെനു കാര്‍ഡാണ് 88,000 ഡോളറിന് ലേലത്തില്‍ പോയത്. കപ്പലില്‍ വിതരണം ചെയ്ത അവസാനത്തെ ഉച്ചയൂണിന്റെ മെനു കാര്‍ഡിനാണ് ഇത്രയും വില കിട്ടിയത്. …
സ്വന്തം ലേഖകന്‍: എംഎ യൂസഫലിയുടെ മകന്‍ ചമഞ്ഞ് തട്ടിപ്പ്, പ്രതി മുംബൈ പോലീസിന്റെ പിടിയില്‍. തൃശൂര്‍ മതിലകം സ്വദേശി ഷിയാസ് ഹംസയാണ് എം.എ യൂസഫലിയുടെ മകനെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. ഇയാള്‍ യൂസഫലിയുടെ മകന്‍ മാത്രമല്ല, സഹോദരനാണെന്നും മരുമകനാണെന്നുമൊക്കെ കെട്ടിച്ചമച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന. ഇതിനോടകം എത്ര രൂപ ഇയാള്‍ കൈക്കലാക്കിയിട്ടുണ്ടെന്നുള്ള വിവരം പോലീസ് അന്വേഷിച്ചു …
സ്വന്തം ലേഖകന്‍: കേരളത്തില്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണിക്ക് നീക്കം, പിന്തുണയുമായി ബിജെപി. സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും പ്രധാനമായ രാഷ്ട്രീയ നീക്കത്തിനൊടുവില്‍ എസ് എന്‍ ഡി പി ബിജെപിയുമായി ചേര്‍ന്ന് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള സാധ്യതകള്‍ ആരായുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ഇരുമുന്നണികളും കേരളത്തെ നാശത്തിലേക്കാണു നയിക്കുന്നതെന്നു പറഞ്ഞ …
ബൈജു തിട്ടാല: യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുമുള്ള നഴ്‌സുമാരുടെ വിസ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍) നടത്തിയപോരാട്ടങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നു. യുകെയിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഈ ആവശ്യം ഉന്നയിച്ച് പാര്‍ലമെന്റില്‍ നടത്തുന്ന റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലേക്ക് ഐഡബ്ല്യുഎ യുടെ ദേശീയ …
സ്വന്തം ലേഖകന്‍: യുഎന്‍ ആസ്ഥാനത്ത് ആദ്യമായി ഫലസ്തീന്‍ പതാക പാറിപ്പറന്നു, സമര്‍പ്പണം രക്തസാക്ഷികള്‍ക്ക്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആണ് ചുവപ്പും കറുപ്പും വെള്ളയും പച്ചയും നിറങ്ങളുള്ള പതാക വാനിലുയര്‍ത്തിയത്. നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന വന്‍ ജനക്കൂട്ടം പതാക ഉയര്‍ത്തുന്നതിന് സാക്ഷികളായി. ഇത് ചരിത്ര നിമിഷമാണെന്ന് പാതാക ഉയര്‍ത്തിയ ശേഷം ജനങ്ങളെ അഭിസംബോധ ചെയ്ത് …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഉംക്വാ കമ്യൂണിറ്റി കോളേജ് കാമ്പസില്‍ വെടിവപ്പ്, 10 പേര്‍ മരിച്ചു. യുഎസിലെ റോസ്ബര്‍ഗിലുള്ള ഉംക്വാ കമ്മ്യൂണിറ്റി കോളജ് കാമ്പസില്‍ ഇരച്ചു കയറിയ തോക്കുധാരി അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു. തുരുതുരാ വെടിവപ്പു നടത്തിയ അക്രമി 10 പേരെ വധിച്ചു. പരിക്കേറ്റ 20 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. …
സ്വന്തം ലേഖകന്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടു ദിവസമായി നടക്കുന്ന വോട്ടെടുപ്പിനിടയില്‍ രണ്ടു ദിവസത്തെ ഇടവേളയുണ്ടാകും. ആദ്യഘട്ടത്തില്‍ നാലു വടക്കന്‍ ജില്ലകളിലും മൂന്നു തെക്കന്‍ ജില്ലകളിലുമാണു വോട്ടെടുപ്പ്. മധ്യകേരളത്തിലെ ഏഴു ജില്ലകളില്‍ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പു നടത്തും. അഞ്ചിനകം തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാന്‍ കഴിയുമെന്നും ശബരിമല തീര്‍ഥാടന കാലത്തിനു …
സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ 32 നില കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ, താമസക്കാരെ മാറ്റി പാര്‍പ്പിച്ചു. കിങ് ഫൈസല്‍ റോഡില്‍ പാലത്തിനോടു ചേര്‍ന്നുള്ള ബഹുനില താമസകേന്ദ്രത്തിലാണ് തീ പടര്‍ന്നത്. പാര്‍ക്കിങ് മേഖല ഉള്‍പ്പെടെ 32 നിലകളുള്ള കെട്ടിടത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചക്ക് രണ്ടുമണിയോടെയാണ് തീ ആളിപ്പടരുന്നതായി താമസക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇരുഭാഗത്തെയും നൂറിലേറെ ഫ്‌ളാറ്റുകള്‍ കത്തി. ആളപായമില്ലെന്നാണു …
സ്വന്തം ലേഖകന്‍: കേരളത്തിലെ ബാങ്ക് ലോക്കറുകള്‍ ലക്ഷ്യമിട്ട് കവര്‍ച്ചാ സംഘങ്ങള്‍ പെരുകുന്നതായി സൂചന, മിക്കയിടത്തും മതിയായ സുരക്ഷയില്ല. കേരളത്തിലെ ബാങ്കുകള്‍ ലക്ഷ്യമിട്ട് വന്‍ കവര്‍ച്ചാ സംഘം കേരളത്തില്‍ എത്തിയതായി വാര്‍ത്തകളുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞ ചെറുകിട ബാങ്കുകളാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഝാര്‍ഖണ്ഡ് പൊലീസിനെ വെട്ടിച്ചു കടന്ന വന്‍ കൊള്ളസംഘം കേരളത്തില്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായി ഒരു …