സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുന്ന യസീദി പെണ്‍കുട്ടികള്‍ പീഡനം സഹിക്കാതെ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതായി വെളിപ്പെടുത്തല്‍. ഇറാഖി മുന്‍ നിയമ നിര്‍മാണസഭാഗം അമീന ഹസനാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഭീകരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷപെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് അമീന ഹസന്‍. സിറിയയില്‍ കുട്ടികളെ രക്ഷപെടുത്തുന്നതിന് അധോലോക ശൃംഖലതന്നെ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വ്യവസായി അബു …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഹിജ്‌റ പുതുവര്‍ഷ അവധി ഒക്ടോബര്‍ 15 ന്, സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബാധകം. ഈ മാസം 15 ന് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പൂര്‍ണ വേതനത്തോടെ അവധി നല്‍കണമെന്ന് തൊഴില്‍ മന്ത്രി സ്വഖ്ര്! ഗബ്ബാഷ് അറിയിച്ചു. 2012 ലെ മന്ത്രിസഭാ തീരുമാനപ്രകാരമുള്ള നിയമഭേദഗതിയെ തുടര്‍ന്നാണു അറബ് വര്‍ഷാരംഭ ദിനാവധി വ്യാഴാഴ്ച?യായി നിജപ്പെടുത്തിയത്. …
സ്വന്തം ലേഖകന്‍: ബിഹാര്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്, അക്രമ സംഭവങ്ങള്‍ വ്യാപകം. 57 ശതമാനമാണ് രേഖപ്പെടുത്തിയ പോളിങ് ശതമാനം. ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യും ജെ.ഡി.യു, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. പാര്‍ട്ടികളടങ്ങിയ മഹാസഖ്യവും തമ്മിലാണ് പ്രധാനമത്സരം. 249 സീറ്റില്‍ 49 എണ്ണത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. തീവ്ര ഇടതുപക്ഷക്കാര്‍ക്ക് വേരോട്ടമുള്ള മണ്ഡലങ്ങളാണ് ഇവ. നിരീക്ഷണത്തിനായി പൈലറ്റില്ലാ …
സ്വന്തം ലേഖകന്‍: കൈനീട്ടി കൈക്കൂലി വാങ്ങി ഒളിക്യാമറയില്‍ കുടുങ്ങി, ബിഹാര്‍ മന്ത്രിയുടെ ജോലി പോയി. നഗരവികസന മന്ത്രിയും മുതിര്‍ന്ന ജെഡിയു നേതാവുമായ അവദേശ് പ്രസാദ് കുശ്‌വാഹയാണു കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പിടിച്ചതോടെ രാജിവച്ചത്. മുംബൈ സ്വദേശിയായ കെട്ടിടനിര്‍മാണ കരാറുകാരനില്‍ നിന്നു നാലുലക്ഷം രൂപ മന്ത്രി കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. ബിഹാര്‍ നിയമസഭയിലേക്ക് ആദ്യഘട്ട വോട്ടെടുപ്പു …
സ്വന്തം ലേഖകന്‍: കുവൈത്ത് വിസക്കായുള്ള ആരോഗ്യ പരിശോധന ഉദ്യോഗാര്‍ഥികളെ വലക്കുന്നു, കൊച്ചിയിലെ ഖദാമത്ത് ഓഫീസില്‍ തിക്കും തിരക്കും പ്രതിഷേധവും. ആരോഗ്യ പരിശോധനാകേന്ദ്രമായ ഖദാമത്തിന്റെ കൊച്ചിയിലെ ഓഫിസ് അമിത ഫീസ് ഈടാക്കിയെന്ന പരാതിയെത്തുടര്‍ന്നു പൂട്ടികയും ആഴ്ചകള്‍ക്കു ശേഷം വീണ്ടും തുറക്കുകയും ചെയ്തപ്പോഴാണ് തിരക്കും പ്രതിഷേധവുമുണ്ടായത്. ദക്ഷിണേന്ത്യയില്‍ ഖദാമത്തിന്റെ ഏക പരിശോധനാകേന്ദ്രമാണു കൊച്ചിയിലേത്. അതിനാല്‍ വൈദ്യ പരിശോധനയ്ക്കായി ഞായറാഴ്ച …
സ്വന്തം ലേഖകന്‍: സംവിധായകന്‍ ഐവി ശശിക്ക് ജെസി ഡാനിയേല്‍ പുരസ്‌കാരം. നാല്പതു വര്‍ഷത്തോളം ശശി മലയാള സിനിമക്കു നല്‍കിയ സര്‍ഗാത്മക സംഭാവനകള്‍ പരിഹണിച്ചാണ് പുരസ്‌കാരം. മലയാള സിനിമക്കു നല്‍കിയ സമഗ്ര സംഭാവനക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ഒരു ലക്ഷം രൂപ സമ്മാന തുകയുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം. കലാസംവിധായകനായി സിനിമാ രംഗത്തെത്തിയ ശശി നൂറ്റി അന്‍പതോളം …
ടോ ജോസ് തടിയമ്പാട്: മകളുടെ കണ്ണീരില്‍ മുക്കിയെഴുതിയ കവിത ചൊല്ലിക്കൊണ്ട് ലിവര്‍പൂള്‍ അനില്‍ പോത്തന് വിടനല്‍കി, സാക്ഷ്യം വഹിക്കാന്‍ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും വന്‍ ജനാവലി. ലണ്ടനില്‍നിന്നുമെത്തിയ അനിലിന്റെ സഹപാഠിയായിരുന്ന ഫ്രാഞ്ചി സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുന്നതിനും വിടവാങ്ങല്‍ ചടങ്ങ് സാക്ഷ്യം വഹിച്ചു. ലിവര്‍പൂളില്‍ അന്തരിച്ച തിരുവല്ല സ്വദേശി അനില്‍ പോത്തന് അന്തിമോപചാരം അര്‍പ്പിക്കാന്‍ UK യുടെ …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടണ്ടെന്ന ബഹുമതി പതിനെട്ടുകാരനായ ഇന്ത്യക്കാരന്. ദുബൈ വാസിയായ പതിനെട്ടുകാരന്‍ രാംകുമാര്‍ രാമനാണ് അപൂര്‍വ നേട്ടത്തിന് ഉടമയായത്. ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ രാംകുമാര്‍ അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റന്‍സ് പരീക്ഷ ജയിച്ചാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കഠിനാധ്വാനമാണു തനിക്ക് വിജയം …
സ്വന്തം ലേഖകന്‍: സൗദി തൊഴില്‍ നിയമത്തിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ 14 ന് നിലവില്‍ വരും, തൊഴില്‍ മേഖലയിലെ നിയമ ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ വ്യവസ്ഥകള്‍. സൗദിയില്‍ ജോലി ചെയ്യുന്ന വിവിധ മതസ്ഥരും സംസ്‌കാരക്കാരുമായ വിദേശികളെയും സ്ത്രീപുരുഷ തൊഴിലാളികളെയും പരിഗണിച്ചാണ് പരിഷ്‌കരണമെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2015 മാര്‍ച്ച് 23ന് സൗദി മന്ത്രിസഭ അംഗീകരിച്ച പരിഷ്‌കരണമനുസരിച്ച് …
സ്വന്തം ലേഖകന്‍: ഒന്നും രണ്ടുമല്ല, തിരിച്ചടക്കാനുള്ളത് 900 കോടി വായ്പ, പ്രമുഖ വ്യവസായി വിജയ് മല്യയുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന. ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത 900 കോടി രൂപ തിരിച്ചടക്കാത്തതാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഡയറക്ടര്‍ വിജയ് മല്യയുടെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ് നടത്താന്‍ കാരണമായത്. ഗോവ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെ …