സ്വന്തം ലേഖകന്‍: ഡിഎന്‍എയുടെ റിപ്പയര്‍ രഹസ്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്ര നോബേല്‍, കണ്ടുപിടുത്തം അര്‍ബുദ ചികിത്സയില്‍ സഹായകരമാകും. ഡിഎന്‍എയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ കോശങ്ങള്‍ക്കുള്ള കഴിവിനെക്കുറിച്ച് ഗവേഷണം നടത്തിയ ടോമാസ് ലിന്‍ഡാല്‍ (സ്വീഡന്‍), പോള്‍ മോദ്രിച്ച് (യുഎസ്), അസീസ് സന്‍സാര്‍ (തുര്‍ക്കി വംശജന്‍, യുഎസ്) എന്നിവരാണു സമ്മാനം പങ്കിട്ടത്. രോഗങ്ങള്‍ക്കും വാര്‍ധക്യത്തിനും കാരണമാകുന്ന ഡിഎന്‍എ വ്യതിയാനങ്ങള്‍ ശരീരം …
സ്വന്തം ലേഖകന്‍: ഗള്‍ഫിലുള്ള ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ തലാഖ് ചൊല്ലിയെന്ന പരാതിയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വനിതാ കമീഷനെ സമീപിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന വൈക്കം സ്വദേശിയായ യുവാവാണ് വാട്‌സ് ആപ്പിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലിയത്. ചേര്‍ത്തല സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ അടുത്ത സിറ്റിംഗില്‍ ഹാജരാകാന്‍ വരന്റ മാതാപിതാക്കള്‍ക്ക് …
സ്വന്തം ലേഖകന്‍: വിവാദ പരസ്യചിത്രം, മഹേന്ദ്രസിങ് ധോനി കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. ധോനി അഭിനയിച്ച പരസ്യത്തില്‍ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന കേസില്‍ നവംബര്‍ ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലുള്ള അഡീഷണല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി ജഡ്ജി ബൊജപ്പയാണ് ഇതിന് വീണ്ടും സമന്‍സ് പുറപ്പെടുവിച്ചത്. വിശ്വഹിന്ദു പരിഷത് ജില്ലാ വൈസ് പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: ബാഗ്ലൂരില്‍ തട്ടിക്കൊണ്ടു പോയി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ യുവാക്കളെ പോലീസ് വെറുതെ വിട്ടതിനെ തുടര്‍ന്ന് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാവിലെ നാലു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞു. സംഭവദിവസം തന്നെ പെണ്‍കുട്ടി നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ …
സ്വന്തം ലേഖകന്‍: കേരള വര്‍മ കോളേജില്‍ ബീഫ് ഫെസ്റ്റ്, പിന്തുണച്ച അധ്യാപികക്കെതിരെ അന്വേഷണം, ഫേസ്ബുക്കില്‍ പിന്തുണ പ്രവാഹം. സമകാലിക വിഷയങ്ങളോട് സജീവമായി പ്രതികരിച്ച് ഫേസ്ബുക്കില്‍ ശ്രദ്ധേയയായ കേരള വര്‍മ കോളേജിലെ അധ്യാപിക ദീപ നിശാന്തിനാണ് കോളേജ് മാനേജ്‌മെന്റിന്റെ അന്വേഷണം നേരിടേണ്ടി വന്നത്. ഉത്തര്‍ പ്രദേശില്‍ ബീഫ് കൈവശം വച്ചതിന് ഒരാളെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കേരള …
സ്വന്തം ലേഖകന്‍: തകര്‍പ്പന്‍ ഫിനിഷിംഗുമായി കേരള ബ്ലാസ്റ്റേര്‍സ്, ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കെട്ടുകെട്ടിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മഞ്ഞക്കടലായപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെ സാക്ഷി നിര്‍ത്തിയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം. കൊച്ചിയില്‍ ഒന്‍പതാം മല്‍സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആറാം വിജയമാണ് സ്വന്തമാക്കിയത്. രണ്ടെണ്ണം …
സ്വന്തം ലേഖകന്‍: ഇരുന്നും നിന്നും ജോലി ചെയ്യൂ, കുടവയര്‍ കുറക്കാമെന്ന് പഠനം. സ്ഥിരമായി ഇരുന്ന് ജോലി ചെയ്ത് കുടവയറും അമിതവണ്ണവുംകൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഒരേയിരുപ്പില്‍ മണിക്കൂറുകളോളം ജോലിചെയ്യുന്ന ശീലം മാറ്റി ഇടവേളകളില്‍ നിന്നും ഇരുന്നും നിന്നും ജോലിചെയ്താല്‍ കുടവയറും അമിതവണ്ണവും കുറയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഇതോടൊപ്പം ആറുമിനിറ്റ് നടക്കാന്‍കൂടി സാധിച്ചാല്‍ ഫലം ഇരട്ടിയാകും. ദിവസവും …
ജോയ് അഗസ്തി: കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ ഫസാക്കര്‍ലിയില്‍ മരണമടഞ്ഞ അനില്‍ തോമസിന്റെ കുടുംബം സാമ്പത്തികമായി വളരെ അവശതയനുഭവിക്കുന്ന ഒരു കുടുംബമാണ്. അദ്ദേഹത്തിന്റെ ബോഡി നാട്ടില്‍ എത്തിക്കുന്നതിനും മറ്റുമായുള്ള ചിലവുകള്‍ക്ക് സുമനസ്സുകളായ മലയാളികളില്‍ നിന്നും സഹായം തേടുന്നു. ഈ സന്ദര്‍ഭത്തില്‍ സഹായം ലഭിച്ചാല്‍ അത് ആ കുടുംബത്തിന് ഒരു വലിയ താങ്ങായിരിക്കുമെന്നതിനാലും സാമ്പത്തിക സഹായം തേടുന്നതില്‍ കുടുംബത്തിന് …
സ്വന്തം ലേഖകന്‍: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി ഡിസംബറിലെന്ന് വെള്ളാപ്പള്ളി നടേശന്‍. സാമൂഹിക നീതിയിലും മതേതരത്വത്തിലും അധിഷ്ഠിതമായിരുക്കും പുതിയ പാര്‍ട്ടിയെന്ന് യോഹം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനു മുന്നോടിയായി വിവിധ സമുദായനേതാക്കളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും യോഗത്തിനു ശേഷമാണു വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഹാന്‍ഡ്ബാഗേജിനെ ചൊല്ലി തര്‍ക്കം, മലയാളി കുടുംബത്തിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയതായി പരാതി. സൊഹാറില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി ഇബ്രാഹീമിന്‍ന്റെയും കുടുംബത്തിന്റെയും യാത്രയാണ് മുടങ്ങിയത്. ഇതുമൂലം ഇവര്‍ക്ക് ഞായറാഴ്ച നടന്ന ഭാര്യാസഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ഇവര്‍ ടിക്കടെടുത്തത്. …