സ്വന്തം ലേഖകന്‍: പുക പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ തട്ടിപ്പ്, ഫോക്‌സ്‌വാഗണ്‍ കമ്പനി കുടുങ്ങി. വാഹന മലിനീകരണ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ചതോടെ ഫോക്‌സ്‌വാഗണ്‍ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചനകള്‍. പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് കമ്പനി തട്ടിപ്പു നടത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ വാഹന നിര്‍മാതാക്കളാണ് ഫോക്‌സ്‌വാഗണ്‍. …
സ്വന്തം ലേഖകന്‍: കൂട്ട ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി, ബംഗാളില്‍ യുവതിയും പിഞ്ചുകുഞ്ഞും ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. 27 കാരിയായ യുവതിയും 32 കാരനായ ഭര്‍ത്താവും പത്തുമാസം പ്രായമായ കുഞ്ഞിമാണ് ട്രെയിനില്‍ കൂടെയുണ്ടായിരുന്ന യാത്രക്കാരുടെ ശല്യം സഹിക്കാന്‍ കഴിയാതെ ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയത്. ബംഗാളിലെ അലിപുര്‍ദൂരിലാണ് സംഭവം. ട്രെയിനില്‍ നിന്നും ചാടി പരിക്കേറ്റ ദമ്പതികളെയും …
സ്വന്തം ലേഖകന്‍: ദേശീയഗാനമായ ജനഗണമന ഇങ്ങനേയും പാടാം, ബംഗാളി പതിപ്പ് തരംഗമാകുന്നു. ജനഗണമന കാതിനു ഇമ്പവും കണ്ണിനു കുളിര്‍മയും നല്‍കുന്ന രീതിയില്‍ പുനരവതിരിപ്പിച്ചിരിക്കുകയാണ് ബംഗാളി സംവിധായകന്‍ ശ്രീജിത് മുഖര്‍ജി. ദേശീയ പുരസ്‌കാര ജേതാവും ബംഗാളി സംവിധായകനുമായ ശ്രീജിത്ത് മുഖര്‍ജി അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘രാജ്കഹാനി’ എന്ന ചിത്രത്തിലാണ് അതിമനോഹരമായ രീതിയില്‍ ജനഗണമന അവതരിപ്പിക്കുന്നത്. ജനഗണമനയുടെ പുതിയ വേര്‍ഷന്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രതിനിധിയായി മറാത്തി ചിത്രം കോര്‍ട്ട് ഓസ്‌കറിന്, പിന്തള്ളിയത് ബാഹുബലി ഉള്‍പ്പടെ വമ്പന്മാരെ. മികച്ച ചിത്രത്തിനുള്ള ഇക്കൊല്ലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രമാണ് പുതുമുഖ സംവിധായകന്‍ ചൈതന്യ തംഹാനെ സംവിധാനം ചെയ്ത കോര്‍ട്ട്. ഏറെ നിരൂപണ പ്രശംസ നേടിയ ചിത്രം ബാഹുബലി ഉള്‍പ്പെടെയുള്ള വമ്പന്‍ ചിത്രങ്ങളെ പിന്തള്ളിയാണ് മികച്ച വിദേശ ചിത്രത്തിനുള്ള …
സ്വന്തം ലേഖകന്‍: കുവൈത്ത് വിസ, കൊച്ചിയിലേയും ഹൈദരാബാദിലേയും ഖദാമത്ത് ഓഫീസുകള്‍ പൂട്ടുന്നു. കുവൈത്ത് വിസാ നടപടിയുടെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ക്കുള്ള വൈദ്യപരിശോധന നടത്തുന്ന ഏജന്‍സിയായ ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊലൂഷന്‍സിന്റെ കൊച്ചിയിലേയും ഹൈദരാബാദിലേയും ഓഫീസുകള്‍ പൂട്ടാന്‍ കുവൈത്ത് കോണ്‍സുലേറ്റ് നിര്‍ദേശം നല്‍കി. ഇനി വൈദ്യപരിശോധന നടത്താന്‍ ഡല്‍ഹിയിലും മുംബൈയിലുമുള്ള ഖദാമത്തിന്റെ ഓഫീസുകളെ ആശ്രയിക്കേണ്ടി വരുമെന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ വലയും. അമിത …
സ്വന്തം ലേഖകന്‍: സൗദിയിലെ ജിസാന്‍ പ്രവിശ്യയില്‍ ഹൗതി വിമതരുടെ ഷെല്‍ ആക്രമണം രൂക്ഷം, 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി. ആക്രമണം രൂക്ഷമായ തെക്കന്‍ സൗദിയില്‍ നിന്നാണ് 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തിയത്. ജിസാന്‍ സാനന്ത ആശുപത്രിയില്‍ ജോലി ചെയ്യുന്നവരായിരുന്നു നഴ്‌സുമാര്‍. രക്ഷപ്പെടുത്തിയ നഴസുമാരെ സൗദി മന്ത്രാലയത്തിന് കീഴിലുള്ള കിങ് ഫഹദ് ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. തെക്കന്‍ സൗദിയില്‍ …
സ്വന്തം ലേഖകന്‍: ഓസ്ട്രിയയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള റയില്‍പ്പാത അടച്ചു, മറ്റു വഴികള്‍ തേടി അഭയാര്‍ഥികള്‍. അഭയാര്‍ഥികള്‍ പ്രധാനമായും ആശ്രയിച്ചിരുന്ന റയില്‍പ്പാതയാണ് ജര്‍മ്മന്‍ അധികൃതര്‍ ഒക്ടോബര്‍ നാലുവരെ അടച്ചിട്ടത്. എന്നാല്‍, മറ്റു മാര്‍ഗങ്ങളിലൂടെ ജര്‍മനിയിലേക്കുള്ള യാത്ര അഭയാര്‍ഥികള്‍ തുടരുകയാണ്. അതേസമയം അഭയാര്‍ഥികള്‍ക്കിടയില്‍നിന്നു തീവ്രവാദ സംഘടനയിലേക്ക് ആളെ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ജര്‍മന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനു മുന്നറിയിപ്പു …
സ്വന്തം ലേഖകന്‍: പ്രതിഷേധം വ്യാപകം, വാട്‌സാപ്പ് രഹസ്യ ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ദേശീയ രഹസ്യ സന്ദേശ (എന്‍ക്രിപ്ഷന്‍) കരടുനയം പോരായ്മകള്‍ നീക്കി വീണ്ടും കൊണ്ടുവരുമെന്നു മന്ത്രിസഭാ യോഗത്തിനു ശേഷം ഐടി, ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഇന്റര്‍നെറ്റ് സന്ദേശങ്ങള്‍ നിരീക്ഷണ വിധേയമാക്കാന്‍ വ്യവസ്ഥചെയ്യുന്ന കരടു നയം കഴിഞ്ഞ ദിവസമാണു സര്‍ക്കാര്‍ പുറത്തുവിട്ടത്. ദേശീയ ചര്‍ച്ചയ്ക്കും …
സ്വന്തം ലേഖകന്‍: അറബിയുടെ തല്ല് ഒരു പ്രവാസി നഴ്‌സിന്റെ ജീവിതം മാറ്റിയ കഥ. സൗദിയിലെ ഒരു പ്രവാസി നഴ്‌സിനാണ് അറബിയുടെ തല്ലുകിട്ടിയതിനെ തുടര്‍ന്ന് ജീവിതം മാറിമറിഞ്ഞത്. സൗദിയില്‍ പ്രവാസിയായ നഴ്‌സിന് തനിക്ക് പണ്ട് കിട്ടിയ തല്ലിന് നഷ്ടപരിഹാരമായ ലഭിച്ചത് അന്‍പതിനായിരം സൗദി റിയാല്‍. അതായത് ഏകദേശം 8,77,107 രൂപ. തല്ലിന്റേയും നഷ്ടപരിഹാരത്തിന്റേയുമൊക്കെ കഥകള്‍ നിരവധിയുണ്ടെങ്കിലും ഈ …
സ്വന്തം ലേഖകന്‍: ഗ്രീസില്‍ സിപ്രസ് വീണ്ടും അധികാരത്തിലേക്ക്, ഇടതു പാര്‍ട്ടിയായ സിറിസക്ക് മുന്നേറ്റം. ആറുവര്‍ഷത്തിനിടെ ഗ്രീസില്‍ നടക്കുന്ന അ!ഞ്ചാമത്തെ പൊതു തിരഞ്ഞെടുപ്പാണിത്. 99.5 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ സിറിസയ്ക്ക് 35.5 ശതമാനം വോട്ടുകളാണു ലഭിച്ചത്. മുഖ്യഎതിരാളികളായ യാഥാസ്ഥിതികരുടെ പാര്‍ട്ടി ന്യൂ ഡമോക്രസിക്ക് 28.1 ശതമാനമേ ലഭിച്ചുള്ളു. പാര്‍ട്ടി വിമതരുടെ എതിര്‍പ്പുമൂലം കഴിഞ്ഞ മാസം ഭരണമൊഴിയേണ്ടി വന്ന …