1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭീകര പരിശീലന ക്യാമ്പുകള്‍ നടത്തി, ബ്രിട്ടീഷ് മതപ്രഭാഷകന്റെ അനുയായിയായ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 20 തടവ്
ഭീകര പരിശീലന ക്യാമ്പുകള്‍ നടത്തി, ബ്രിട്ടീഷ് മതപ്രഭാഷകന്റെ അനുയായിയായ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 20 തടവ്
സ്വന്തം ലേഖകന്‍: ഭീകര പരിശീലന ക്യാമ്പുകള്‍ നടത്തി, ബ്രിട്ടീഷ് മതപ്രഭാഷകന്റെ അനുയായിയായ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 20 തടവ്. യുഎസിലെ ഒറെഗോണില്‍ അല്‍ ഖായിദയ്ക്കുവേണ്ടി ഭീകരപരിശീലന ക്യാംപുകള്‍ നടത്തിയെന്ന കുറ്റത്തിനു ബ്രിട്ടനിലെ മതപ്രഭാഷകന്‍ അബു ഹംസ അല്‍ മസ്‌റിയുടെ കൂട്ടാളിയും ഇന്ത്യന്‍ വംശജനുമായ ഹാറൂണ്‍ അസ്‌വതിനാണ് മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി 20 വര്‍ഷം തടവു ശിക്ഷ …
സൗദി അറേബ്യയിലെ ഷിയ പള്ളിയില്‍ തീവ്രവാദി ആക്രമണം, അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് സംശയം
സൗദി അറേബ്യയിലെ ഷിയ പള്ളിയില്‍ തീവ്രവാദി ആക്രമണം, അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് സംശയം
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ഷിയ പള്ളിയില്‍ തീവ്രവാദി ആക്രമണം, അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് സംശയം. സൈഹത്തിലെ പള്ളിയിലാണ് ആക്രമണം നടന്നത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. 20 കാരനായ അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നു. ഷിയകളുടെ പ്രാര്‍ത്ഥനയും മറ്റും നടക്കുന്നതിനിടെയാണ് ആക്രമണം. അഷൂറ ആഘോഷങ്ങള്‍ക്ക് വേണ്ടി പള്ളയില്‍ ഒത്ത് ചേര്‍ന്നതായിരുന്നു …
കഴക്കൂട്ടത്ത് റസ്റ്റോറന്റ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും കത്തിക്കുത്ത് നടത്തുകയും ചെയ്ത യുവനടനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു, വീഡിയോ കാണാം
കഴക്കൂട്ടത്ത് റസ്റ്റോറന്റ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും കത്തിക്കുത്ത് നടത്തുകയും ചെയ്ത യുവനടനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു, വീഡിയോ കാണാം
സ്വന്തം ലേഖകന്‍: കഴക്കൂട്ടത്ത് റസ്റ്റോറന്റ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും കത്തിക്കുത്ത് നടത്തുകയും ചെയ്ത യുവനടനെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു, വീഡിയോ കാണാം. ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ അഭിനയിച്ച തൃശൂര്‍ സ്വദേശി സിദ്ധു സന്തോഷ് റാമിനെയാണ് നാട്ടുകാര്‍ ക്രൂരമായി തല്ലിച്ചതച്ചത്. ആദ്യം റസ്റ്റോറന്റ് ജീവനക്കാരോട് മോശമായി പെരുമാറിയ സിദ്ധു റസ്‌റ്റൊറന്റിലെ രണ്ട് ജീവനക്കാരെ കുത്തി …
സംസാരിക്കുമ്പോള്‍ കോള്‍ മുറിഞ്ഞാല്‍ ഒരു രൂപ നഷ്ടപരിഹാരം നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ട്രായ് നിര്‍ദ്ദേശം
സംസാരിക്കുമ്പോള്‍ കോള്‍ മുറിഞ്ഞാല്‍ ഒരു രൂപ നഷ്ടപരിഹാരം നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ട്രായ് നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: സംസാരിക്കുമ്പോള്‍ കോള്‍ മുറിഞ്ഞാല്‍ ഒരു രൂപ നഷ്ടപരിഹാരം നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ട്രായ് നിര്‍ദ്ദേശം. എന്നാല്‍ ഒരുദിവസം പരമാവധി മൂന്നു തവണയേ ഇതു ലഭിക്കൂ. ജനുവരി ഒന്നു മുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ മൊബൈല്‍ സേവനദാതാക്കളോടു ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദേശിച്ചു. കോള്‍ ഡ്രോപ് ഉണ്ടായാല്‍ നാലു മണിക്കൂറിനുള്ളില്‍ ഉപഭോക്താവിന്റെ …
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പോളണ്ട് പാര്‍ലമെന്റ് ചാപ്പലില്‍ സ്ഥാപിച്ചു
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പോളണ്ട് പാര്‍ലമെന്റ് ചാപ്പലില്‍ സ്ഥാപിച്ചു
സ്വന്തം ലേഖകന്‍: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പോളണ്ട് പാര്‍ലമെന്റ് ചാപ്പലില്‍ സ്ഥാപിച്ചു. കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പിന് ഇനി പോളണ്ട് പാര്‍ലമെന്റിന്റെ ചാപ്പലില്‍ അന്ത്യവിശ്രമം. കത്തോലിക്കാ വിശ്വാസികളായ പാര്‍ലമെന്റ് അംഗങ്ങളുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചത്. ‘ഇതു …
സൈബര്‍ കുറ്റവാളികള്‍ ജാഗ്രതൈ! രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ സേനയുമായി കേരളാ പോലീസ് തയ്യാര്‍
സൈബര്‍ കുറ്റവാളികള്‍ ജാഗ്രതൈ! രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ സേനയുമായി കേരളാ പോലീസ് തയ്യാര്‍
സ്വന്തം ലേഖകന്‍: സൈബര്‍ കുറ്റവാളികള്‍ ജാഗ്രതൈ! രാജ്യത്തെ ഏറ്റവും വലിയ ഹാക്കര്‍ സേനയുമായി കേരളാ പോലീസ് തയ്യാര്‍. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സൈബര്‍ ഡോമുമായി ബന്ധപ്പെട്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. വര്‍ഷങ്ങളായി പ്രഖ്യാപനത്തിലും ഫയലിലും ഒതുങ്ങികിടന്ന പദ്ധതിയാണ് നവംബര്‍ 14 ന് യാഥാര്‍ത്യമാകുന്നത്. എത്തിക്കല്‍ ഹാക്കര്‍മാരും ഐടി പ്രഫഷനലുകളും ഈ സേനയില്‍ അംഗങ്ങളാണ്. രാജ്യത്തെ ഏറ്റവും വലിയ …
ചൊവ്വയില്‍ വെള്ളം മാത്രമല്ല, ബുദ്ധ പ്രതിമയുമുണ്ട്, പുതിയ അവകാശവാദവുമായി യുഎഫ്ഒ സൈറ്റിങ് ഡെയ്‌ലി
ചൊവ്വയില്‍ വെള്ളം മാത്രമല്ല, ബുദ്ധ പ്രതിമയുമുണ്ട്, പുതിയ അവകാശവാദവുമായി യുഎഫ്ഒ സൈറ്റിങ് ഡെയ്‌ലി
സ്വന്തം ലേഖകന്‍: ചൊവ്വയില്‍ വെള്ളം മാത്രമല്ല, ബുദ്ധ പ്രതിമയുമുണ്ട്, പുതിയ അവകാശവാദവുമായി യുഎഫ്ഒ സൈറ്റിങ് ഡെയ്‌ലി. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളതു കൊണ്ട് ഒരു ഫോട്ടോയും തെളിവായി യുഎഫ്ഒ നല്‍കിയിട്ടുണ്ട്. ബുദ്ധന്റെ പ്രതിമയാണ് ചൊവ്വയില്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് അവകാശവാദം. ഒരു കുന്നിന്റെ മുകളില്‍ ചരിഞ്ഞാണ് ബുദ്ധന്റേതെന്ന് തോന്നുന്ന പ്രതിമയുള്ളത്. വീഡിയോ സഹിതം യുഎഫ്ഒ ഇത് വ്യക്തമാക്കുന്നുണ്ട്. …
കോടതി ശരിവച്ചു, ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം
കോടതി ശരിവച്ചു, ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം
സ്വന്തം ലേഖകന്‍: കോടതി ശരിവച്ചു, ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി സിവിഷന്‍ ബഞ്ച് ശരിവച്ചതോടെയാണിത്. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബഞ്ചാണ് വിധി സ്റ്റേ ചെയ്യേണ്ടതില്ല എന്ന് അറിയിച്ചത്. പിന്‍സീറ്റ് …
കേന്ദ്രം സമ്മതിച്ചാല്‍ ഒരാഴ്ചക്കകം കോഴിക്കോട് സര്‍വീസ് തുടങ്ങുമെന്ന് ഫ്‌ലൈ ദുബായ്
കേന്ദ്രം സമ്മതിച്ചാല്‍ ഒരാഴ്ചക്കകം കോഴിക്കോട് സര്‍വീസ് തുടങ്ങുമെന്ന് ഫ്‌ലൈ ദുബായ്
സ്വന്തം ലേഖകന്‍: കേന്ദ്രം സമ്മതിച്ചാല്‍ ഒരാഴ്ചക്കകം കോഴിക്കോട് സര്‍വീസ് തുടങ്ങുമെന്ന് ഫ്‌ലൈ ദുബായ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് സര്‍വീസ് തുടങ്ങാന്‍ ഒരേയൊരു തടസം. ഈ വിഷയത്തില്‍ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നു ഫ്‌ലൈദുബായ് സിഇഒ ഗെയ്ത് അല്‍ ഗെയ്തുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഗ്രേറ്റ് മലബാര്‍ ഇനിഷ്യേറ്റീവ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, …
ഒമാനിലെ അര്‍ ഷര്‍ഖിയ പ്രവിശ്യയില്‍ വെള്ളപ്പൊക്കം, കനത്ത നാശവഷ്ടവും ജാഗ്രതാ നിര്‍ദ്ദേശവും
ഒമാനിലെ അര്‍ ഷര്‍ഖിയ പ്രവിശ്യയില്‍ വെള്ളപ്പൊക്കം, കനത്ത നാശവഷ്ടവും ജാഗ്രതാ നിര്‍ദ്ദേശവും
സ്വന്തം ലേഖകന്‍: ഒമാനിലെ അര്‍ ഷര്‍ഖിയ പ്രവിശ്യയില്‍ വെള്ളപ്പൊക്കം, കനത്ത നാശവഷ്ടവും ജാഗ്രതാ നിര്‍ദ്ദേശവും. ഒട്ടേറെ വാഹനങ്ങളും കടകളിലെ സാധനങ്ങളും ഒഴുകിപ്പോയി. നാലുപേര്‍ വാഹനങ്ങളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ചില ഭാഗങ്ങളില്‍ സ്ഥാപനങ്ങളില്‍നിന്നും താമസസ്ഥലങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നു കഴിഞ്ഞ ദിവസം മുതല്‍ മസ്‌കറ്റ് ഒഴികെയുള്ള സ്ഥലങ്ങളില്‍ മഴ ശക്തമാണ്. ബെഹല മേഖലയില്‍ ഇന്നലെ …