സ്വന്തം ലേഖകന്‍: സൗദിയിലെ ജിസാന്‍ പ്രവിശ്യയില്‍ ഹൗതി വിമതരുടെ ഷെല്‍ ആക്രമണം രൂക്ഷം, 130 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തി. ആക്രമണം രൂക്ഷമായ തെക്കന്‍ സൗദിയില്‍ നിന്നാണ് 130 മലയാളി നഴ്സുമാരെ രക്ഷപ്പെടുത്തിയത്. ജിസാന്‍ സാനന്ത ആശുപത്രിയില്‍ ജോലി ചെയ്യുന്നവരായിരുന്നു നഴ്സുമാര്‍.
രക്ഷപ്പെടുത്തിയ നഴസുമാരെ സൗദി മന്ത്രാലയത്തിന് കീഴിലുള്ള കിങ് ഫഹദ് ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. തെക്കന്‍ സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ കൊട്ടിയം സ്വദേശിയായ വിഷ്ണു കൊല്ലപ്പെട്ടിരുന്നു.
മേഖലയിലെ അക്രമങ്ങളില്‍ ഭയചകിതരായ നഴ്സുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചിരുന്നു.
മുഖ്യമന്ത്രി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് നഴസുമാരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്.
ജിസാനില്‍ ഹൂത്തി വിമതര്‍ അതിരൂക്ഷമായ ഷെല്ലാക്രമണമാണ് നടത്തുന്നത്. ജിസാന്‍ പ്രവിശ്യയുടെ ഏറിയ പങ്കും വിമതര്‍ പിടിച്ചെടുത്തുവെന്ന് പോലും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സൗദി സൈന്യം ഹൗതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുന്നതായാണ് വാര്‍ത്തകള്‍.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല