സ്വന്തം ലേഖകൻ: കാബൂള്‍ വിമാനത്താവളത്തിന്‍റെ സുരക്ഷാ മതിലിനു മുകളിലൂടെ അമ്മ നല്‍കിയ പെണ്‍കുഞ്ഞിനെ പിതാവിനെ ഏല്‍പ്പിച്ചുവെന്ന് യുഎസ് സൈന്യം. വിമാനത്താവളത്തിലെ നോര്‍വീജിയന്‍ ആശുപത്രിയില്‍ മതിയായ ചികില്‍സ നല്‍കിയ ശേഷമാണ് നടപടിയെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”കുഞ്ഞിന് അസുഖമാണെന്നും ചികില്‍സിക്കണമെന്നുമാണ് മാതാവ് സൈന്യത്തോട് അഭ്യര്‍ത്ഥിച്ചത്. വിമാനത്താവളത്തിലെ …
സ്വന്തം ലേഖകൻ: പൊതു ഇടങ്ങളില്‍ ഇറക്കം കുറഞ്ഞ ഷോര്‍ട്ടുകള്‍ ധരിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹമായ കുറ്റവുമാണെന്ന് അധികൃതര്‍. സൗദി പബ്ലിക് ഡികോറം സൊസൈറ്റിയുടെ മുന്‍ തലവന്‍ ബദര്‍ അല്‍ സയാനിയാണ് ഒരു ടിവി അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊതു ഇടങ്ങളില്‍ സഭ്യേതരമായ വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യക്ഷപ്പെടുന്നത് ശിക്ഷാര്‍ഹമാക്കിക്കൊണ്ടുള്ള 2019ലെ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഷോര്‍ട്ട്‌സ് ധരിക്കുന്നതും കുറ്റകരമാണെന്ന് പറയുന്നത്. …
സ്വന്തം ലേഖകൻ: നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ ലഭിച്ചു. അബുദാബി സാമ്പത്തിക വികസന വിഭാഗം ഹെഡ് ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ അൽ ഹമ്മാദി ഇരുവർക്കും വിസ പതിച്ച പാസ്പോർട്ട് കൈമാറി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കലാരംഗത്തെ സംഭാവനകൾ അൽ ഷൊറാഫ പ്രകീർത്തിച്ചു. രണ്ട് പ്രതിഭകൾക്ക് …
സ്വന്തം ലേഖകൻ: വ്യവസായി എം.എ. യൂസുഫലിയുടെ സഹോദരൻ എം.എ. അഷ്റഫ് അലിയുടെ മകെൻറ വിവാഹ വേദിയിൽ താരപ്പകിട്ടോടെ മമ്മൂട്ടിയും മോഹൻലാലും. ഷാർജ അൽ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടന്ന പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്. എം.എ. യൂസുഫലിയും അഷ്റഫലിയും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. അഷ്റഫ് അലിയുടെയും സീനയുടെയും മകൻ ഫഹാസും ടി.എസ്. യഹ്യയുടെയും സാഹിറയുടെയും …
സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 55ന് മീതെ പ്രായമുള്ള വിദേശികൾ ബിരുദ സർട്ടിഫിക്കറ്റ് അക്രഡിറ്റേഷനായി മാൻപവർ അതോറിറ്റിയിൽ അപേക്ഷ സമർപ്പിക്കണം. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ സർട്ടിഫിക്കറ്റുകളാണ് അക്രഡിറ്റേഷന് പരിഗണിക്കുക. ഇതിനായി അതോറിറ്റിയുടെ ബന്ധപ്പെട്ട വകുപ്പിൽ അപേക്ഷ നേരിട്ട് സമർപ്പിക്കണം. 55ന് താഴെ പ്രായമുള്ളവർ അതോറിറ്റിയുടെ Ashal ഇലക്ട്രോണിക് സംവിധാനം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. …
സ്വന്തം ലേഖകൻ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആട്ടക്കലാശം എന്ന ചിത്രത്തില്‍ മോഹന്‍ലാലിൻ്റെ നായികയായിട്ടാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. അമരം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ആറാം തമ്പുരാന്‍, …
സ്വന്തം ലേഖകൻ: അഫ്ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കാനും സ്ഥിരത ഉറപ്പുവരുത്താനും ഏകദേശം ഒരുലക്ഷം കോടി ഡോളറാണ് യു.എസ്. ചെലവഴിച്ചത്. എന്നാല്‍ യു.എസ് സേനയുടെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനില്‍ വീണ്ടും താലിബാന്‍ ഭരണം പിടിച്ചെടുത്തിരിക്കുന്നു. ഇതോടെ ഇത്രയുംകാലം അമേരിക്ക ചെലവഴിച്ച കോടിക്കണക്കിന് രൂപ പാഴ്ച്ചെലവായില്ലേ എന്നതാണ് ചോദ്യം. പോയവര്‍ഷങ്ങളില്‍ അമേരിക്ക അഫ്ഗാനില്‍ നടത്തിയ ഇടപെടലുകളുടെ വിജയവും പരാജയവും വിലയിരുത്താന്‍ …
സ്വന്തം ലേഖകൻ: ‘“ട്രക്കിന്‍റെ ടയർ പൊട്ടിത്തെറിക്കുന്നതുപോലുള്ള വൻ ശബ്ദമായിരുന്നു അത്. എന്താണെന്നറിയാൻ ടെറസിലേക്ക് ഒാടിയെത്തിയപ്പോൾ കണ്ടത് ചിതറിയ രണ്ട് മൃതദേഹങ്ങളായിരുന്നു,“ ഇനിയും ഞെട്ടൽ മാറാത്ത കാബൂൾ സ്വദേശിയായ 49 കാരനായ വാലി സലേഖ് തിങ്കളാഴ്ചയുണ്ടായ അനുഭവം വിവരിച്ചു. കാബൂളിലെ തന്‍റെ വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്നു സുരക്ഷാ ജീവനക്കാരനായി ജോലിചെയ്യുന്ന വാലി സലേഖും ഭാര്യയും. അപ്പോഴാണ് ടെറസിൽ നിന്ന് …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ ജലാലാബാദിൽ താലിബാനെതിരെ പ്രതിഷേധവുമായി ജനക്കൂട്ടം തെരുവിലിറങ്ങി. അവർക്കു നേരെ താലിബാൻ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. 12 പേർക്കു പരുക്കേറ്റു. ജലാലാബാദ് നഗര ചത്വരത്തിൽ താലിബാൻ പതാക നീക്കി അഫ്ഗാൻ ദേശീയ പതാക പുനഃസ്ഥാപിച്ചായിരുന്നു പ്രതിഷേധം. അതേസമയം, ഇന്നലെയും നൂറുകണക്കിനാളുകൾ കാബൂൾ വിമാനത്താവളം വഴി രാജ്യം വിട്ടു. …
സ്വന്തം ലേഖകൻ: യുട്യൂബ് – ടിക്‌ടോക് താരമായ പെൺകുട്ടിയെ ഉപദ്രവിച്ചതിനു പാക്കിസ്ഥാനിലെ ലഹോറിൽ 400 പേർക്കെതിരെ കേസെടുത്തു. പാക്ക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14ന് ടിക് ടോക് വിഡിയോ തയാറാക്കാൻ പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും പതാകകളുമായി ലഹോറിലെ പ്രശസ്തമായ മിനാർ ഇ പാക്കിസ്ഥാനോടു ചേർന്നുള്ള ആസാദി ചൗക്കിൽ എത്തിയതായിരുന്നു പെൺകുട്ടിയും സംഘവും. പാർക്കിലേക്ക് ഇരച്ചെത്തിയ ആൾക്കൂട്ടം പെൺകുട്ടിയെ തുടർച്ചയായി …