സ്വന്തം ലേഖകന്‍: മീറ്റര്‍ റീഡിങ്ങിന് കെഎസ്ഇബി വരുമ്പോള്‍ പൂട്ടുക്കിടക്കുന്ന വീടു കണ്ടാല്‍ പിഴ, പുതിയ സംവിധാനം നിലവില്‍ വന്നു. വൈദ്യുതി മീറ്റര്‍ റീഡിങ് എടുക്കുന്നതിന് ആള്‍ എത്തുമ്പോള്‍ വീട് പൂട്ടിക്കിടക്കുകയാണെങ്കിലാണ് ഇനി മുതല്‍ പിഴ നല്‍കേണ്ടിവരിക. തുടര്‍ച്ചയായി രണ്ടു ബില്ലിങ് മാസങ്ങളില്‍ വീടു പൂട്ടിക്കിടന്നാലാണ് പിഴ ചുമത്തുക. അതേസമയം മീറ്റര്‍ റീഡര്‍മാര്‍ എത്തുന്ന സമയം മുന്‍കൂട്ടി …
സ്വന്തം ലേഖകന്‍: തൃശൂരില്‍ പൂട്ടിയിട്ട ദുബായ് വ്യവസായിയുടെ വീട് കുത്തിത്തുറന്ന് 500 പവനും 50 ലക്ഷത്തിന്റെ വജ്രവും മോഷ്ടിച്ചു. ദുബായിലെ പ്രമുഖ വ്യവസായിയും ജലീല്‍ ട്രേഡേഴ്‌സ് ഉടമയുമായ തടാകം കുഞ്ഞുമൊയ്തു ഹാജിയുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. ഹാജിയും കുടുംബവും വര്‍ഷങ്ങളായി വിദേശത്താണ്. വടക്കേക്കാട് എടക്കര റോഡില്‍ നാല് ഏക്കറില്‍ ചുറ്റുമതിലോടുകൂടിയ 10,000 ചതുരശ്ര …
സ്വന്തം ലേഖകന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെള്ളിത്തിരയില്‍, ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്. റോണാള്‍ഡോ അഭിനയിക്കുന്ന ഡോക്യൂ ഫിഷന്‍ സിനിമ റൊണാല്‍ഡോയുടെ ട്രെയിലര്‍ പുറത്തിറങ്ങി, തിങ്കളാഴ്ചയാണ് ട്രെയിലര്‍ ക്രിസ്റ്റ്യാനോ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ആന്റിണി വോന്‍കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റൊണാല്‍ഡോയുടെ കുട്ടിക്കാലം മുതല്‍ റയല്‍ മാന്‍ഡ്രിഡ് ജീവിതം വരെ പ്രതിവാദിക്കുന്നു. ഒപ്പം അപൂര്‍വ്വമായി ക്രിസ്റ്റ്യാനോ …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മലയാളി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു, തുണയായത് ഫോറന്‍സിക് പരിശോധനാ ഫലം. മലപ്പുറം തിരൂര്‍ സ്വദേശി ഗംഗാധരന്റെ വധശിക്ഷയാണ് യുഎഇ സുപ്രീം കോടതി റദ്ദാക്കിയത്. പത്തു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കുശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഫോറന്‍സിക് പരിശോധനാ ഫലം ശാരീരിക പീഡനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയതാണ് …
സ്വന്തം ലേഖകന്‍: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു, ഭവന, വാണിജ്യ, വാഹന വായ്പകളുടെ പലിശ കുറയും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്കില്‍ അര ശതമാനം കുറവുവരുത്തിയതോടെയാണിത്. വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ (റീപോ) പലിശ 7.25 ശതമാനത്തില്‍നിന്ന് 6.75 ശതമാനത്തിലേക്കു കുറച്ചതായി ബാങ്ക് ഗവര്‍ണര്‍ രഘുറാം …
സ്വന്തം ലേഖകന്‍: യുഎഇയില്‍ 90 ദിവസത്തേക്കുള്ള സന്ദര്‍ശക വീസ ഇനി ഓണ്‍ലൈനില്‍. ആഭ്യന്തരമന്ത്രാലയത്തിന്റെ ഇസേവന സംവിധാനത്തില്‍ വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട് ഫോണ്‍ ആപ് ഉപയോഗിച്ചോ വിസക്കായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.moi.gov.ae സ്വദേശിയുടെയോ താമസക്കാരന്റെയോ നിക്ഷേപകന്റെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തു പ്രവേശനാനുമതി നേടാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാകുമെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ അല്‍ ഖായിഅയ്‌ലി പറഞ്ഞു. …
സ്വന്തം ലേഖകന്‍: ഒടുവില്‍ നാസ രഹസ്യം പുറത്തുവിട്ടു, ചൊവ്വയില്‍ ഒഴുകുന്ന വെള്ളത്തിന്റെ സാന്നിധ്യമുണ്ട്. വേനല്‍ക്കാലത്ത് ഉപരിതലത്തിലെ ചൂടുകൂടുമ്പോള്‍ ചൊവ്വയുടെ ഭൂമധ്യരേഖാ പ്രദേശത്ത് മലയിടുക്കുകളുടെയും കുന്നുകളുടെയും മുകളില്‍നിന്ന് വെള്ളം ഒഴുകുന്നതായി കണ്ടെത്തി. നൂറുമീറ്റര്‍വരെ നീളത്തില്‍ നേര്‍ത്ത ഇരുണ്ടപാടുകളായാണ് ചിത്രത്തില്‍ ഇവ കാണുന്നത്. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യത്തിനുള്ള സാധ്യത ഇതോടെ വര്‍ധിച്ചതായി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.തണുപ്പുകൂടുമ്പോള്‍ ഈ പാടുകള്‍ അപ്രത്യക്ഷമാകും. …
സ്വന്തം ലേഖകന്‍: മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം, ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് ഉണര്‍വേകാന്‍ ഏഴ് ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഇന്ത്യ, യു.എസ്. സ്റ്റാര്‍ട്ടപ്പ് കണക്ട് 2015 പരിപാടിക്കിടെയാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചത്. 1. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ പ്ലാറ്റ്‌ഫോംസ് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്വാണ്ടിറ്റേറ്റിവ് ബയോസയന്‍സസ്. 2. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ബയോടെക്‌നോളജിസ്റ്റാന്‍ഫഡ് …
സ്വന്തം ലേഖകന്‍: ബലിപെരുന്നാള്‍ ദിനത്തില്‍ യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചത് ശരിയായില്ലെന്ന് പിവി അബ്ദുള്‍ വഹാബ് എംപി. ഇന്ത്യന്‍ എംബസിയും ദുബായ് കോണ്‍സുലേറ്റും ബലി പെരുന്നാള്‍ ദിവസം തുറന്നു പ്രവര്‍ത്തിച്ചത മതേതരമായി ചിന്തിക്കുന്ന സാധാരണക്കാരില്‍ തെറ്റിദ്ധാരണ പരത്താന്‍ കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അബ്ദുള്‍ വഹാബ്. മുന്‍ വര്‍ഷങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കിയവര്‍ മണ്ടന്മാരായോ? ത്രിവര്‍ണ ആപ്പ് ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഓര്‍ഗിലേക്കുള്ള കുറുക്കുവഴി? വിവാദം ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഡിജിറ്റല്‍ ഇന്ത്യ കാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ …